മലയാളത്തിൽ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം . ഇതിന്റെ രണ്ടുഭാഗങ്ങളും ഏവരും നിറഞ്ഞ മനസോടെ സ്വീകരിച്ചു. എന്നാലിപ്പോൾ ചിത്രത്തെ സ്നേഹിക്കുന്നവർക് അപ്രിയമുണ്ടാക്കുന്ന ഒരു അഭിപ്രായം പറയുകയാണ് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര് ഖാന്. ദൃശ്യത്തിന്റെ ഹിന്ദിപതിപ്പ് റിലീസ് ചെയ്യാൻ ഒരുങ്ങവേ ആണ് കമാല്‍ ആര് ഖാന് ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ അഭിപ്രായം പറഞ്ഞു വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ മിടുക്കനാണ് ഇദ്ദേഹം. അതിനു പലതവണ എയറിൽ കയറുന്ന താരവുമാണ് കമാൽ. കമാൽ പറയുന്നതിങ്ങനെ
” ഈ മലയാളം ദൃശ്യം വളരെ ദാരുണമായ സിനിമയാണ്. വളരെ മടുപ്പിക്കുന്ന സിനിമ. സോണിയിലെ സിഐഡി സീരിയല്‍ അതിനേക്കാള്‍ നൂറ് മടങ്ങ് മെച്ചമാണ്. ഞാന്‍ ഇതിന് ഒരേയൊരു സ്റ്റാര്‍ റേറ്റിങ് മാത്രമേ നല്‍കൂ. അവസാന മുപ്പത് മിനിറ്റ് ആളുകള്‍ക്ക് ഇഷ്ടമായേക്കാം. നായകന്റെ കുടുംബത്തെ പോലീസ് ഉപദ്രവിക്കുന്നത് കൊണ്ട്. എല്ലാ പോലീസ് ഉദ്യോഗസ്ഥരും അങ്ങനെ ചെയ്യില്ല. അതുകൊണ്ട് പൊതുസമൂഹത്തിന് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കണം.ദൃശ്യം 2 മലയാള സിനിമയുടെ ഫ്രെയിം ടു ഫ്രെയിം പകര്‍പ്പായിരിക്കും. ഈ മലയാളം സിനിമ വളരെ മോശവും പുതിയ ഉദ്യോഗസ്ഥന് വരുന്നതുവരെയുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. പതിയെ തുടങ്ങി 30 മിനിറ്റിലാണ് എന്തെങ്കിലും സംഭവിക്കുന്നത്. ആദ്യത്തെ ഒന്നരമണിക്കൂര്‍ സിനിമയില്‍ നല്ലതൊന്നുമില്ല” – കമാല്‍ ആര് ഖാന് കുറിച്ചു.