തലൈവി എന്ന ചിത്രത്തിന് വേണ്ടി 20 കിലോ ഭാരം കൂട്ടിയ കങ്കണ, നിർമ്മാതാക്കളോടു 6 കോടി നഷ്ടം ആവശ്യപ്പെട്ട വിതരണക്കാർ , കങ്കണ പ്രതികരിക്കുന്നു

ബോളിവുഡ് ക്വീൻ കങ്കണ റണാവത്ത് തന്റെ 36-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1987 മാർച്ച് 23 ന് ഹിമാചൽ പ്രദേശിലെ ഭംബ്ലയിൽ ജനിച്ച കങ്കണ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. ഇപ്പോഴിതാ തലൈവിയിലൂടെ വീണ്ടും വാർത്തയാകുകയാണ്. തലൈവിയുടെ വിതരണക്കാർ ആറ് കോടി നഷ്ടം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. നിർമാതാക്കളായ വിബ്രി മോഷൻ പിക്‌ചേഴ്‌സിനെതിരെ സിനിമയുടെ വിതരണ കമ്പനിയായ സീ സ്റ്റുഡിയോസ് രംഗത്തെത്തിയിരിക്കുകയാണ്. ആറു കോടി റീഫണ്ട് ചെയ്യണമെന്നാണ് വിതരണക്കമ്പനിയുടെ ആവശ്യം. നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് കങ്കണ.

തലൈവിയുടെ ചിത്രം നഷ്ടത്തിലാണെന്നും വിതരണക്കാർ ആറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും ഉള്ള വാർത്തയോട് കങ്കണ പ്രതികരിച്ചു.

ഇത്തരം വാർത്തകളോട് പ്രതികരിച്ചുകൊണ്ട് കങ്കണ റണാവത്ത് പറഞ്ഞു, ‘ഇത് ബോളിവുഡ് മാഫിയ പ്രചരിപ്പിച്ച തെറ്റായ വാർത്തയാണ്, ഇതിൽ സത്യമില്ലെന്ന് കങ്കണ വ്യക്തമാക്കി. ഏത് വിതരണക്കാരാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്റെ വരാനിരിക്കുന്ന എമർജൻസി സിനിമയുടെ അവകാശം അതേ കമ്പനിയാണ് വാങ്ങിയതെന്ന് കങ്കണ വെളിപ്പെടുത്തി. തലൈവി’ റിലീസിന് മുമ്പേ അവകാശം വിറ്റ് സിനിമയുടെ ചിലവ് തിരിച്ചുപിടിച്ചു, ഇപ്പോൾ റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിട്ടിട്ടും അത്തരം വ്യാജ വാർത്തകൾ കൊണ്ട് ഒരു പ്രയോജനവുമില്ല.ഏകദേശം രണ്ട് വർഷം മുമ്പ് ‘തലൈവി’യുടെ വിതരണാവകാശം വാങ്ങിയ ‘സീ’ ആറ് കോടിക്ക് വാങ്ങിയെന്നാണ് വാർത്ത.

ചെലവിന്റെ ആറിലൊന്ന് മാത്രമാണ് ചിത്രത്തിന് നേടാനായത്. 60 കോടി മുതൽ മുടക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ആകെ കളക്ഷൻ 10 കോടി രൂപയാണ്. അതേസമയം, ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരമായി ആറ് കോടി രൂപ വിതരണക്കാർ ആവശ്യപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2021 മാർച്ച് 23 ന് പുറത്തിറങ്ങിയ, ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിക്ക് വേണ്ടി കങ്കണ റണാവത്ത് കഠിനാധ്വാനം ചെയ്തു, അതിനായി അവൾ 20 കിലോ വർദ്ധിപ്പിച്ചു.തുടർന്ന് ദിവസങ്ങൾക്കുള്ളിൽ വർദ്ധിച്ച ഭാരം കുറയ്ക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു.തലൈവിക്ക് നിരൂപകർ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കങ്കണയും മികച്ച അഭിനയമാണ് ഇതിൽ കാഴ്ചവെച്ചിരിക്കുന്നത്. മറുവശത്ത്, നടിയുടെ ആരാധകർ പറയുന്നതനുസരിച്ച്, തലൈവിയുടെ സിനിമയെയും കങ്കണയെയും ഫ്ലോപ്പ് എന്ന് ടാഗ് ചെയ്യാൻ ബോളിവുഡ് സംഘം ശ്രമിക്കുന്നു.

ഇൻസ്റ്റഗ്രാം പോസ്റ്റിൽ കങ്കണ പറഞ്ഞതിങ്ങനെ: ‘ആറ് മാസത്തിനുള്ളിൽ 20 കിലോഗ്രാം കൂട്ടുകയും ആറ് മാസത്തിനുള്ളിൽ അതെല്ലാം നഷ്ടപ്പെടുകയും ചെയ്തു, എന്റെ മുപ്പതുകളിൽ എന്റെ ശരീരത്തിൽ പലതും കുഴഞ്ഞുമറിഞ്ഞു. എനിക്ക് സ്ഥിരമായ സ്ട്രെച്ച് മാർക്കുകളും ഉണ്ട്, കല എപ്പോഴും ഒരു വിലയോടുകൂടിയാണ് കടന്നെത്തുക. പലപ്പോഴും ആ വില എന്നത് കലാകാരൻ അല്ലെങ്കിൽ കലാകാരിയുടെ സ്വയംസമർപ്പണം തന്നെയായിരിക്കും,’ കങ്കണ എഴുതി

 

Leave a Reply
You May Also Like

ആരാണ് ഒരു സുഹൃത്ത് …? എങ്ങിനെ ആണ് ഒരു സുഹൃത്തിനെ നിർവചിക്കാൻ കഴിയുന്നത്…?

Faisal K Abu dear friend ആരാണ് ഒരു സുഹൃത്തു…? എങ്ങിനെ ആണ് ഒരു സുഹൃത്തിനെ…

അടിവസ്ത്രം ധരിക്കാതെ വന്ന ചന്ദ്രിക രവിക്ക് വൻവിമർശനം, വീഡിയോ വൈറൽ

ഇന്ത്യൻ വംശജയായ ഒരു ഓസ്‌ട്രേലിയൻ നടിയും മോഡലും നർത്തകിയുമാണ് ചന്ദ്രിക രവി . അഭിനയത്തിനും മോഡലിംഗിനുമായി…

ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ പോർ തൊഴിൽ ശരത് കുമാര്‍, അശോക് സെല്‍വന്‍ എന്നിവരെ കേന്ദ്ര…

ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക, “തങ്കമണി ” വീഡിയോ ഗാനം (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ അപ്ഡേറ്റ്സ് )

ഡയൽ 100 .മാർച്ച് 8 ന് തീയേറ്ററിൽ. ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100…