Entertainment
വിശപ്പിന്റെ വില മനസിലാക്കിത്തരുന്ന ‘കണ്ടൻ’

TOMIN SAJI രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘കണ്ടൻ’ എന്ന ഷോർട്ട് ഫിലിം നമ്മുടെയൊക്കെ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടു ചെയ്ത വർക്ക് ആണ്. എപ്പോഴും സുഭിക്ഷമായി കഴിക്കുന്നവർക്ക് മനസിലാകാത്തതാണ് വിശപ്പിന്റെ വില. ഒരുപക്ഷെ ഈ ഹ്രസ്വചിത്രം കാണുമ്പൊൾ അവരിൽ ചിലർക്കെങ്കിലും ആ വില മനസിലാകുമെങ്കിൽ അതുതന്നെയാണ് ഇതിന്റെ വിജയവും.
vote for kandan
നമ്മുടെ മനസുകളിൽ ഇന്നും നൊമ്പരമായി നിൽക്കുകയാണ് അട്ടപ്പാടിയിൽ നടന്ന ആ സംഭവം. മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ചുമത്തി വിശപ്പിന്റെ വിലയറിയാത്ത ചില തെമ്മാടികൾ മർദ്ദിച്ചു കൊന്നു . നാടിന്റെ കാപട്യങ്ങളിൽ നിന്നും വഞ്ചനകളിൽ നിന്നും വിട്ടുമാറി വനത്തിനുള്ളിലെ ഗുഹയിൽ ജീവിച്ച ഒരു പാവം യുവാവിനോട് അത്തരമൊരു ക്രൂരത കാണിക്കാൻ പ്രേരിപ്പിച്ച സംഗതി എന്താണ് ? ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചത്രേ. ചോദിക്കാനും പറയാനും ആരുമില്ല എന്ന് തോന്നുന്നവർ ഈ നാട്ടിൽ ഇങ്ങനെ കൊല്ലപ്പെടുന്നത് ഇതാദ്യത്തെ സംഭവമല്ല.
ഒരുനേരത്തെ അന്നം എവിടെ നിന്നെങ്കിലും എടുത്താൽ അവൻ വലിയ കുറ്റവാളിയായി. മധുവിന്റെ കൊലപാതകം ഒരുനേരത്തെ വിശപ്പടക്കാൻ ഭക്ഷ്യധാന്യം മോഷ്ടിച്ചു എന്ന പേരിൽ മാത്രമാണോ ? അല്ല . ദുര്ബലന്റെ മേൽ പ്രബലന്റെ അധീശത്വം ആണ്. കീഴാളന്റെ മേൽ സവര്ണതയുടെ ആധിപത്യമാണ്. കീഴാളനെ മനുഷ്യനായി പോലും കാണാൻ വളർന്നിട്ടല്ലാത്ത ഈ നാടിൻറെ മനസുകളുടെ വൈകൃതമാണ്. കീഴാളനെതിരെ ഒരുമിക്കാൻ സവര്ണതയ്ക്കു ജാതിയോ മതമോ വർഗ്ഗമോ ഒന്നും പ്രശ്നമല്ല.
ഇതിലെ പ്രധാന കഥാപാത്രത്തിന്റെ ജീവിതരീതികൾ ചൂതാട്ടവും വെള്ളമടിയും ധൂർത്തും ആണ്. തെരുവിൽ ജീവിക്കുന്ന ഒരു സാധുവിനെ പറ്റിച്ചു പണം കൈക്കലാക്കിയ ആ കഥാപാത്രം പ്രതിനിധീകരിക്കുന്നത് നാടിന്റെ കോടിക്കണക്കിന് പണം കൊള്ളയടിക്കുന്ന കള്ളന്മാരെ തന്നെയാണ്., നാട്ടിൽ അഴിമതിയും സ്വജനപക്ഷപാതങ്ങളും അക്രമങ്ങളും നടത്തുന്നവരെ തന്നെയാണ്. എല്ലാം നൽകാമെന്ന് പറഞ്ഞു വോട്ട് ചോദിച്ചു ജനത്തെ കാലാകാലങ്ങളിൽ പറ്റിക്കുന്നവരെ തന്നെയാണ്
അങ്ങനെയുള്ള ഒരു നാട്ടിലാണ് ‘കണ്ടൻ ‘ പോലുള്ള മികച്ച സിനിമകളുടെ പ്രസക്തി. കണ്ടൻ ഒരു പൂച്ചയായിരിക്കാം , പക്ഷെ വിശപ്പിന്റെ വില മനുഷ്യനും മറ്റു ജീവികൾക്കും ഒന്നുതന്നെ. അടുക്കളയിൽ കയറി ഒരു മീൻ എടുത്തതിന് ക്രൂരമായ ആക്രമണം ഏറ്റുവാങ്ങി പിടഞ്ഞുമരിച്ച കണ്ടൻ അട്ടപ്പാടിയിലെ മധുവിന്റെ മറ്റൊരു പതിപ്പാണ്. ധൂർത്തടിച്ചും ചൂതുകളിച്ചും ലഹരിവസ്തുക്കൾ മേടിച്ചും നാം കളയുന്ന പൈസയൊന്നും പ്രശ്നമല്ല… വിശപ്പുകൊണ്ട് ഒരു പാവം ജീവി ഒരു മീനെടുത്താൽ നമ്മുടെ ക്രൂരത അവിടെ ഫണം വിടർത്തിയാടും.
