തമിഴ് ബിഗ്ബോസിൽ നിന്നും കമൽഹാസൻ പിന്മാറുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് കമൽ ഹാസൻ പിന്മാറുന്നത് . ഇപ്പോൾ ബിഗ് ബോസ് സീസൺ 6 ഫൈനൽ ഘട്ടത്തിലാണ്. ഈ അവസരത്തിലാണ് കമൽ പിന്മാറാൻ ഒരുങ്ങുന്നത്. നിലവിൽ കമൽ അഭിനയിക്കുന്നത് ശങ്കർ സംവിധാനം ചെയുന്ന ഇന്ത്യൻ 2 -ൽ ആണ്. 200 കോടി ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. കാജൽ അഗർവാൾ ആണ് നായികയായി അഭിനയിക്കുന്നത്. അടുത്തിടെ വിക്രം സിനിമയുടെ തിരക്കുകളുമായി ബന്ധപ്പെട്ട് കമൽ ബിഗ്ബോസിൽ നിന്ന് പിന്മാറിയിരുന്നു. ആ സമയത്തു നടൻ സിമ്പു ആണ് ഷോ അവതരിപ്പിച്ചത്. ഇടവേളയ്ക്കു ശേഷം കമൽ മടങ്ങിയെത്തുകയും ചെയ്തിരുന്നു. കമലിന് ബിഗ് ബോസ് ഏഴാം സീസണിലേക്ക് കൂടുതൽ പ്രതിഫലം ഓഫർ ചെയ്തിരുന്നു എങ്കിലും അദ്ദേഹം പിൻമാറുക എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. കമലിന് പകരം ഷോ ആരാണ് അവതരിപ്പിക്കുക എന്നത് ചർച്ചയായി കഴിഞ്ഞു.
**