‘ഇവർ ജീവൻ കൊണ്ട് കളിക്കുന്നു’ – ബി ജെ പി യുടെ സൗജന്യ വാക്സിനെതിരെ കമൽ ഹാസൻ.

33

‘ഇവർ ജീവൻ കൊണ്ട് കളിക്കുന്നു’ – ബി ജെ പി യുടെ സൗജന്യ വാക്സിനെതിരെ കമൽ ഹാസൻ.

കോവിഡ്​ വാക്​സിൻ സൗജന്യമായി നൽകുമെന്ന്​ ബിഹാർ തെരഞ്ഞെടുപ്പ്​ മാനിഫെസ്​റ്റോയിലൂടെ പ്രഖ്യാപിച്ച ബി.ജെ.പിക്കെതിരെ തമിഴ്​ നടനും രാഷ്​ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ. ബി.ജെ.പിയെയും തമിഴ്​നാട്ടിൽ അവരു​മായി സംഖ്യം ചേർന്ന എ.ഐ.എ.ഡി.എം.കെയെയും വിമർശിച്ച താരം ഇവർ ജീവൻ കൊണ്ട്​ കളിക്കുകയാണെന്ന്​ ആരോപിച്ചു.
” ഇല്ലാത്ത വാക്​സിനെ കുറിച്ചാണ്​ കപട വാഗ്​ദാനം നൽകുന്നത്​. ജനങ്ങളുടെ ദാരിദ്ര്യം വച്ചാണ്​ നിങ്ങൾ കളിക്കുന്നത്​. ജീവൻ വച്ച്​ നിങ്ങൾ കളിക്കുകയാണെങ്കിൽ, നിങ്ങളുടെ വിധി ജനങ്ങൾ തീരുമാനിക്കും”- മക്കൾ നീതി മയ്യം (എം.എൻ.എം) അധ്യക്ഷൻ കൂടിയായ കമൽ ഹാസൻ പറഞ്ഞു.

നേരത്തെ, അടുത്ത വർഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ തമിഴ്​നാട്​ മുഖ്യമന്ത്രി ഇ പളനിസാമിയും കോവിഡ്​ വാക്​സിൻ ജനങ്ങൾക്ക്​ സൗജന്യമായി നൽകുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ബിഹാർ തെരഞ്ഞെുപ്പ്​ പ്രചരണത്തിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ കോവിഡ്​ വാക്​സിൻ സൗജന്യമായി സംസ്​ഥാനത്തെ ജനങ്ങൾക്ക്​ നൽകുമെന്ന്​ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ്​ തമിഴ്​നാട്​ മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞത്​.ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ അടവ്​ നയത്തിനെതിരെ രംഗ​ത്തുവന്നിരുന്നു.