കമലഹാസന്റെയും ശ്രീവിദ്യയുടെയും പ്രണയബന്ധം തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു . അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് കമലും ശ്രീവിദ്യയും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്നതും അത് പ്രണയത്തിലേക്ക് നീങ്ങുന്നതും. ശ്രീവിദ്യ കമല്ഹാസനേക്കാള് രണ്ടു വയസ്സിന് മൂത്തതാണ്. ഇരുവർക്കും വിവാഹിതരാകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രണയം വിവാഹത്തിൽ എത്തിയില്ല എന്നതാണ് യാഥാർത്ഥ്യം. ഇരുവരും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി തന്നെയാണ് അതിന്റെ കാരണവും. എന്നാൽ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിനു ശേഷമാണു ഇവർ കൂടുതൽ അടുക്കുന്നത്. ഇരുവരുടെയും സൗഹൃദം പതുക്കെ പ്രണയമായി വളരാൻ തുടങ്ങി. കമൽ ഹാസനേക്കാൾ രണ്ടുവയസിനു മുതിർന്നതായിരുന്നു ശ്രീവിദ്യ. എന്നാൽ ഇവർക്ക് അത് ഒരു പ്രശ്നം ആയിരുന്നില്ല. പരസ്പ്പരം അകലാൻ കഴിയാത്ത രീതിയിൽ പ്രണയത്തിൽ ആയിരുന്നു. വിവാഹം വരെ എത്തിയ ഇവരുടെ ബന്ധത്തെ രണ്ടു വീട്ടുകാരും ചേർന്ന് എതിർത്തു. പിന്നീട് ഇവർ തമ്മിൽ പൊരുത്തക്കേടുകൾ കൂടി വന്നതോടെ പരസ്പ്പരം പിരിയുകയായിരുന്നു.
കമലുമായുള്ള ബന്ധം തകർന്നത് ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിൽ വലിയ ഉലച്ചിൽ ആണ് സൃഷ്ടിച്ചത്. ആ നിമിഷം തന്റെ മനസ്സ് ശൂന്യമായിപ്പോയെന്ന് ശ്രീവിദ്യ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര ലോകത്തും ഇരു കുടുംബങ്ങളിലും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. ഇരുവരുടെയും പ്രണയം പരസ്യമായ രഹസ്യമായിരുന്നു. കമലഹാസന്റെ അച്ഛന്റെ പെറ്റ് ആയിരുന്നു താനെന്നും ശ്രീവിദ്യ പറഞ്ഞിട്ടുണ്ട്.
വിവാഹം ഉടൻ വേണമെന്ന് ആദ്യം നിർബന്ധം പിടിച്ചത് കമല്ഹാസനായിരുന്നു. എന്നാൽ ഇരുവരും ചെറുപ്പം ആണെന്നും കുറച്ചുകൂടി സമയമെടുത്തതിനുശേഷം പോരെ വിവാഹം എന്നതായിരുന്നു ശ്രീവിദ്യയുടെ അമ്മയുടെ അഭിപ്രായം. എന്നാൽ താൻ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടക്കണം എന്ന വാശി കമലിന് അന്നുണ്ടായിരുന്നു. എന്നാൽ ചെറുപ്രായമായതുകൊണ്ടു തന്നെ എടുത്തുചാടി വിവാഹം വേണ്ട എന്ന ഉപദേശം ആയിരുന്നു ശ്രീവിദ്യയുടെ അമ്മ നൽകിയത്. ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയുള്ള ഒരു വിവാഹമാണ് ശ്രീവിദ്യ ആഗ്രഹിച്ചത്.\
ഒരിക്കൽ സിനിമയുടെ ഷൂട്ടിങ്ങിനിടെ കമലഹാസനെ കുറച്ചു കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞു ശ്രീവിദ്യയുടെ അമ്മ അടയാറിലുള്ള വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. വിവാഹത്തിനു വേണ്ടി കുറച്ചു കൂടി കാത്തിരിക്കണമെന്ന് ശ്രീവിദ്യയുടെ അമ്മ വസന്തകുമാരി കമലഹാസനോട് പറഞ്ഞു. പക്ഷേ ഇതിന് കമൽഹാസൻ തയ്യാറായില്ല. ശ്രീവിദ്യയുടെ അമ്മ മുന്നോട്ടു വച്ച നിർദ്ദേശത്തോട് കമൽഹാസൻ ശക്തമായ ഭാഷയിൽ എതിർപ്പ് പ്രകടിപ്പിച്ചുവെന്ന് മാത്രമല്ല അവിടെ നിന്നും ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുകയും ചെയ്തു. തനിക്കും കമൽഹാസനും ഇടയിലുള്ള അടുപ്പം എന്നെന്നേക്കുമായി അവസാനിച്ചത് അങ്ങനെയാണെന്ന് ശ്രീവിദ്യ തുറന്നു പറഞ്ഞിട്ടുണ്ട്.
അധികം വൈകാതെ കമൽ മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞു. അപ്പോഴും തനിക്ക് കമലിനോട് യാതൊരുവിധമായ ദേഷ്യമോ പ്രതികാര ചിന്തയോ ഇല്ലായിരുന്നതായും ശ്രീവിദ്യ വിശദീകരിച്ചു. മറിച്ച് സ്വയം ദേഷ്യം ആയിരുന്നു ഉണ്ടായിരുന്നത് . മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് ഒന്നും നേടണം എന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നില്ലന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു.
അതിനു ശേഷമാണ് ശ്രീവിദ്യ സംവിധായകൻ ജോർജ് തോമസുമായി പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ ആ ബന്ധം അധികനാൾ നിലനിന്നിരുന്നില്ല. വിവാഹ ശേഷവും പലതരത്തിൽ ഉള്ള പ്രേഷണങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടായതോടെ ഇരുവരും തമ്മിൽ വേര്പിരിയുകയായിരുന്നു. ഒടുവിൽ അവസാന കാലത്ത് ശ്രീവിദ്യയെ കാണാൻ കമൽഹാസൻ ആശുപത്രിയിൽ വന്നത് വലിയ വാർത്ത ആയിരുന്നു. കമൽ ഹാസനുമായി പ്രണയത്തിൽ ആകുന്നതിനു മുൻപ് ശ്രീവിദ്യ ഭാരതനുമായി പ്രണയത്തിൽ ആയിരുന്നു. എന്നാൽ പരസ്പരമുള്ള പൊരുത്തകേടുകൾ കാരണം ആ ബന്ധം അവസാനിക്കുകയായിരുന്നു. തുടർന്നാണ് ഭരതൻ കെപിഎസി ലളിതയെ വിവാഹം കഴിക്കുന്നത്.