എപ്പോഴും വിവാദനായികയാണ് കങ്കണ റണൗത് . രാഷ്ട്രീയത്തിലായാലും സിനിമയിലായാലും കങ്കണയ്ക്ക് സ്വന്തമായി അഭിപ്രായമുണ്ട്. മുഖംനോക്കാതെ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ താരത്തിന് ബോളിവുഡിൽ ശത്രുക്കൾക്കു പഞ്ഞവുമില്ല. എന്നാലിപ്പോൾ ഹോളീവുഡിന്റെയും തലക്കിട്ടു കൊട്ടിയിരിക്കുകയാണ് താരം. മാർവെൽ സ്റ്റുഡിയോ നിർമ്മിച്ച സൂപ്പർ ഹീറോ സിനിമയായാ അവഞ്ചേഴ്സിനെ ആണ് താരം കൊട്ടിയിരിക്കുന്നത് .
എന്തെന്നാൽ അവഞ്ചേഴ്സിന്റെ പ്രചോദനം മഹാഭാരതവും വേദങ്ങളും എന്നാണു താരം പറയുന്നത് , ഇ ടൈംസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് താരം ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇന്ത്യൻ പുരാണങ്ങളെയാണോ ഹോളിവുഡ് സൂപ്പർ ഹീറോകളെയാണോ മാതൃകയാക്കുകയെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് കങ്കണ ഇങ്ങനെ പറഞ്ഞത്. കങ്കണയുടെ വാക്കുകൾ ഇങ്ങനെ.
“ഇങ്ങനെയൊരു ചോദ്യമുയർന്നാൽ ഞാൻ സമീപിക്കുക ഇന്ത്യൻ പുരാണങ്ങളെയാണ് . അവർ നമ്മുടെ പുരാണങ്ങളെ അവരുടെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്. അയേൺ മാനെ തന്നെയെടുക്കാം. അദ്ദേഹം മഹാഭാരത്തിലെ കർണ്ണനെപ്പോലെ കവചധാരിയാണ്. ഗദയേന്തി നിൽക്കുന്ന ഹനുമാനുമായി ചുറ്റികയേന്തി നിൽക്കുന്ന തോറിനെ ഉപമിക്കാം. അവെഞ്ചർ സിനിമ തന്നെ മഹാഭാരതത്തിൽ നിന്ന് പ്രചോദനം കൊണ്ടതായിരിക്കാം” കങ്കണ പറഞ്ഞു