എന്നെ കുറിച്ച് നിങ്ങൾ കൊടുത്ത ആ അഴകൊഴമ്പൻ വാർത്ത വഴിയരികിൽ കിടക്കുന്ന ചാണകം

394

ശബരിമലയിൽ പോയ സ്ത്രീകളുടെ വീട്ടിൽ ആർക്കെങ്കിലും പനിപിടിച്ചാലും പട്ടി ചത്താലും വരെ അത് അയ്യപ്പൻറെ പണിയായി ചിത്രീകരിക്കുന്നവർ ശബരിമലയിൽ പോയ സ്ത്രീകൾ കരയുന്നതും ചിരിക്കുന്നതും മുള്ളുന്നതും വരെ ‘അയ്യപ്പ ക്വട്ടേഷനായി’ വ്യാഖ്യാനിച്ചുകൊണ്ട് വർത്ത ചമയ്ക്കുകയും പ്രചരിപ്പിക്കകയുമാണ്. ഒരു സവർണ്ണ സംഘി കുടുംബത്തിൻറെ ഭാഗമായതിനാൽ മാത്രം കനകദുർഗ്ഗ ഈ ഗതികേട് അനുഭവിക്കേണ്ടി വരുന്നു. അയ്യപ്പൻ തന്റെ നടയിലെത്തിയ സ്ത്രീകളെ നോക്കി നടന്നു സ്ത്രീകൾക്ക് ‘മുട്ടൻ പണി’കൊടുക്കുന്ന ഒരു കുട്ടിച്ചാത്തനെപ്പോലുള്ള കഥാപാത്രമായി സംഘികൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കനക ദുർഗ്ഗ ഒരാഴ്ച മുൻപ് ബിബിസി ക്ക് നൽകിയ ഒരു ഇന്റർവ്യൂവിൽ കുട്ടികളെക്കുറിച്ച് സംസാരിക്കുമ്പോൾ വൈകാരികമായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് ‘അയ്യപ്പ ക്വട്ടേഷൻ’ മൂലം ഇനി ശബരിമലയിലേക്കില്ല എന്ന രീതിയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ വഴിയരികിൽ കിടക്കുന്ന ‘ചാണക ‘ത്തെയെന്നപോലെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച് കനക ദുർഗ്ഗ മറുപടി പറയുന്നു.

കനക ദുർഗ്ഗയുടെ (Kanaka Durga)മറുപടി കുറിപ്പ്:

ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ,പരമോന്നത നീതിപീഠമായ സുപ്രീം കോടതി സ്ത്രീക്കും പുരുഷനും മൗലീകവകാശങ്ങൾ തുല്ല്യമായി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് പ്രയോജനപെടുത്തേണ്ടത് ഒരു ഇന്ത്യൻ പൗര എന്ന നിലക്ക് എന്റ അവകാശമാണ് .ആ നിലക്ക് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച ഉത്തരവിൻ പ്രകാരം ശബരിമല യാത്ര പണ്ടു തൊട്ടേ ആഗ്രഹിച്ചിരുന്ന ഞാൻ ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതിൽ ഇത്രത്തോളം അസഹിഷ്ണുത കാട്ടേണ്ട ഒരു കാര്യവുമില്ല

വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിൻ തോലണിഞ്ഞ സുഹൃത്തുക്കളേ

ശബരിമല ദർശനത്തിന് ശേഷം എന്നെ പല വിധത്തിലും ഗതികേടിലാക്കാനും അപകീർത്തിപ്പെടുത്താനും RSS ഉം BJP ക്കാരും ഒരു വർഷത്തോളമായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കയാണ് .പക്ഷെ നിങ്ങൾ നിങ്ങടെ പരിഹാസായുധങ്ങൾക്ക് മൂർഛ കൂട്ടുന്നതിനനുസരിച്ച് എന്റ ആത്മവീര്യത്തിന്റെ തിളക്കം കൂടുന്നതെയുള്ളൂ . സുഹൃത്തുക്കളേ നിങ്ങൾ എത്ര പരിഹസിച്ചാലും ദുഷിപ്പിച്ചാലും തളർന്നു പോകുന്നതല്ല എന്റ നിലപാടുകൾ .കാരണം അതെന്റ പുരോഗമനാശയങ്ങളുടെ അടിയുറച്ച കാഴ്ചപാടിൽ നിലയുറച്ചതാണ് .നിങ്ങൾക്കത് പിഴുതെറിയാനാവില്ല .

