സ്മിത്ത് തന്നെ പോലെ ഒരു റൗഡി എന്ന് കങ്കണ. കഴിഞ്ഞ ദിവസം ഓസ്കാർ വേദിയിൽ ഭാര്യയെ കുറിച്ചുള്ള പരാമർശം ഇഷ്ട്ടപ്പെടാത്തതിനാൽ ഹോളിവുഡ് നടൻ വിൽ സ്മിത്ത് ക്രിസ് റോക്ക് എന്ന അവതാരകനെ വേദിയിൽ കയറി മർദ്ദിച്ചിരുന്നു. സ്മിത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ചിരിക്കുകയാണ് ബോളിവുഡിന്റെ കങ്കണ. സ്മിത്ത് തന്നെ പോലെ റൗഡി ആണെന്ന് അവർ അഭിപ്രായപ്പെട്ടു. സ്മിത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം. സ്മിത്ത് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന ചിത്രങ്ങളും സദ്ഗുരുവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം. താനും പ്രാര്ഥിക്കാറുണ്ടെന്നും സ്തുതിഗീതങ്ങൾ ചൊല്ലാറുണ്ടെന്നും എന്നുകരുതി താൻ ദൈവമാകുന്നില്ലെന്നും അനാവശ്യ കോമഡികൾ പറഞ്ഞാൽ താനും മുഖത്തടിക്കുമെന്നും കങ്കണ പറഞ്ഞു.
**