Connect with us

Interviews

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

കമ്പക്കെട്ട് അക്ഷരാർത്ഥത്തിൽ ഒരു കോമഡി ഷോർട്ട് ഫിലിം ആണ്. മലയാള സിനിമ കോവിഡ് കാരണമുണ്ടായ ചില മാറ്റങ്ങളിൽ പെട്ട് അതിന്റെ ശീലങ്ങളെ പൊളിച്ചെഴുതിയപ്പോൾ

 255 total views,  1 views today

Published

on

രാജേഷ് ശിവ

കമ്പക്കെട്ട് അക്ഷരാർത്ഥത്തിൽ ഒരു കോമഡി ഷോർട്ട് ഫിലിം ആണ്. മലയാള സിനിമ കോവിഡ് കാരണമുണ്ടായ ചില മാറ്റങ്ങളിൽ പെട്ട് അതിന്റെ ശീലങ്ങളെ പൊളിച്ചെഴുതിയപ്പോൾ നമുക്ക് നഷ്ടമായത് നിഷ്കളങ്കമായ ശുദ്ധഹാസ്യങ്ങളുള്ള സിനിമകൾ ആണ്. എത്രകാലമായി ഒന്ന് പൊട്ടി ചിരിച്ചിട്ട്. ഹൊററും ത്രില്ലറും സൈക്കോയും തുടങ്ങി ഡാർക്ക് സ്വഭാവമുള്ള സിനിമകളും ഷോർട്ട് മൂവീസും അരങ്ങു തകർക്കുമ്പോൾ ചിരിയുടെ ‘കമ്പക്കെട്ടുകൾ’ ഉണ്ടാകേണ്ടത് അനിവാര്യതയായി മാറിയിരിക്കുന്നു.

പ്രത്യേകിച്ചൊരു കഥാസന്ദർഭമോ സംഭവമോ ഒന്നും കടന്നുവരുന്നില്ല എങ്കിലും കമ്പക്കെട്ട് പഴയകാല ചില കോമഡി സിനിമകളെ ഓർമിപ്പിക്കുന്നു. പ്രത്യേകിച്ച് ജോലിയും കൂലിയും ഇല്ലാതെ തെക്കുവടക്കു നടക്കുന്ന യുവാക്കളും അവരുടെ ഹാസ്യ രംഗങ്ങളും അമളികളും ഒടുവിൽ അവർ ചെന്നുചാടുന്ന ഊരാക്കുടുക്കുകളും നമുക്ക് ഓര്മയുണ്ടാകും. അതൊക്കെ കണ്ടു നമ്മൾ ഒരുപാട് ചിരിച്ചതുമാണ്. അത്തരത്തിൽ ഒരുപാട് സിനിമകൾ ഒരുകാലത്തു വന്നുപോയിരുന്നു. പ്രത്യേകിച്ച് 1985 – 1995 കാലങ്ങളിൽ. അത്തരം നൊസ്റ്റാൾജിയയെ നമ്മിൽ പൊടിതട്ടിയെടുക്കാൻ കമ്പക്കെട്ട് ഒരു പ്രചോദനം തന്നെയാണ്.

അര മണിക്കൂറോളം ദൈർഘ്യമുള്ള ഈ സിനിമ കോവിഡ് കാലത്തെ വിവിധ ടെൻഷനുകളിൽ മുങ്ങിപ്പോയ നമ്മുടെ മനസുകൾക്ക് ഒരു റിലാക്സ് നൽകും എന്നതിൽ സംശയമില്ല. കമ്പക്കെട്ട് സംവിധാനം ചെയ്തിരിക്കുന്നത് പടിപ്പുര ശ്രീകുമാർ ആണ്. സന്തോഷ് അമ്പലമുക്ക്, ബാബു, ഷാജി, സജി, വിഷ്ണു അടൂർ, വിഷ്ണു, ഷെയ്ഖ് മൊയ്തീതീൻ , ഹൈം ചന്ദ്രൻ, കുട്ടൻ, വിഷ്ണു, ഉമേഷ്, സന്തോഷ് , വസന്ത, അഭയൻ എന്നിവർ ഇതിൽ അഭിനയിച്ചിരിക്കുന്നു. Lions 4 media ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