ആചാര സംരക്ഷണമെന്ന പേരിൽ തിരിയും തെളിച്ച് റോഡിലിറങ്ങി സാധാരണക്കാരുടെ ദൈനംദിന യാത്രകളിൽ തടസ്സം വരുത്തി .. നാമജപത്തെ ആക്രോശമാക്കിയോരൊക്കെയും വിശ്വാസികളും,  അതേ സമയം ക്ഷേത്ര ദർശനം നടത്താൻ ശ്രമിച്ച എന്നെ പോലുള്ളവരെ അവിശ്വാസിയെന്നും ആക്ടിവിസ്റ്റന്നും പേരിടാനും അടയാളപ്പെടുത്താനും മാത്രം നിങ്ങൾക്കെന്ത് പ്രമാണപത്രങ്ങളാണ് കൈയ്യിലുള്ളത് ? .നിങ്ങൾക്കതിനുള്ള അധികാരവും യോഗ്യതയും അധികാരവും ആരാണ് തന്നേൽപ്പിച്ചത്.

ഇന്ന് ഞാൻ ഇതെല്ലാം പോസ്റ്റ് ചെയ്യാൻ കാരണം കുറച്ച് മണിക്കുറുകളായ് നിങ്ങൾ ആഘോഷിക്കുന്ന എന്നെ കുറിച്ചുള്ള ഒരു വാർത്തയുണ്ടല്ലൊ അതിനെ കുറിച്ചൊന്ന് പറയാനാണ് . ബിബിസി എന്നെ കുറിച്ച് എടുത്ത ഇന്റർവ്യൂവിലെ ചില ഭാഗങ്ങൾ വെട്ടിയെടുത്ത് നിങ്ങൾക്ക് വേണ്ടി ന്യൂസ് ഉണ്ടാക്കിയ ജന്മഭൂമിക്കാരോട് പറയാൻ വേണ്ടിയാണ്

“നാണമില്ലെ ജന്മഭൂമി പത്രമേ “
സ്വന്തമായി നല്ല നാല് വാർത്ത കണ്ടു പിടിക്കാനോ പ്രസിദ്ധീകരിക്കാനോ കഴിയാതെ .. മറ്റുള്ള ചാനലിലേക്ക് ഒളിഞ്ഞും വലിഞ്ഞും നോക്കി വാർത്തകളുടെ കഷണങ്ങൾ തിരഞ്ഞ് തെരുവ് പട്ടികളെ പോലെ അലഞ്ഞ് ഒടുവിൽ അവനവന്റെ മനസ്സിലെ വിസർജ്യങ്ങൾ തന്നെ അതിൽ തേച്ച് പിടിപ്പിച്ച് ആസ്വദിച്ച് ആഹരിക്കുവാൻ. കഴിഞ്ഞ ആഴ്ച ഞാൻ BBC ക്ക് കൊടുത്ത interview അവരുടെ പെർമിഷനില്ലാതെ കട്ടെടുത്ത് ചില ഭാഗങ്ങൾ മാത്രം കോർത്തിണക്കി നിങ്ങൾ ഉണ്ടാക്കിയ News നിങ്ങളെ പോലുള്ള മഞ്ഞ പത്രങ്ങൾ വായിക്കുന്ന ചുരുക്കം ചിലരെ വിശ്വസിക്കു…

അമ്മ എന്ന നിലയിൽ മക്കളെ കാണൻ പറ്റാത്തതിന്റെ വിഷമം BBC യുമായി പങ്ക് വച്ചപ്പോൾ ഞാൻ കരഞ്ഞെന്നു കരുതി .. നിങ്ങൾക്കാഘോഷിക്കാനുള്ള തൊന്നും അതിലില്ല .. അതിന് ശേഷവും അതിന് മുൻപും ഉള്ള എന്റെ സംസാരവും കേൾക്കാൻ ഇത്തിരി നേരും നെറിയും ആർജവും വേണം .. എന്നിട്ടഹ്ലാദിപ്പിൻ മിത്രങ്ങളെ. പ്രായപൂർത്തിയാകാത്ത മക്കളെ പറഞ്ഞ് പേടിപ്പിച്ച് എന്നിൽ നിന്ന് അകറ്റി നിർത്തുന്ന സൂത്രം അധികനാൾ വില പോവില്ല..

എന്നെ കുറിച്ച് നിങ്ങൾ കൊടുത്ത ആ അഴകൊഴമ്പൻ വാർത്തയുണ്ടല്ലൊ, ജന്മഭൂമി അതിനെ വഴിയരികിൽ കിടക്കുന്ന ‘ചാണക ‘ത്തെയെന്നപോലെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച് കടന്നു പോകും എന്നെ അറിയുന്ന കേരളീയർ .എന്റെ നിലപാടുകളെ അറിയുന്ന കേരളീയർ

നിലപാടുകളിൽ കാലിടറതെ ….
കനക ദുർഗ്ഗ.കെ