കമലദളവും മോഹൻലാലും!!

സഫീർ അഹമ്മദ്

സിനിമയിൽ പ്രത്യേകതകൾ/വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പല നടീനടന്മാരും ശ്രമിക്കാറുണ്ട്..അതിന് വേണ്ടി അവർ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്,അതിൽ പലരും വിജയിക്കാറുമുണ്ട്,പരാജയപ്പെടാറുമുണ്ട്. മലയാള സിനിമ ചരിത്രത്തിൽ ഒരു നടൻ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി അല്ലെങ്കിൽ ഏറ്റവും ധീരമായ ചുവട് വെയ്പ്പ് ഏതെന്ന് ചോദിച്ചാൽ അതിന് ഉത്തരം കമലദളത്തിലെ നന്ദഗോപനെ അവതരിപ്പിച്ച മോഹൻലാൽ ആണെന്ന് നിസംശയം പറയാം..ശാസ്ത്രീയ നൃത്തത്തിൻ്റെ ബാലപാഠങ്ങൾ ഒന്നും തന്നെ അറിയാത്ത,ഒരു നർത്തകൻ്റെ ശരീര ലക്ഷണങ്ങൾ ഒന്നുമില്ലാത്ത മോഹൻലാലാണ് കമലദളത്തിൽ നൃത്താദ്ധ്യാപകൻ്റെ വേഷത്തിൽ മികവാർന്ന പകർന്നാട്ടം നടത്തി പ്രേക്ഷകരെ അതിശയിപ്പിച്ചത്..

മോഹൻലാലിൻ്റെ ആ ആത്മസമർപ്പണത്തെ,ആ ധീരതയെ മനസ് നിറഞ്ഞ് കൈയ്യടികളോടെ തന്നെ മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുത്തു.മോഹൻലാൽ,അദ്ദേഹം വളരെ മികച്ച നടൻ ആണെന്നുള്ള കാര്യം കമലദളത്തിന് മുമ്പ് തന്നെ പലവട്ടം തെളിയിക്കപ്പെട്ടതാണ്,പ്രേക്ഷകരാലും നിരൂപകരാലും അത് അംഗീകരിക്കപ്പെട്ടതുമാണ്..എന്നാൽ കമലദളത്തിലെ പ്രകടനത്തോട് കൂടി മോഹൻലാൽ മലയാള സിനിമയോട് ഉറക്കെ വിളിച്ച് പറഞ്ഞത് താൻ അസാമാന്യ കഴിവുകൾ ഉള്ള ഒരു അസാധാരണ നടൻ എന്നാണ്..ഭാവാഭിനയത്തിൻ്റെ എല്ലാ സാധ്യതകളും തലങ്ങളും തൻ്റെ ആവനാഴിയിൽ ഒളിപ്പിച്ചിരിക്കുന്ന കലാകാരൻ..എടുക്കുമ്പോൾ ഒന്ന്,തൊടുക്കുമ്പോൾ നൂറ്,കൊള്ളുമ്പോൾ ആയിരം,അതാണ് സത്യത്തിൽ മോഹൻലാലിൻ്റെ പ്രകടനം..നേരത്തെ സൂചിപ്പിച്ച പോലെ ഒരു നടന് ഏറ്റെടുക്കാവുന്ന ഏറ്റവും വലിയ വെല്ലുവിളി,അതാണ് കമലദളത്തിലെ നന്ദഗോപനിലൂടെ മോഹൻലാൽ ഏറ്റെടുത്തത്..
നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാൽ വിസ്മയകരമായ മികവോടെയാണ് നന്ദഗോപൻ എന്ന നർത്തകനെ/നൃത്താദ്ധ്യാപകനെ അവതരിപ്പിച്ചിരിക്കുന്നത്.

ക്ലീൻഷേവ് ചെയ്ത മുഖത്തോടെ,അല്പം സ്ത്രൈണതയോടെ അവതരിപ്പിക്കപ്പെടാറുള്ള നർത്തക കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത് അലസമായ താടിയും മുടിയും നീട്ടി വളർത്തി കൊണ്ടാണ്..നന്ദഗോപൻ്റെ നൃത്ത രംഗങ്ങളിൽ മോഹൻലാൽ എങ്ങാനും ചെറുതായി ഒന്ന് പാളി പോയിരുന്നുവെങ്കിൽ എത്ര നല്ല രീതിയിൽ തന്നെ സംവിധായകൻ കഥ അവതരിപ്പിച്ചാലും കമലദളവും മോഹൻലാലും പരിഹാസവും പരാജയവും ഒരു പോലെ ഏറ്റ് വാങ്ങുമായിരുന്നു,തീർച്ച. എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചത്?എല്ലാം അങ്ങ് സംഭവിച്ച് പോകുന്നതാണ് എന്നായിരിക്കും ഇതേപ്പറ്റി അദ്ദേഹത്തോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം..മോഹൻലാലിനെ വിശ്വസിച്ച് നന്ദഗോപൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച ലോഹിതദാസും,മോഹൻലാലിൽ നിന്നും പരമാവധി മികച്ച പ്രകടനം പുറത്തെടുത്ത സംവിധായകൻ സിബിമലയിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.മലയാളത്തിലെ മറ്റൊരു നടനും സ്വപ്നത്തിൽ പോലും അവതരിപ്പിക്കാൻ സാധിക്കില്ല എന്ന് ഉറപ്പുള്ള കഥാപാത്രം,അതാണ് കമലദളത്തിലെ മോഹൻലാലിൻ്റെ നന്ദഗോപൻ..

 

Leave a Reply
You May Also Like

മോഹൻലാലിനെയും മമ്മൂട്ടിയെയും ജയറാമിനെയും പോലെ തനിക്കു പൊരുതാനാകുമോ എന്നതിൽ സംശയമുണ്ടെന്ന് പ്രഭാസ്

തെലുങ്ക് സൂപ്പർ താരം പ്രഭാസിന് ഇപ്പോൾ മോശം കാലമാണ്. ബാഹുബലി സീരീസിന് ശേഷം ഇറങ്ങിയ സാഹോയും…

എന്താണ് ടോവിനോ തോമസ് സിനിമകൾക്ക് സംഭവിക്കുന്നത്..? കുറിപ്പ്

എന്താണ് ടോവിനോ തോമസ് സിനിമകൾക്ക് സംഭവിക്കുന്നത്..? കുറിപ്പ് Latheef Mehafil യുവ പ്രേക്ഷകരാൽ ഏറെ ആഘോഷിക്കപ്പെട്ട…

7 പെൺകുട്ടികൾ മാത്രമുള്ള ആ ഭവനത്തിൽ ഒരു പുരുഷൻ ചെല്ലുമ്പോൾ…… ചിത്രം കണ്ടുകഴിയുമ്പോൾ ലേഡീസ് ഹോസ്റ്റലിൽ സെക്യൂരിറ്റി പണി കിട്ടിയാൽ പോലും പോകണ്ടെന്നു തോന്നിപ്പോകും

The Beguiled (2017) Drama ,Thriller കടപ്പാട് : നിള  1864 അമേരിക്കൻ സിവിൽ വാർ…

ന്യൂയോര്ക്ക് നഗരത്തിലെ ഭീകരവാദികളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം

Unni Krishnan TR The Siege(1988)???????????????? സസ്പെൻസുകൾ നിറഞ്ഞ ആക്ഷൻ പാക്കറ്റ്ഡ് സിനിമ പരിചയപ്പെടാം. ന്യൂയോര്ക്ക്…