“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി 

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന “മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. കണ്ടക ശനി കൊണ്ടേ പോകു എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. സതീഷ് വിശ്വ വരികൾ എഴുതി സംഗീതസംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സാദത്ത് ആണ്.

മാൻമിയാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിൻലാലും ചേർന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയിൽ നിന്നും മാന്യനും നിഷ്കളങ്കനുമായ ഒരു കുരുത്തംകെട്ട കഥാപാത്രം എത്തുന്നതോടുകൂടി അനുവും വിനയനും അവരുമായി ബന്ധപ്പെട്ട കുറെ കഥാപാത്രങ്ങളും മൊത്തത്തിൽ കുഴപ്പത്തിലാകുന്നു. ഇത്തരത്തിൽ കുഴപ്പത്തിലായ വീരപാണ്ഡ്യന്റെ മിത്തുകളാൽ ചുറ്റപ്പെട്ട പൈതൃക സ്വത്തും തേടിയുള്ള അന്വേഷണം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിന്റെ സഹ്യപർവ്വതമലനിരകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്നു.

പുതുമുഖങ്ങളായ സോണി, സ്നേഹ ഉണ്ണികൃഷ്ണൻ, സുഷാന്ത്, രതീഷ് എന്നിവർക്കൊപ്പം ടി എസ് രാജു, നസീർ സംക്രാന്തി, സുനിൽ സുഖദ, രാജേഷ് ശർമ, മോളി കണ്ണമാലി, കോട്ടയം പ്രദീപ് , കല്ല്യാണി നായർ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിൽ ഉണ്ട് . പൂവച്ചൽ ഖാദർ ഗാനരചന നിർവഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സതീഷ് വിശ്വ സംഗീതം നൽകി വിധുപ്രതാപ് , ജ്യോത്സന ,അൻവർ സാദത്ത് എന്നിവർ ആലപിച്ചിരിക്കുന്നു. ക്യാമറ രാജീവ് മാധവൻ ,അനൂപ് മുത്തിക്കാവിൽ, കലാസംവിധാനം രാജേഷ് കാസ്ട്രോ, പശ്ചാത്തല സംഗീതം ശിവൻ ഭാവന, അജയ് തിലക് , എഡിറ്റിംഗ് കിരൺ വിജയൻ. പി ആർ ഓ ബി വി അരുൺ കുമാർ, സുനിത സുനിൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

കോഴിക്കോട് , മൂന്നാർ , വാഗമൺ , തിരുവനന്തപുരം , തമിഴ്നാട്ടിലെ നാഗർകോവിൽ , തിരുനെൽവേലി , തൂത്തുക്കുടി , തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഡിസംബർ ആദ്യ വാരം തിയേറ്ററുകളിലേക്ക് എത്തുന്നു.

You May Also Like

ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നതിന് അരമണിക്കൂർ മുൻപ് അപർണ്ണ ബാലമുരളിയുടെ ടെൻഷൻ, വീഡിയോ കാണാം

നടി അപർണ ബലമുരളിയാണ് ഇത്തവണത്തെ മികച്ച നടിയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയത് . സൂരറൈ…

ഏറ്റവുമധികം സന്തോഷിപ്പിച്ചത്, ആ സിനിമയില്‍ ചെറിയൊരു വേഷം ചെയ്ത നടന് വേണ്ടി തിയേറ്ററില്‍ അത്ര മുഴങ്ങിയ കൈയടികളായിരുന്നു

Rakesh Sanal പദ്മയില്‍ ജയിലര്‍ കാണുമ്പോള്‍, ഓരോ സൂപ്പര്‍താരങ്ങള്‍ക്കും വേണ്ടി ആഘോഷങ്ങള്‍ക്കിടയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത്,…

ഒരു ഹാർഡ്കോർ സച്ചിനിസ്റ്റിന്റെ ഷെയിൻ വോണിനുള്ള ഒബിച്വറി നോട്ട്

ഒരു ഹാർഡ്കോർ സച്ചിനിസ്റ്റിന്റെ ഷെയിൻ വോണിനുള്ള ഒബിച്വറി നോട്ട്. അനീഷ് നിർമലൻ എഴുതിയത് മുണ്ടക്കൽ ശേഖരനെ…

ഇതേ ദിവസമാണ് കാലാപാനി റിലീസ് ചെയ്തത്, പീഡനങ്ങളുടെ ചോരയുടെയും മണമുള്ള പച്ച മനുഷ്യരുടെ യഥാർത്ഥ കഥ

Jay Jay  ‘ഏപ്രിൽ-6-1996ൽ ഇതേ ദിവസമാണ് കാലാപാനി റിലീസ് ചെയ്തത്. മലയാള സിനിമയിൽ റിലീസിന് മുമ്പേ…