Connect with us

Entertainment

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Published

on

Binoy Iyyad സംവിധാനം ചെയ്ത കാണാതീരത്ത് എന്ന ഷോർട്ട് മൂവി തികച്ചും അസാധാരണാമായൊരു പ്രണയത്തെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് വയ്ക്കുന്നത്. അത് കാമുകീകാമുകന്മാരുടെ പ്രണയമോ ദമ്പതികളുടെ പ്രണയമോ അല്ല..മറിച്ചു വിവാഹമോചനം നേടിയ രണ്ടുപേർ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയമാണ്. ഒരുപക്ഷെ അത്തരമൊരു പ്രണയം വളരെ അപൂർവ്വം എന്നുതന്നെ പറയേണ്ടിവരും. കാരണം ദാമ്പത്യബന്ധത്തിലെ വിള്ളലുകൾ കൊണ്ടാണ് പല ബന്ധങ്ങളും വിവാഹമോചനത്തിൽ കലാശിക്കുന്നത് . അപ്പോൾ പിന്നെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന് കരുതി ചെയുന്ന വിവാഹമോചനത്തിനു ശേഷം അവർ പ്രണയിക്കില്ല എന്നുമാത്രമല്ല അത്രമാത്രം വെറുപ്പ് മാത്രമാണ് മനസ്സിൽ സൂക്ഷിക്കുന്നത്.

ഒരുപക്ഷെ നമ്മുടെ നാട്ടുകാർക്ക് ഇന്നും അറിയാത്ത ഒരു കാര്യമുണ്ട്. എന്തെന്നാൽ, പരസ്പരം ബഹുമാനത്തോടെയും സ്നേഹത്തോടെയും പിരിയുക എന്നത്. പലപ്പോഴും പുരോഗമനചിന്താഗതിക്കാർക്കു പോലും അത് സാധ്യമാകില്ല. വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ അവർ പിരിഞ്ഞുകഴിഞ്ഞാൽ എങ്കിലും അവസാനിക്കേണ്ടതാണ്. പിന്നീട് പരസ്പരം വെറുപ്പില്ലാതെയും …കഴിയുമെങ്കിൽ നല്ല സുഹൃത്തുക്കളായും ജീവിക്കേണ്ടതാണ്. നിർഭാഗ്യമെന്നു പറയട്ടെ, നമ്മുടെ നാട്ടിലെ സാമൂഹ്യാന്തരീക്ഷവും കുടുംബാന്തരീക്ഷവും അതിനു ചേർന്ന രീതിയിൽ അല്ല പ്രവർത്തിക്കുന്നത്.

vote for kanatheerathu 

മാതാപിതാക്കൾ മക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുക എന്നത് ഒരു സ്വാഭാവികതയാണ്. എന്നാൽ മക്കൾ വിവാഹം കഴിച്ചാൽ അവരുടെ ജീവിതപങ്കാളികളുമായുള്ള ചില അസ്വാരസ്യങ്ങൾ പരിഹരിക്കാൻ മാത്രം ഇടപെടുന്നതാണ് ഉചിതം . പല വീടുകളിലും മരുമക്കളോടുള്ള അകൽച്ചകളും അവരിൽ പലവിധ കുറ്റങ്ങൾ ആരോപിക്കുന്നതും പതിവാണ്. മരുമക്കളിൽ നിന്നുള്ള പ്രശ്നങ്ങളും ഉണ്ട്. ഇവിടെ തുലാസിൽ ആകുന്നതു സ്വന്തം മക്കളുടെ ജീവിതം തന്നെയാകും. എന്നാൽ നിങ്ങൾ പറയുന്ന സമയത്തു വി വാഹം കഴിക്കാനും നിങ്ങൾ പറയുന്ന സമയത്തു മറക്കാനും നിങ്ങളുടെ മക്കൾ യന്ത്രങ്ങൾ അല്ല മനുഷ്യരാണ് എന്ന് ഓർമ്മവേണം.

മാതാപിതാക്കളുടെ നിര്ബന്ധ ബുദ്ധികളിൽ അല്ല നിങ്ങളുടെ മക്കളുടെ ദാമ്പത്യജീവിതം മുന്നോട്ടു പോകേണ്ടത്. അവർക്കു പരസ്പരം പ്രണയിക്കാനും സ്നേഹിക്കാനും അവരുടെ സ്വകാര്യതകളിൽ ജീവിക്കാനും നിങ്ങളാണ് അവസരം ഒരുക്കേണ്ടത്. നിങ്ങളുടെ കാലത്തേ ജീവിതവുമായി ഇന്നത്തെ ജീവിതങ്ങളെ താരതമ്യം ചെയ്യരുത്. കാലം ഒരുപാട് മുന്നോട്ടു പോയി. ജീവിതത്തിനു പുതിയ പുതിയ മാനങ്ങൾ കൈവന്നു കഴിഞ്ഞു. നിങ്ങൾ അവരുടെ ജീവിതത്തിൽ ഇടപെട്ടാൽ അവൾ നിങ്ങളിൽ നിന്നും കുതറിമാറി സ്വന്തം ജീവിതം മറ്റൊരു തുരുത്തിൽ കെട്ടിപ്പൊക്കും. നിങ്ങളുടെ നിസ്സഹായതകളിൽ പോലും അവരെ പിന്നെ അടുത്തുകിട്ടിയെന്നു വരില്ല.