**

കമ്പക്കെട്ടിന്റെ സംവിധായകൻ തിരുവനന്തപുരം പൊഴിയൂർ സ്വദേശി പടിപ്പുര ശ്രീകുമാർ ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഇതൊരു കൂട്ടായ്മയുടെ പരിശ്രമമാണ് . പത്തുപേർ അടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഞങ്ങളുടേത്. ഞങ്ങൾ മറ്റു ജോലികൾക്കു പോകുന്നവർ ആണ്, അതിനിടയിൽ സൈഡ് ആയിട്ടാണ് ഈ മേഖലയിൽ നിൽക്കുന്നത്. ഞാനൊരു ഡ്രൈവർ ആണ്.

May be an image of 1 personപണ്ടുമുതൽക്ക് തന്നെ ഹാസ്യത്തോടാണ് എനിക്ക് സ്നേഹം. ജീവിതത്തിൽ എടുത്താൽ പൊങ്ങാത്ത കഷ്ടപ്പാടുകൾ ഉള്ള ഒരാളാണ് ഞാൻ. പതിനൊന്നു വയസുമുതൽ ജോലി ചെയ്യാൻ തുടങ്ങിയതാണ്. സിറ്റിയിൽ ഹോട്ടൽ ജോലികൾ എല്ലാം ചെയ്തിട്ടുണ്ട്. പാരഡിയോടായിരുന്നു കൂടുതൽ പ്രിയം. അത് കേൾക്കുന്നതും എഴുതുന്നതും വലിയ ഇഷ്ടമായിരുന്നു. അങ്ങനെ ലയൺസ് 4 മീഡിയ എന്നൊരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു.

ലോക് ഡൌൺ കാലത്തെ ബാങ്ക് ലോൺ എന്ന എന്റെയൊരു പാരഡി ഫേസ്‌ബുക്കിൽ 10 മില്യൺ വ്യൂവേഴ്സ് വന്നതാണ്. അതിൽ നിന്ന് കിട്ടിയ ഒരു ഊർജ്ജം വളരെ വലുതായിരുന്നു. അത് യുട്യൂബിൽ തരംഗം ഒന്നും ആയില്ലെങ്കിലും ഫേസ്ബുക്കിൽ നിന്ന് കിട്ടിയ പ്രചോദനം വലുതായിരുന്നു. കലാഭവൻ മണിയുടെ സഹോദരീ പുത്രൻ രഞ്ജിത്ത് കലാഭവൻ എന്റെ സുഹൃത്താണ്, അദ്ദേഹത്തിന്റെ ഒരൊറ്റ ഷെയറിൽ ആണ് ആ പാരഡി അത്രയും ഹിറ്റ് ആയി മാറിയത്.

Advertisement

ബൂലോകം ഷോർട്ട് മൂവി കോണ്ടസ്റ്റിൽ മത്സരിക്കുന്ന മറ്റൊരു ഷോർട്ട് മൂവി ‘സ്ഫടികം സുര’ അതും ഞാൻ തന്നെയാണ് എഴുതിയത്. വളരെ യാദൃശ്ചികം ആയിട്ടായിരുന്നു ഞങ്ങൾ ഷോർട്ട് മൂവീസിലോട്ട് മാറിയത്. അത് കണ്ടവരുടെ അഭിപ്രായം വളരെ പോസിറ്റിവായിരുന്നു. ഒരു രക്ഷയുമില്ലാത്ത അഭിപ്രായങ്ങളായിരുന്നു പലരിൽ നിന്നും കിട്ടിയത്.

