നടൻ ഹൃതിക് റോഷനും കങ്കണയും തമ്മിൽ നിലനിൽക്കുന്ന ആരോപണ പ്രത്യാരോപണ ശീതസമരങ്ങൾ തുടരുകയാണ്. ഇരുവരേയും ബന്ധപ്പെടുത്തി ഏറെക്കാലമായി ഗോസിപ്പികൾക്കും പഞ്ഞമില്ല . കങ്കണ ഹൃതിക് റോഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ട് നിർത്തുന്ന മട്ടുമില്ല . ഓരോ പരിപാടിക്കിടയിലും അത് തുടരുകയാണ്. ഇരുവർക്കുമിടയിൽ നിലനിന്നിരുന്നു എന്ന് കങ്കണ പറയുന്ന പ്രണയകാലത്തു പരസ്പരം കൈമാറിയ ഇമെയിലുകളും സ്വകാര്യചിത്രങ്ങളും ഹൃതിക് പരസ്യപ്പെടുത്തി എന്നാണ് കങ്കണ ആരോപിക്കിക്കുന്നത്. പോരെങ്കിൽ കേസ് കൊടുക്കുകയും ചെയ്തു. അന്വേഷണം നടത്തിയ മുംബൈ പൊലീസിന് ഫോറന്‍സിക് പരിശോധനയില്‍ മതിയായ തെളിവുകള്‍ ലഭിച്ചില്ല. തുര്‍ന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. കങ്കണയുടെ ആരോപണശല്യം സഹനീയമായപ്പോൾ ഇപ്പോൾ ഹൃതിക് സാമൂഹ്യമാധ്യത്തിലൂടെയും ചാനലിലൂടെയും ഒക്കെ പ്രതികരിക്കുകയാണ്. റിപ്പബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഹൃതിക് പറഞ്ഞതിങ്ങനെ.
“ഞാനും കങ്കണയും പരസ്പരം കാണുന്നത് 2008ലാണ്. ഒരിക്കല്‍ ജോര്‍ദാനില്‍ വച്ച് ഒരു പാര്‍ട്ടിയുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഘോഷമായിരുന്നു അത്. സമയം ഒരുപാട് വൈകിയപ്പോള്‍ ഞാന്‍ റൂമില്‍ പോയി വിശ്രമിക്കാമെന്ന് കരുതി. ആ സമയത്ത് എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് കങ്കണ പറഞ്ഞു. രാവിലെ സംസാരിച്ചാല്‍ പോരേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ മുറിയിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ മുറിയുടെ വാതിലിന്മേല് ആരോ തട്ടി. വാതില്‍ തുറന്നപ്പോള്‍ അത് കങ്കണയായിരുന്നു.”
“മദ്യപിച്ച് ബോധം പോകാറായ അവസ്ഥയിലായിരുന്നു. അവള് പാര്‍ട്ടിയില്‍ ഡ്രിങ്ക്സ് കഴിക്കുക സ്വഭാവികമാണ്. എന്റെ സഹായിയോട് അവളുടെ സഹോദരി രംഗോലിയെ വിളിച്ചു കൊണ്ട് വരാന്‍ പറഞ്ഞു. റൂമിലെത്തിയ രംഗോലി എന്നോട് മാപ്പ് പറഞ്ഞു. അവളെ തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. ഞാന്‍ അതൊന്നും കാര്യമായി എടുത്തില്ല.ഒരു വ്യക്തി എന്ന നിലയില്‍ അവളെ വിലയിരുത്താന്‍ സമയമായിട്ടുണ്ടായിരുന്നില്ല അന്ന്. ഞാനും കങ്കണയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത് 2013 ലാണ്. ആ സമയത്ത് ഞങ്ങള്‍ പരസ്പരം കാണുന്നത് പോലും അപൂര്‍വമായിരുന്നു. ഞാന്‍ അവളോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന പ്രചരണവും ഉണ്ടായിരുന്നു. അതിനിടയിലാണ്, ഞങ്ങള്‍ ഇരുവരുമുള്ള ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രം പ്രചരിക്കുന്നത്”
ആദ്യം ഞാന്‍ അവഗണിച്ചു. ഒരു നടനെന്ന നിലയില്‍ ഞാന്‍ ധരിച്ചതും പഠിച്ചതും അങ്ങനെ ചെയ്യാനായിരുന്നു. ഞാന്‍ ഇതെക്കുറിച്ച് എന്റെ സുഹൃത്തുക്കളോട് സംസാരിച്ചു. അവരില്‍ ചിലര്‍ അവളുടെ സുഹൃത്തുക്കളോടും സംസാരിച്ചു. അതിന്റെ അനന്തരഫലം വലുതായിരുന്നു.അവളുടെ സഹോദരി രംഗോലി എനിക്ക് നേരെ ബലാത്സംഗം പോലുള്ള വാക്കുകള്‍ ഉപയോഗിച്ചു. പ്രശ്നങ്ങളില്‍ നിന്ന് അകന്നു നില്ക്കാന് ഞാന്‍ ഒരുപാട് ശ്രമിച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ട്. ആരോപണങ്ങള്‍ വരട്ടെ. നേരിടാന്‍ ഞാന്‍ തയാറാണ്” മറുപടിയായി ഹൃത്വിക് പറഞ്ഞു. ഇതിപ്പോൾ ആവശ്യത്തിലേറെ ആയെന്നും. ഇതില്‍ എന്തെങ്കിലും ചെയ്യണമെന്നും തോന്നിയത് കൊണ്ടാണ് ഇപ്പോള്‍ താന്‍ രംഗത്ത് വന്നതെന്നും ഹൃത്വിക് പറഞ്ഞു.