ഒരിക്കലും പരസ്പരം സ്നേഹിക്കുന്നവരെ പിരിക്കാതിരിക്കുക. എത്രവലിയ ശാപമാണ് അതിലൂടെ നിങ്ങളുടെ ഉച്ചിയിൽ പതിക്കുന്നതെന്നു അറിയാമോ ? പ്രണയനഷ്ടം ലോകത്തെ ഏറ്റവും വലിയ നഷ്ടമാണ്, മരണത്തിനു പോലും ആ നഷ്ടത്തെ താരതമ്യം ചെയ്യാൻ ആകില്ല. ആ ദുഃഖം നിങ്ങളുടെ മക്കൾ നിങ്ങളെ കാണിക്കാതെ കൊണ്ട് നടക്കുന്നെങ്കിൽ അവരുടെ ഉള്ള് വെന്തു നീറിയിട്ടാകും എന്നോർക്കുക.

കാണാതീരത്ത് എന്ന ഷോർട്ട് ഫിലിമിൽ സുബൈറും സാബിറയും തമ്മിലുള്ള പ്രണയം വിവാഹമോചനത്തിന് ശേഷവും നിലനിൽക്കുകയാണ്. നാലുകൊല്ലം ഒരുമിച്ചു ജീവിച്ചിട്ട് ഒടുവിൽ തന്റെ പ്രിയതമയെ കൈവിട്ടു കളഞ്ഞ സുബൈർ ഒടുവിൽ ജീവിതം തിരികെ പിടിക്കുകയാണ്. തന്റെ പ്രവാസ വാസങ്ങൾക്കും ഒറ്റപ്പെടലുകൾക്കും ശേഷം അയാൾ തന്റെ ജീവിതം വീണ്ടെടുക്കുകയാണ്. തന്റെ മകളുടെ അമ്മയെ വീണ്ടും ആ ജീവിതത്തിലേക്ക് കൈപിടിച്ച് സ്വീകരിക്കുകയാണ്.

vote for kanatheerathu 

Advertisement

‘എനിക്കുണ്ടൊരു ജീവിതം നിനക്കുണ്ടൊരു ജീവിതം നമുക്കില്ലൊരു ജീവിതം ‘ എന്ന കുഞ്ഞുണ്ണിക്കവിതയാകാൻ തന്റെ ജീവിതത്തെ എറിഞ്ഞുകൊടുക്കാൻ സുബൈർ തയ്യാറല്ലായിരുന്നു. എനിക്കും നിനക്കും അല്ല, നമുക്ക് മാത്രമാണ് ജീവിതം എന്ന് സുബൈർ അവിടെ സ്ഥാപിക്കുകയാണ്. അവന്റെ ഉറ്റചങ്ങാതി അപ്പുവിന്റെ മനസിനെ നിറച്ചുകൊണ്ടു സുബൈർ സാബിറയെ സ്വന്തമാക്കി പെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ശരിക്കും സുബൈറിന്റെ ജീവിതത്തിലെ ഏറ്റവും മധുരതരമായൊരു പെരുന്നാൾ തന്നെ ആകും അത് എന്ന കാര്യത്തിൽ നിങ്ങൾ സംശയമുണ്ടോ ?

ദാമ്പത്യബന്ധങ്ങളിൽ ഉലച്ചിലുകൾ ഇല്ലാതെ മനുഷ്യർ സ്നേഹിച്ചു മുന്നോട്ടു പോകാൻ ഇടവരട്ടെ… എന്നും ..എത്ര വലിയ ജീവിത പ്രശ്നങ്ങൾക്കിടയിലും പ്രണയത്തെ മുറുകെപ്പിടിക്കട്ടെ… വാർധക്യത്തിൽ നിന്നുകൊണ്ട് ജീവിതത്തിലെ ഭൂതകാല വസന്തങ്ങൾ ഓർത്തു പല്ലുകൊഴിഞ്ഞ മോണകാട്ടി പ്രണയത്തോടെ പൊട്ടിച്ചിരിക്കാൻ ഇടവരട്ടെ… ജീവിതത്തിൽ നിന്നും നഷ്ടപ്പെടേണ്ടത് പ്രണവും സ്നേഹവും പൊരുത്തപ്പെടലുകളും അല്ലെന്നും ദുഖവും വെറുപ്പും ഈഗോയും മാത്രമാണെന്നും ഏവരും മനസിലാക്കാൻ ഇടയാകട്ടെ…

കാണാതീരത്ത്‌
Direction | Binoy Iyyad
Produced By | Anugraha Group
Dop | Ashraf Palazhi
BGM | Pratheesh Bhavani
Editing | Shimil Arrow Films

 2,020 total views,  207 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement