Entertainment
“എന്നെ അഭിനയം പഠിപ്പിച്ചത് മലയാള സിനിമ, എന്റെ വീട് കേരളം “

തന്നെ അഭിനയം പഠിപ്പിച്ചത് കേരളം എന്ന് ഉലകനായകൻ കമൽഹാസൻ. മലയാള സിനിമയ്ക്ക് തന്റെ അഭിനയത്തെ പരുവപ്പെടുത്തുന്നതിൽ വലിയ പങ്കാണുള്ളതെന്നു കമൽ പറഞ്ഞു. വിക്രം സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച ചടങ്ങിൽ ആണ് കമൽ ഹസൻ ഇങ്ങനെ പറഞ്ഞത്. കമലിന്റെ വാക്കുകൾ ഇങ്ങനെ
”എന്റെ വീടാണ് കേരളം. മലയാളത്തിൽനിന്നാണ് ഞാൻ ജീവിതവും കരിയറും തുടങ്ങുന്നത്. ചെയ്യുന്ന പടങ്ങളിലെല്ലാം ഒന്നോ രണ്ടോ മലയാളികളുണ്ടാകും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും തുടങ്ങി കേരളത്തിൽ എനിക്ക് ഒട്ടേറെ ആളുകളുണ്ട്. അതുകൊണ്ട് മലയാളം എനിക്കെന്നും പ്രിയപ്പെട്ടതാണ്. വിക്രം ആക്ഷൻ ത്രില്ലർ സിനിമയാണ്. നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എല്ലാ സിനിമകളിലും പ്രതീക്ഷിക്കുന്നപോലുള്ള വ്യത്യസ്തത ഇതിലുമുണ്ടാകും. ഒരു സിനിമ പുറത്തിറങ്ങിയാൽ പിന്നെയത് പ്രേക്ഷകരുടേതാണ്. എപ്പോഴും പ്രേക്ഷകർ മാത്രമായാണ് സിനിമയ്ക്ക് നേരിട്ടുള്ള അടുപ്പം. പ്രേക്ഷകനായി കഴിയാനാണ് എന്നുമിഷ്ടം. സിനിമയെക്കുറിച്ച് എന്നും പഠിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് യുവത്വമെന്നോ മുതിർന്നയാളെന്നോ തോന്നിയിട്ടില്ല ”. കമൽ പറഞ്ഞു.
ഒട്ടേറെ മലയാള താരങ്ങളുടെ പേരെടുത്തു പറഞ്ഞാണ് അദ്ദേഹം മലയാളത്തോടുള്ള സ്നേഹം ചടങ്ങിൽ ഒത്തുകൂടിയവർക്ക് മുന്നിൽ പ്രകടിപ്പിച്ചത്. ദുബായ് മാളിലെ റീൽ സിനിമയിൽ ആണ് പരിപാടി സംഘടിപ്പിച്ചത്
2,139 total views, 8 views today