‘ഞാനാണ് ഏറ്റവും നല്ല അവതാരക’, ബോളീവുഡിന്റെ അതികായന്മാരെ ചൊറിഞ്ഞു കങ്കണ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
503 VIEWS

മറ്റുള്ളവരെ ചൊറിഞ്ഞു ശ്രദ്ധയാകർഷിക്കാൻ പണ്ടേ മിടുക്കിയാണ് കങ്കണ. ഇപ്പോൾ കിംഗ് ഖാനെയും പ്രിയങ്ക ചോപ്രയെയും പോലുള്ള സീനിയർ താരങ്ങളെ ചൊറിയുകയാണ് താരം. അവതാരകരായി എത്തുന്ന താരങ്ങളിൽ താനാണ് സൂപ്പർസ്റ്റാർ എന്നും ഷാരൂഖ് ഖാനും പ്രിയങ്കയും അക്ഷയ് കുമാറും എല്ലാം നല്ല അഭിനേതാക്കൾ എങ്കിലും അവതാരകയായി എത്തുമ്പോൾ സമ്പൂർണ്ണ പരാജയമെന്നും കങ്കണ പറയുന്നു. എന്നാൽ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ എന്നിവർ നല്ല അവതാരകരാണ് എന്നും തന്റെ സ്ഥാനം അവർക്കൊപ്പമെന്നും കങ്കണ അവകാശപ്പെടുന്നു.

ഇപ്പോൾ ഏക്ത കപൂര്‍ നിര്‍മിക്കുന്ന ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് കങ്കണ.എന്നാൽ ‘ലോക്കപ്പ്’ തുടങ്ങിയതോടെ ബോളീവുഡ് മാഫിയ തനിക്കെതിരായി തിരിഞ്ഞു എന്നും തന്നെ മോശക്കാരിയാക്കാൻ പലതും ചെയുന്നു എന്നും കങ്കണ പറയുന്നു. എന്നാൽ താൻ അതൊന്നും മൈൻഡ് ചെയ്യുന്നില്ലെന്നും മറ്റുളളവർക്ക് വേണ്ടി സംസാരിക്കാൻ തനിക്ക് കഴിയുമെങ്കിൽ തന്റെ കാര്യം നോക്കാൻ തനിക്കറിയാമെന്നും തന്റെ തലമുറയിലെ മികച്ച അവതാരക താൻ തന്നെയാണെന്നും കങ്കണ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