തൊട്ടപ്പൻ കാണാനെത്തുന്നവരെ ‘സവർണ്ണവാദികൾ’ തിരിച്ചയക്കുന്നെന്ന് യുവതിയുടെ കുറിപ്പ്

1133

Kamala Kamala Kunji (കമല കുഞ്ഞി എഴുതുന്നു )

കൂട്ടുകാരേ….

വിനായകൻ അനൗൺസ്മെൻറുകളില്ലാതെ ബാൻഡ് ചെയ്യപ്പെടുന്നു എന്ന് സംശയിയ്ക്കുന്ന സാഹചര്യം
ഇന്ന് എനിക്ക് ഉണ്ടായി

പത്തനംതിട്ട ജില്ലയിലെ ഐശ്വര്യാ തീയേറ്ററിന്റെ ( ട്രിനിറ്റി )ജീവനക്കാരുടെ (ഉടമയുടെയും ) വൃത്തികെട്ട സവർണ്ണ മനോഭാവത്തിന്റെ നേർക്കാഴ്ച്ച

ഞായറാഴ്ച ഞാനും, കുടുംബവും തൊട്ടപ്പൻ കാണാൻ online ബുക്ക് ചെയ്യുന്നു
സാധാരണ ഒരു സിനിമ ഓൺലൈൻ ബുക്ക് ചെയ്താൽ 5 മിനിറ്റിനുള്ളിൽ റിസീവിഡ് മെസ്സേജ് വരും
ഇത്തവണ അതുണ്ടായില്ല
Net Problem എന്നേ കരുതിയുള്ളൂ

ഇന്ന് ഞങ്ങൾ വീണ്ടും തിയേറ്ററിലേക്ക് 2.15 ന്റെ ഷോ കാണാൻ
അവിടെ ചെന്നപ്പോൾ
കളം വ്യക്തം ആളില്ലാന്ന് കാരണം പറഞ്ഞ് തൊട്ടപ്പൻ കാണാൻ ചെല്ലുന്നവരെ മറ്റു സിനിമയ്ക്ക് കയറ്റുന്നു
ടിക്കറ്റിന് നിന്ന എന്നോട് വൈറസ്, ചിൽഡ്രൻസ്, തമാശ ഇതിൽ ഏതാ കാണണ്ടേന്ന്
തൊട്ടപ്പൻ മതീന്ന് പറഞ്ഞപ്പോൾ അതിന് ആളില്ലാന്ന്
തൊട്ടപ്പിനിലെങ്കിൽ സിനിമ കാണുന്നില്ലാന്ന് പറഞ്ഞ് ഞങ്ങളിറങ്ങി
ഏകദേശം കാര്യം പിടികിട്ടി കാണുമല്ലോ..??

നിന്റെ സിനിമ കാണൂല്ലാന്ന് പറഞ്ഞപ്പോൾ അത് സാദാ പ്രേക്ഷകൻന്ന് കരുതിയ
നമുക്ക് തെറ്റി
തിയേറ്ററിലിരിയ്ക്കുന്ന പുന്നാര മക്കളും, അതിന് മുകളിലിരിയ്ക്കുന്ന തൊട്ടപ്പൻമാരുടെയും കളിയുണ്ടിതിലെന്ന് മനസ്സിലായോ..??
മറ്റ് സമുദായത്തിലുള്ള
ഇതിന്റെ അണിയറ പ്രവർത്തകരെയും ഈ പ്രതിസന്ധി ബാധിയ്ക്കുമെന്ന് അറിയാഞ്ഞല്ല
‘മകൻ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാ മതീന്നുള്ള പുഴുങ്ങിയ ന്യായം കൊണ്ടാണ്

ദളിതനായ വിനയകനെ വച്ച് ഇനി ഒരു പടം ചെയ്താൽ സിനിമയെ മൊത്തത്തിൽ ബാധിയ്ക്കുമെന്ന് ധാരണ പരത്താനും ഇതുപകരിയ്ക്കുമല്ലോ..
തീയേറ്ററുകാരൻ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്പോൾ വിനായകനെപ്പോലെയുള്ളവരെ വച്ച് ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല
സംഗതികളുടെ പോക്ക് മനസ്സിലായല്ലോ
പത്തനംതിട്ടേലെ അവസ്ഥ ഇതാ
മറ്റുള്ള ജില്ലകളിലെന്താണോ ആവോ…?????”