എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിഷ്ണു വിജയം. ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ, കമലഹാസൻ, എം.ഒ. ദേവസ്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു . ജെ. വില്യംസ് ഒരു സ്വതന്ത്ര ക്യാമറാമാൻ എന്ന നിലയിൽ ഈ ചിത്രത്തിൽ തുടക്കം കുറിച്ചു.

Sunil Kumar

കമൽഹാസനെന്ന കൗമാരനായകൻ നിറഞ്ഞാടിയ ചിത്രം. ജെയിംസ് ഹാഡ്‌ലി ചേസിന്റെ An ace up my sleeve എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നോവലിസ്റ്റ് വി ടി നന്ദകുമാർ തിരക്കഥയെഴുതി എൻ ശങ്കരൻനായർ ഒരുക്കിയ ചിത്രം, ‘വിഷ്ണുവിജയം’

സഭ്യതയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് രതി കേന്ദ്രപ്രമേയമായുള്ള ചിത്രങ്ങൾ പലതും കലാപരമായി ഒരുക്കിയ സംവിധായകനാണ് എൻ ശങ്കരൻ നായർ. ഷീല എന്ന നടി മലയാളത്തിൽ വേറിട്ട് നിൽക്കുന്നത് ഇത്പോലെയുള്ള കഥാപാത്രങ്ങളെ സ്വീകരിക്കാൻകാണിച്ച കൂസലില്ലായ്‌മകൊണ്ടുകൂടിയാണ്. അരനൂറ്റാണ്ട് മുൻപുള്ള സാമ്പ്രദായികരീതികളനുസരിക്കാത്ത ഒട്ടേറെ വേഷങ്ങൾ അവർ ധൈര്യത്തോടെ ഏറ്റെടുത്തു. പലരുടെയും നെറ്റിചുളിപ്പിക്കുന്ന കഥാപാത്രങ്ങൾ.. തന്നെക്കാൾ ഏറെ ചെറുപ്പമായ കൗമാരം പിന്നിട്ട പയ്യനുമായി ബന്ധത്തിലേർപ്പെടുന്ന സ്ത്രീയായി അവർ ഈ ചിത്രത്തിൽ അഭിനയം കൊണ്ടും രൂപലാവണ്യംകൊണ്ടും തലയെടുപ്പോടെ നിന്നു.. കമലും ഷീലയുമായുള്ള പ്രണയരംഗങ്ങൾ മിഴിവോടെതന്നെ വെള്ളിത്തിരയിൽ പകർത്തി ശങ്കരൻനായർ.

പിൽക്കാലത്ത് കന്നഡസൂപ്പർതാരമായ അംബരീഷാണ് ചിത്രത്തിൽ വില്ലനായത്. ജെ വില്യംസ് എന്ന പ്രതിഭാശാലിയായ ഛായാഗ്രാഹകന്റെ അരങ്ങേറ്റംകൂടിയായിരുന്നു വിഷ്ണുവിജയം.. വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങളും മികച്ചുനിന്നു.മലയാളത്തിൽ വിജയമായില്ലെങ്കിലും ഇതിന്റെ തെലുങ്കുഡബ്ബിങ് രൂപം വിജയമായെന്നാണ് അറിവ്.

Leave a Reply
You May Also Like

മലൈകോട്ടൈ വാലിബന്റെ ഡി എന്‍ എഫ് ടി ശ്രീ മോഹൻലാൽ റിലീസ് ചെയ്തു

മലൈകോട്ടൈ വാലിബന്റെ ഡി എന്‍ എഫ് ടി ശ്രീ മോഹൻലാൽ റിലീസ് ചെയ്തു 2024 ജനുവരി…

മിയ പഴയ ചുണക്കുട്ടിയായി തിരിച്ചുവരണമെന്ന് ആരാധകർ

മലയാള സിനിമയിലെ ഒരു അഭിനേത്രിയാണ് ജിമി ജോർജ്ജ് എന്ന മിയാ ജോർജ്ജ് (28 ജനുവരി 1992)…

ചെയ്യുന്നതൊക്കെ സാങ്കേതിക മാരക സിനിമകൾ, എന്നാലോ സ്വന്തമായി സെൽഫോണോ ഇമെയിൽ അക്കൗണ്ടോ പോലും ഇല്ല ക്രിസ്റ്റഫർ നോളന്

ആഖ്യാനരീതിക്കും ആവിഷ്കാരത്തിലെ പരീക്ഷണങ്ങൾക്കും വളരെയധികം നിരൂപക പ്രശംസ നേടിയ സംവിധായകൻ കൂടിയായ ക്രിസ്റ്റഫർ നോളന്റെ മിക്ക…

വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രം : ചിയാൻ 62

മലയാള ഇൻഡസ്‌ട്രിയിലെ പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് ‘ചിയാൻ 62’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ…