കമാലിനി മുഖർജി എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. കാരണം മലയാളത്തിന്റെ ആദ്യ 100 കോടി ക്ലബ് സിനിമയിലെ നായികയാണ് അവർ. പുലിമുരുഗൻ എന്ന സിനിമയിലെ മൈനയെ പ്രേക്ഷകർ രണ്ടുംകയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലയാളം , തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ച കമാലിനിയെ ശ്രദ്ധിക്കപ്പെടുന്ന നടിയാക്കി മാറ്റിയത് 2006 -ൽ ഇറങ്ങിയ വേട്ടയാട് വിളയാട് എന്ന സിനിമയിൽ കമലഹാസന്റെ ഭാര്യയുടെ വേഷമായിരുന്നു. ആ ചിത്രവും അന്ന് വമ്പിച്ച വിജയമായിരുന്നു.
എന്നാലിപ്പോൾ താരം പുലിമുരുഗനിൽ മോഹൻലാലിൻറെ നായിക ആയതിനെ കുറിച്ചാണ് പറയുന്നത്. മോഹൻലാലിനൊപ്പം അഭിനയിക്കാൻ വളരെ ഇഷ്ടമാണെന്നും ഇനിയും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ വളരെ സുരക്ഷതത്വം ഫീൽ ചെയുമെന്നുമാണ് കമാലിനി പറയുന്നത്. കസിൻ എന്ന വൈശാഖ് ചിത്രത്തിൽ കമാലിനിയുടെ ഐറ്റം ഡാൻസ് ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈശാഖിന്റെ തന്നെ പുലിമുരുഗനിൽ നായികയായി എത്തിയ താരം ആ വേഷം അത്ര ഭംഗിയായി തന്നെ അവതരിപ്പിച്ചിരുന്നു.