കമൽഹാസൻ ആശുപത്രിയിൽ എന്ന വാർത്ത ആരാധകരെ സങ്കടപ്പെടുത്തുകയാണ്. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസനെ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  എന്നാൽ പതിവ് ചെക്കപ്പുകൾക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും റിപ്പോർട്ട് ഉണ്ട്. ഡോക്ടർമാർ അദ്ദേഹത്തിന് നിർബന്ധിത വിശ്രമം ആവശ്യമാണെന്ന് അറിയിച്ചതായും താരത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു. അദ്ദേഹം ഉടൻ തന്നെ അദ്ദേഹം ആശുപത്രി വിടും എന്നും അവർ അറിയിക്കുന്നു. ഇപ്പോൾ ബ്രഹ്മാണ്ഡചിത്രമായി ഒരുകാലത്തു വൻവിജയം നേടിയ ഇന്ത്യന്റെ രണ്ടാംഭാഗത്തിന്റെ തിരക്കിലാണ് അദ്ദേഹം. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2വിൽ നായികയായെത്തുന്നത് കാജൾ അഗർവാൾ ആണ്.

Leave a Reply
You May Also Like

മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന സാനിയ ഇയ്യപ്പന്റെ വൈറൽ ചിത്രങ്ങൾ

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് .…

നമ്പിയായി വേഷപകർച്ച നടത്തിയ മാധവൻ ആ കഥാപാത്രമായി മാറുകയായിരുന്നു

ആരാണ് നമ്പി നാരായണൻ അജയ് പള്ളിക്കര ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു.…

പ്രണയ ആവിഷ്കാരമായ ’14 ഫെബ്രുവരി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

പ്രണയ ആവിഷ്കാരമായ ’14 ഫെബ്രുവരി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 13ന് തിയേറ്ററിൽ…

കീർത്തി സുരേഷിന്റെ എക്സ്പ്രഷൻ കണ്ടോ ? “ഇത് എന്ത് തേങ്ങയാണ് ഈ പറയുന്നത്”

Deepu Paulose ടോവിനോയുടെ ലേറ്റസ്റ്റ് ഇന്റർവ്യൂലെ രണ്ട് ചോദ്യങ്ങളും, ടോവിനോ നല്കിയ ഉത്തരങ്ങളും. അവതാരകൻ :…