“ലാൽ ഷോക്കടിച്ചു വീണു..വീണപ്പോ ഞാൻ ചിരിച്ചിട്ട് കട്ട് പറയാൻ മറന്നു പോയി, ലാൽ അവിടെ കിടന്ന് കൊണ്ട് വീണ്ടും ഒരു കുടച്ചിൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
216 VIEWS

 Sunil Waynz

സംവിധായകൻ കമൽ JB Junction പരിപാടിയിൽ പറഞ്ഞത്

അയാൾ കഥയെഴുതുകയാണ് എന്ന സിനിമക്കൊരു പ്രത്യേകതയുണ്ട്..സംവിധായകൻ സിദ്ധിഖിന്റെ കഥയാണ് അത്..ഒരു നാല് സെന്റൻസിലാണ് സിദ്ധിഖ് ഈ കഥ ആദ്യം എന്നോട് പറഞ്ഞത്,സാഗർ കോട്ടപ്പുറം എന്ന പേരടക്കമാണ് പറയുന്നത്..സത്യത്തിൽ സിദ്ധിഖിന്റെ മുൻപിൽ ഞാൻ കുറേ നേരം ചിരിച്ചു പോയി..സാഗർ കോട്ടപ്പുറം എന്ന പേര് അപ്പോൾ തന്നെ ഞങ്ങളുടെ മനസ്സിൽ സങ്കല്പിക്കപ്പെട്ടു എന്നതാണ് സത്യം..എന്റെ കൂടെ അന്ന് ശ്രീനിവാസനും ഉണ്ടായിരുന്നു

പിന്നെ ശ്രീനിയുടെ ഒരു നർമബോധം..ഒരു കഥാപാത്രത്തെ ഏത് തലത്തിലേക്കും കൊണ്ട് പോകാനുള്ള ശ്രീനിയുടെ വൈഭവം..ഇതിലെല്ലാമുപരി ആ കഥാപാത്രത്തെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ മോഹൻലാൽ അത് ഉൾക്കൊണ്ട രീതി..ഒരു ഉദാഹരണം പറഞ്ഞാൽ അതിൽ ‘തഹസിൽദാരുടെ വീടേതാ’ എന്ന് ലാൽ ചോദിക്കുന്ന ഒരു സീനുണ്ട്..ആ സീനാണ് 1st ഡേ ഞങ്ങള് ഷൂട്ട് ചെയ്തത്.. സീനൊക്കെ പറഞ്ഞ്/ആ ഗേറ്റൊക്കെ തുറന്ന് ഷോട്ട് എടുത്തു..അന്ന് മോണിറ്റർ ഒന്നൂല്യ..ഇന്നത്തെ പോലെ മോണിറ്റർ വച്ചിട്ടൊന്നും അല്ല സിനിമ..ക്യാമറയുടെ പിറകിൽ നിന്നാണ് സംവിധായകൻ ജഡ്ജ് ചെയ്യുന്നത്..സത്യത്തിൽ അത് കണ്ടു കഴിഞ്ഞപ്പോൾ ലാൽ കുറച്ചു ഓവറല്ലേ എന്നൊരു തോന്നൽ എനിക്കുണ്ടായി..ഞാൻ ശ്രീനിയോട് പറഞ്ഞു..
“ലാൽ കുറച്ചു ഓവറായിട്ട് ചെയ്തോ” ??

മോഹൻലാൽ എന്ന നടൻ അങ്ങനെ ചെയ്യില്ലല്ലോ..അപ്പോ തന്നെ ഞാൻ ലാലിനോട് ചെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്തു..
അപ്പോ ലാൽ ചോദിച്ചു..
“കമലിന് അങ്ങനെ തോന്നിയോ..നമുക്ക് വേണേൽ ഒന്നുകൂടി എടുക്കാം”
ഞാൻ പറഞ്ഞു
“വീണ്ടും എടുക്കണ്ട..ലാൽ ഇങ്ങനെയാണ് ഈ ക്യാരക്റിനെ Concieve ചെയ്തിരിക്കുന്നതെങ്കിൽ ഓക്കെ”
അപ്പോ ലാൽ പറഞ്ഞു..
“എന്റെ മനസ്സിൽ ഈ ക്യാരക്ടർ ഇങ്ങനെയാണ് കയറിയത്..എനിക്ക് ഇങ്ങനെ ചെയ്യുന്നതാണ് സൗകര്യം/ഇതാണ് എനിക്ക് Comfortable..കമലിന് വേണമെന്നുണ്ടെങ്കിൽ ഞാൻ കുറച്ച് കുറയ്ക്കാം..പക്ഷേ Subtle ആക്കി കഴിഞ്ഞാൽ/Total Characterൽ ആ Subtilty വന്ന് കഴിഞ്ഞാൽ,,സാഗർ കോട്ടപ്പുറം വേറൊരു ആളായി മാറുമോ എന്ന് മോഹൻലാൽ എന്റെയടുത്ത് ചോദിച്ചു..1st ഷോട്ട് കഴിഞ്ഞപ്പോഴാണ് ന്ന് ആലോചിക്കണം..സാഗർ കോട്ടപ്പുറം മറ്റൊരു ആളായി/മറ്റൊരു കഥാപാത്രമായി മാറുമോ ന്ന് ലാൽ ചോദിച്ചപ്പോഴാണ് എത്രമാത്രം ആ ക്യാരക്ടറിനെ ലാൽ Concieve ചെയ്ത് കഴിഞ്ഞുവെന്ന് ഞാൻ ചിന്തിച്ചത്..പിന്നെ നമുക്ക് മറിച്ച് ചിന്തിക്കേണ്ട കാര്യമില്ല..ആശങ്കയില്ല

അതിന്റെ അടുത്ത ദിവസമാണ് ആ കോളിംഗ് ബെൽ അടിക്കുന്ന ഷോട്ട്..ശ്രീനിവാസന്റെ വീടിന്റെ മുൻപിൽ വന്ന് ഷോക്കടിച്ച് ലാൽ വീഴുന്ന സീൻ..ലാൽ പറഞ്ഞു,റിഹേഴ്‌സൽ വേണ്ട..കാരണം റിഹേഴ്‌സൽ ഉണ്ടെങ്കിൽ എനിക്കത് നന്നായി ചെയ്യാൻ പറ്റില്ല, നമുക്കത് ടേക്ക് എടുക്കാം..ഞാൻ Okey ന്ന് പറഞ്ഞു..ഞാൻ Start/Action പറഞ്ഞപ്പോ ലാൽ ഈ കോളിംഗ് ബെൽ അടിച്ചിട്ട് ഒരു വീഴ്ച വീണു..വീണപ്പോ ഞാൻ കട്ട് പറയാൻ മറന്നു പോയി..എനിക്ക് ചിരിച്ചിട്ട് കട്ട് പറയാൻ പറ്റുന്നില്ലന്ന് മനസ്സിലായപ്പോൾ ലാൽ അവിടെ കിടന്ന് കൊണ്ട് വീണ്ടും ഒരു കുടച്ചിൽ..അതാണ് തീയേറ്ററിൽ ഭയങ്കര ചിരി ഉണ്ടാക്കിയത്..അതാണ് ലാൽ എന്ന ആക്ടറുടെ Presence Of Mind.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