മധുവായാലും കണ്ടനായാലും പ്രബലന്റെ അധീശത്വം തന്നെയാണ് ഇവിടെ വേട്ടക്കാർ. മനുഷ്യനെ മനുഷ്യനായി കനത്ത ബോധങ്ങളും മൃഗങ്ങളെ സഹജീവിയായി പരിഗണിക്കാത്ത ബോധങ്ങളും അസഹിഷ്ണുതയുടേതാണ്. കുറഞ്ഞപക്ഷം എലൈറ്റ് ക്ളാസുകൾക്കും മധ്യവർഗ്ഗങ്ങൾക്കും സ്വീകാര്യമായ ജീവിതമെങ്കിലും ഒരു മനുഷ്യന് ഉണ്ടായില്ലെങ്കിൽ അവനിൽ നികൃഷ്ടത കല്പിക്കപ്പെടുന്നു. അല്ലെങ്കിൽ പെഡിഗ്രിയിൽ മുന്തിയ വളർത്തുമൃഗമല്ലെങ്കിൽ അതിലും നികൃഷ്ടത കല്പിക്കപ്പെടുന്നു. ഇത് മനുഷ്യൻ ഉണ്ടായ കാലം മുതൽക്കുള്ള വംശബോധങ്ങളാണ്. അപ്പോൾ പിന്നെ മധുവിനും കണ്ടനും പിൻഗാമികൾ കൂടിക്കൊണ്ടേയിരിക്കും. വിശപ്പിന്റെ വിലയറിയാത്തവരും.
vote for kandan
കണ്ടൻ സംവിധാനം ചെയ്ത ടോമിൻ സജി ബൂലോകം ടീവിയോട് സംസാരിക്കുന്നു
ഞാൻ ബികോം ചെയ്തതാണ് എങ്കിലും പാഷനാക്കിയത് ഫിലിം മേക്കിങ് തന്നെയാണ്. അസോസിയേറ്റ് ആയിട്ടൊക്കെ പോകുന്നുണ്ട്. ഞാൻ സ്വന്തമായി ഷോർട്ട് മൂവീസും ചില ഒടിടി കണ്ടന്റുകളും ചെയ്തുകൊണ്ടിരിക്കുന്നു.
കണ്ടനെ കുറിച്ച്
മധുവിന്റെ ഇൻസിഡന്റ് നടന്നപ്പോൾ കേരളമൊട്ടാകെ വിറങ്ങലോടെയാണ് നോക്കിനിന്നത്. എന്റെയൊരു പോയിന്റ് ഓഫ് വ്യൂ എന്നുപറഞ്ഞാൽ , എനിക്ക് പ്രേക്ഷകരുടെ കൂടെ സംസാരിക്കാൻ സിനിമയിലൂടെ മാത്രമേ സാധിക്കൂ .ഇങ്ങനെയൊരു ആശയം എനിക്ക് സംസാരിക്കാൻ പറ്റുന്നത് സിനിമയിലൂടെയാണ്. ഈയൊരു വിഷയം അങ്ങനെ ആലോചിച്ചപ്പോൾ എന്തുകൊണ്ടോ അത് പൂച്ചയിലേക്കു കണക്റ്റ് ആകുകയായിരുന്നു. മൃഗമാണെങ്കിലും മനുഷ്യനാണെങ്കിലും വിശപ്പ് എന്ന് പറയുന്നത് നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്തൊരു സംഭവമാണ്. അങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ടാകാം പൂച്ചയിലേക്ക് വന്നത്. ഇങ്ങനെയൊരു ചിന്തവന്നപ്പോൾ അതിനെ കുറിച്ച് അറിയാൻ ഞാൻ ശ്രമിച്ചു. പല പല ആർട്ടിക്കിൾസ് വായിച്ചും മറ്റും.
അഭിമുഖത്തിന്റെ ശബ്ദരേഖ
പറയാൻ ശ്രമിച്ചത് നമുക്ക് ചുറ്റുമുള്ള ആളുകളെ തന്നെയാണ്
ഈ സിനിമയിലെ ആ പ്രധാനകഥാപാത്രത്തിലൂടെ ഞാൻ പറയാൻ ശ്രമിച്ചത് നമുക്ക് ചുറ്റുമുള്ള ആളുകളെ തന്നെയാണ്.. അല്ലെങ്കിൽ നമ്മളെ തന്നെയാണ്. ഇന്നും മനുഷ്യൻ പരസ്പരം ശത്രുത വച്ചുപുലർത്തുന്നവർ ആണ് , എല്ലാരോടും… പരസ്പരം. അങ്ങോട്ടുമിങ്ങോട്ടും സ്നേഹമോ ഒന്നും ഇല്ല. രക്തബന്ധങ്ങൾ പോലും ഇന്ന് കൊലപാതകത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ലോകത്തിൽ ഒരുപാവം മനുഷ്യൻ ആഹാരം ചോദിക്കുമ്പോൾ നമ്മൾ കാണിക്കുന്ന ക്രൂരത നമുക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല.
മധുവിന്റെ ആ വിഷയം ആലോചിച്ചാൽ തന്നെ നമ്മുടെ മനസ്സിൽ കരിങ്കല്ല് കയറ്റിവച്ചതു പോലെ ആണ്. അയാളുടെ ആ മാനസികാവസ്ഥ ഒന്ന് മനസിലാക്കിയാൽ മതിയായിരുന്നു. അയാൾ ഏതൊരാവസ്ഥയിലൂടെ ആണ് കടന്നുപോകുന്നതെന്ന് ഒന്ന് റീ തിങ്ക് ചെയ്താൽ മതിയായിരുന്നു. മനുഷ്യൻ ഇങ്ങനെ ചെയ്യേണ്ടതായി ഒരു കാര്യവും അവിടെ ഇല്ലായിരുന്നു. അത് ക്രൂരതയുടെ അങ്ങേയറ്റമാണ്.
മറ്റു വർക്കുകൾ
ഞാനിപ്പോൾ സിനിമാസ്കോപ് എന്ന ഒരു ഷോർട്ട് മൂവി ചെയ്തിരുന്നു. ഈയടുത്താണ് റിലീസ് ആയത്. ഞാൻ ഒൻപതിൽ പഠിക്കുന്നത് മുതൽക്കു ഡയറക്ഷൻ ഒരു പാഷൻ ആയിരുന്നു. അപ്പോഴൊന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ഇതുപോലുള്ള സംസാരിക്കാനുള്ള ആശയങ്ങൾ കൈയിലുണ്ടായിരുന്നു . ആശയം എങ്ങനെ ഒരു പ്ലോട്ടാക്കി , ഒരു സ്റ്റോറി ബോർഡാക്കി ആളുകളിലേക്ക് എത്തിക്കുക എന്നത് അറിയില്ലായിരുന്നു . ആ സ്കൂൾ കാലത്തു എന്റെ കൈയിലുള്ളൊരു ഫോണുമായി അങ്ങ് ഇറങ്ങി. ആദ്യം ചെയ്ത വർക്ക് ‘ഹോളോ ബ്രിക് ‘ ആയിരുന്നു. ‘കണ്ടൻ’ എന്റെ നാലാമത്തെ വർക്ക് ആണ്… എനിക്ക് സംതൃപ്തി നൽകിയ വർക്ക് ആണ്. കണ്ടനിൽ ക്യാമറചെയ്തത് Pratheesh Joy എന്ന ചേട്ടനാണ്. പുള്ളി മഴവിൽ മനോരമയിൽ ഒരു ലീഡിങ് സിനിമാട്ടോഗ്രാഫർ ആണ്. ആദ്യം ഞാൻ ഇതിലേക്ക് വന്നപ്പോൾ സിനിമ എങ്ങനെ ചെയ്യണം എന്ന് അറിയില്ലായിരുന്നു..അപ്പോൾ പ്രതീഷ് ചേട്ടന്റെ കൂടിയുള്ള വർക്ക് വളരെ വലിയ എക്സ്പീരിയൻസ് ആണ്. അങ്ങനെ ഓരോരോ വർക്കുകൾ ചെയ്തു ..ഇപ്പോൾ ഇങ്ങനെ ചില ഷോർട്ട് മൂവീസും ഒടിടി കണ്ടന്റും ഒക്കെ ചെയ്തു നിൽക്കുന്നു.
vote for kandan
മധുവിന്റെ വേഷത്തിൽ തന്നെ ആ ക്ളൈമാക്സില് പൂച്ചയ്ക്കൊപ്പം വരുന്ന ആളെ കൊണ്ടുവന്നിരുന്നെങ്കിൽ ഒരു പഞ്ച് കിട്ടില്ലായിരുന്നോ ?
ശരിക്കു ആശയം പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയാണ് ഞാൻ ചെയ്തത്. അപ്പോൾ ആൾക്കാർ ചിന്തിക്കും. ഒരു സിനിമ കാണുമ്പോൾ എല്ലാം തുറന്നുകാണിച്ചു ആൾക്കാരിൽ എത്തിക്കുകയല്ലോ നമ്മൾ ഉദ്ദേശിക്കുന്നത്. ചിന്തയ്ക്ക് വക നൽകുക എന്നതാണ് പ്രധാനം. ആ പൂച്ച മധുവിനെ പ്രതിനിധീകരിക്കുന്നതാണോ എന്ന് ചോദിച്ചാൽ ശരിയാണ്. ഡീപ് ആയി നമ്മുടെ ആസ്വാദകർ കണ്ടുമനസിലാക്കുക എന്നതാണാല്ലോ ഒരു ഫിലിം മേക്കർക്കു സന്തോഷം. അവിടെ മധുവിനെ തന്നെ കൊണ്ടുവന്നാൽ ആൾക്കാർ ചിന്തിക്കുക പോലുമില്ല. ആ ആശയത്തെ നമ്മൾ വേറൊരു സ്റ്റോറിയിലേക്കു പോർട്രൈറ്റ് ചെയ്തേയ്ക്കുകയാണ്. നമ്മുടെ ചുറ്റുമുള്ള ഒരു 50 -60 ശതമാനം ആൾക്കാർ ആണ് ഒരു ഷോർട്ട് മൂവിയെ ശ്രദ്ധയോടെ കണ്ടിട്ട് അതിനെ അവരവരുടെ വീക്ഷണത്തിൽ നിന്ന് വിലയിരുത്തുന്നത് എന്നാണു എന്റെ അഭിപ്രായം. മറ്റുളളവർ ഇതൊരു സാധാരണ എന്റർടൈൻമെന്റ് എന്ന നിലക്ക് മാത്രം സമീപിക്കുന്നവരാണ്. ഒരു സ്റ്റോറി ഡയറക്റ്റ് ആയി പറഞ്ഞാൽ അതിലൊരു വ്യത്യസ്തതയും ഇല്ലല്ലോ.
ഭാവിയിലെ സിനിമാ താത്പര്യങ്ങൾ
എനിക്ക് ഒരുപാട് സംസാരിക്കാൻ താത്പര്യമുണ്ട്, അത് സിനിമയിലൂടെ ചെയ്യാനാണ് ഇഷ്ടം. ഇനിയും ഒരുപാട് നല്ല നല്ല ആശയങ്ങൾ പങ്കുവയ്ക്കാൻ താത്പര്യമുണ്ട്. എനിക്ക് ആളുകളോട് സംസാരിക്കാൻ ആണ് ഇഷ്ടം. ഒരു സിനിമ ചെയുക എന്നതിന്റെ കാരണം തന്നെ ആളുകളോട് സംസാരിക്കുക എന്നത് തന്നെയാണ്. ഇനിയും ആളുകളെ കാണുക..ഇനിയും സിനിമ ചെയുക എന്നതൊക്കെ തന്നെയാണ് ആഗ്രഹം. കണ്ടൻ കോട്ടയത്ത് നടന്ന ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്തിട്ടുണ്ടായിരുന്നു. . തൊഴുപ്പുഴ ടൗണിൽ പബ്ലിക് റിലീസ് ആയിട്ടും സ്ക്രീൻ ചെയ്തത്. ഞാൻ പഠിച്ചതുൾപ്പെടെയുള്ള സ്കൂളുകളിൽ ഒക്കെ സ്ക്രീൻ ചെയ്തിരുന്നു.
KANDAN
this is based on a true event . which shows the harmful act of human on humanity
the story deals with a lethargic drunken teenagers who understands himself the value of hunger
NO animals were harmed in the film
written and direction : Tomin Saji
Producers : Tagore Team & VKP Entertainments
DOP : Pratheesh Joy
Assistant DOP : Anandhu Ajayakumar
Editor : BIOPIC STUDIO
Music & Sound : ASWATHY STUDIO , Udumbanoor
Designers : ARTSIF GALLERY
Assistant Directors : Robince Nc , Augustine James
Promotion coordinators : Adarsh Kr , Niyas Nazar
2,247 total views, 3 views today