രാഘവ ലോറൻസ് നായകനാകുന്ന സംവിധായകൻ പി.വാസുവിന്റെ ചന്ദ്രമുഖി 2ൽ ബോളിവുഡ് നടി കങ്കണ ജോയിൻ ചെയ്തു.2005ൽ പുറത്തിറങ്ങിയ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രമായ ചന്ദ്രമുഖി മികച്ച പ്രതികരണം നേടിയിരുന്നു. നയൻതാര നായികയായി എത്തിയ ചിത്രത്തിൽ ജ്യോതിക, പ്രഭു, വടിവേലു, നാസർ, സോനു സൂദ്, വിനീത് തുടങ്ങിയവരാണ് അഭിനയിച്ചത്. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയുടെ റീമേക്ക് ആയ ചന്ദ്രമുഖി തമിഴ് ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു.
ഇപ്പോഴിതാ 17 വർഷങ്ങൾക്ക് ശേഷം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ശിവലിംഗയ്ക്ക് ശേഷം സംവിധായകൻ പി.വാസു നടൻ രാഘവ ലോറൻസുമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ അനുഷ്ക നായികയായി എത്തുമ്പോൾ രാധികയും വടിവേലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചന്ദ്രമുഖി 2 വിന്റെ ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുമ്പോൾ, നടി കങ്കണ റണാവത്ത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽ ക്ലാപ്പ് ബോർഡിന്റെ ചിത്രമായിരുന്നു.. ആ പോസ്റ്റിൽ കങ്കണ കുറിച്ചു , “ചന്ദ്രമുഖി 2 ന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു.”
ചന്ദ്രമുഖി 2വിൽ നടി കങ്കണ റണാവത്ത് രാജകൊട്ടാരത്തിലെ, സൗന്ദര്യത്തിനും നൃത്ത വൈദഗ്ധ്യത്തിനും പേരുകേട്ട നർത്തകിയുടെ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്. ജയം രവിയ്ക്കൊപ്പം ധാംധൂം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച കങ്കണ റണാവത്ത്, വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തലൈവിയിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ചന്ദ്രമുഖി എന്ന തന്റെ മൂന്നാമത്തെ തമിഴ് ചിത്രത്തിലാണ് കങ്കണ അഭിനയിക്കാൻ പോകുന്നത്. എമർജൻസി, തേജസ്, ടിക്കു വെഡ്സ് ഷേരു എന്നീ ഹിന്ദി ചിത്രങ്ങളിൽ കങ്കണ അഭിനയിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.