2000 ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. ജെയ്ൻ ഓസ്റ്റന്റെ 1811 ലെ സെൻസ് ആന്റ് സെൻസിബിലിറ്റി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഛായാഗ്രാഹകനായ രാജീവ് മേനോൻ സഹരചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവർ അഭിനയിച്ചു. മുതിർന്ന അഭിനേതാക്കളായ ശ്രീവിദ്യ, രഘുവരൻ, മണിവണ്ണൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന്റെ ശബ്ദട്രാക്ക് എ. ആർ. റഹ്മാനും ഛായാഗ്രഹണം രവി കെ. ചന്ദ്രനും നിർവ്വഹിച്ചു.
നിരവധി കാലതാമസങ്ങൾക്ക് ശേഷം, 2000 മെയ് 5 ന് ഈ ചിത്രം ഇന്ത്യൻ പ്രേക്ഷകർക്കായി റിലീസ് ചെയ്യപ്പെട്ടു. ഈ ചിത്രം തെലുങ്കിൽ പ്രിയുരാലു പിലിചിണ്ടി എന്ന പേരിൽ മൊഴിമാറ്റം നടത്തി റിലീസ് ചെയ്യുകയും നിർമ്മാതാക്കൾ ലോകമെമ്പാടും സബ്ടൈറ്റിൽ പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തു.[3] ദേശീയ ചലച്ചിത്ര അവാർഡും രണ്ട് ഫിലിംഫെയർ അവാർഡുകളും (സൗത്ത്) നേടിയ ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചിരുന്നു.
ഇപ്പോൾ, റെഡ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിൽ മഞ്ജുവാര്യരുടെ തുറന്നു പറച്ചിൽ ആണ് ചിത്രം വീണ്ടും ചർച്ചയാകാൻ കാരണം.അസുരൻ എന്ന സിനിമയിലൂടെ ആദ്യമായി തമിഴിലെത്തിയ മഞ്ജുവാര്യർ ഇപ്പോൾ അജിത്തിനൊപ്പം തുനിവിലും അഭിനയിച്ചു പേരെടുത്തിരിക്കുകയാണ്. എന്നാൽ ഇതിനൊക്കെ മുൻപ് നിരവധി ഓഫറുകള്‍ തനിക്ക് കോളിവുഡില്‍ നിന്ന് വന്നിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. മലയാളത്തില്‍ തിരക്കേറിയ കാലമായതിനാൽ തമിഴിൽ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പല സിനിമകളില്‍ നിന്ന് ഒഴിവാകേണ്ടി വന്നുവെന്നാണ് നടി പറയുന്നത്.
“കണ്ടുകൊണ്ടേയ്ന് കണ്ടുകൊണ്ടേയ്ന്’ ആണ് ഇപ്പോള്‍ പെട്ടെന്ന് ഓര്മ വരുന്നത്. അതിലെ ഞാന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഐശ്വര്യ റായ് ചെയ്തു.’ഇന്ന് എനിക്ക് അതുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുമല്ലോ. അതിന്റെ സംവിധായകന് ആദ്യം എന്നെ ആയിരുന്നു സമീപിച്ചത്. എന്നെ എപ്പോള്‍ വേണെങ്കിലും സിനിമക്ക് വേണ്ടി സമീപിക്കാവുന്നതാണ്. എത്തിപ്പെടാന്‍ പറ്റുന്നില്ല, പക്ഷേ എന്നെ കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല എന്ന പരാതിയൊന്നും ആര്‍ക്കും ഇല്ല. അതൊന്നും ഞാന്‍ അധികം ആരും പറഞ്ഞ് കേട്ടിട്ടില്ല” – മഞ്ജു വാര്യര്‍ പറഞ്ഞു. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിൽ ഐശ്വര്യ റായ് അവതരിപ്പിച്ചത്.