വലിയ സംവിധായകരും എഴുത്തുകാരും എന്നെ വിളിച്ചു അവരുടെ സന്തോഷം പറയുകയുണ്ടായി. ഞങ്ങൾ സാധാരണക്കാരുടെ രീതിയിൽ നിന്നുകൊണ്ടാണ് എല്ലാത്തിനെയും സമീപിക്കുന്നത്. ഞങ്ങളും സാധാരണക്കാർ തന്നെയാണ്. എടുത്താൽ പൊങ്ങാത്ത വിഷയങ്ങൾക്ക് പകരം സാധാരണക്കാരെ ചിരിപ്പിച്ചു അവർക്കൊപ്പം നില്ക്കാൻ ആണ് നമുക്ക് താത്പര്യം. എന്റെ റൊണാൾഡോ സുനി എന്ന കോമഡി ഫിലിം വരെയും അങ്ങനെയാണ്.

കമ്പക്കെട്ട് ഒരുപാട് പ്രതീക്ഷയോടെയാണ് ഞാൻ ഇറക്കിയത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു സബ്‌ജക്റ്റും ആയിരുന്നു. കോമഡി മാക്സിമം ആളുകളിലേക്ക്‌ എത്തിക്കുക, അവർ റിലാക്സ് ചെയുക അതാണ് കാര്യം. ബൂലോകം ടീവിയിൽ നിന്ന് കിട്ടിയ സപ്പോർട്ടും വളരെ വലുതാണ്. ഇത്തരമൊരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ട് വരികയും പ്രോത്സാഹനം നൽകുകയും ചെയുക എന്നത് വലിയ കാര്യമായി കരുതുന്നു.

ഞാനൊരു ഡ്രൈവർ എന്നപോലെ എന്റെകൂടെയുള്ളവരിൽ പെയിന്റിങ് ജോലി ചെയ്യുന്നവരും കൊത്തപ്പണിക്കാരും ..അങ്ങനെ വിവിധ ജോലികൾ ചെയുന്നവർ ആണ്. അങ്ങനെ പ്രാരാബ്ധങ്ങൾ കൊണ്ട് ജീവിക്കുന്നവർ ആണ് ഞങ്ങൾ എന്നിട്ടും കിട്ടുന്ന പൈസയിൽ നിന്ന് മിച്ചം പിടിച്ചുവയ്ക്കുന്ന തുക കൊണ്ടാണ് ഇതൊക്കെ ചെയ്തത്.

ഈയിടെ അന്തരിച്ച സംഗീത സംവിധായകൻ മുരളീ സിതാരയുടെ മകൻ നിതിൻ ആണ് നമ്മുടെ എഡിറ്റർ. നമ്മുടെ കൂടെ തന്നെ നിൽക്കുന്ന ആളാണ്. നമ്മുടെ ബുദ്ധിമുട്ടുകൾ കണ്ട് എല്ലാ സഹായവും ചെയുന്ന ഒരാളാണ് നിതിൻ. നല്ല ഐഡിയകൾ ഉണ്ടെങ്കിലും സാമ്പത്തികം ആണ് നമ്മുടെ പ്രശ്നം. പത്തോളം സിനിമാ സ്ക്രിപ്പ്റ്റുകൾ നമ്മുടെ കൈയിലുണ്ട്. സാമ്പത്തികം ആണ് പ്രശ്നം.”

കമ്പക്കെട്ടിനു വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക


Production Company: Lions 4 media
Short Film Description: A group of young people and some of their pastime reacting against the evils committed by anti-socials to mislead the youth in the rural villeges
Producers (,): Lions 4 media
Directors (,): Padippura sreekumar
Editors (,): Midhun murali
Music Credits (,): Midhun murali
Cast Names (,): Santhosh ambalamukku,babu,shaji,saji,vishnu adoor,vishnu,shaykh moytheen,hyme chandran,kuttan,vishnu,umesh,santhosh,vasantha,abhayan

 

Advertisement

 

 256 total views,  2 views today

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement