സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകാൻ ഒരുങ്ങുകയാണ് ‘കങ്കുവാ’ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് എത്തി. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്. സൂര്യയുടെ കരിയറിലെ 42-ാം ചിത്രമായ കങ്കുവാ ത്രീഡിയില്‍ ഒരുക്കുന്ന ഒരു പീരിയോഡിക് ത്രില്ലറാണ് . ഞെട്ടിക്കുന്ന വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകൻ ശിവയും ഒരുക്കിയിരിക്കുന്നത്. ചിരുതൈ, വേതാളം, വിശ്വാസം, അണ്ണാത്തെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബോളിവുഡ് താരം ദിഷാ പഠാനി ആണ് നായിക. തികച്ചും ഹോളിവുഡ് സിനിമകളുടെ മികവോടെയാണ് ചിത്രം ഒരുക്കിയതെന്ന് മേക്കിങ് വിഷ്വലുകളിൽ നിന്നും മനസിലാക്കാം. സൂര്യയുടെ മേക്കോവർ ആരാധകരെ ഞെട്ടിക്കുന്നുണ്ട്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം പത്തു ഭാഷകളിൽ 2024 ൽ റിലീസ് ചെയ്യും.

സംഗീത സംവിധാനം- ദേവിശ്രീ പ്രസാദ് . ഛായാഗ്രഹണം വെട്രി പളനിസ്വാമി. തിരക്കഥ- ആദി നാരായണ, സംഭാഷണം -മദൻ കർക്കി . വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലൻ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. .. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നത്.

Leave a Reply
You May Also Like

ദുരിതങ്ങൾ നിറഞ്ഞ ഗാവിൻ പക്കാർഡിന്റെ അവസാന കാലം

Muhammed Sageer Pandarathil ഇന്ന് നടൻ ഗാവിൻ പക്കാർഡിന്റെ ജന്മവാർഷികദിനം ബ്രിട്ടീഷുകാരനായ കമ്പ്യൂട്ടർ എഞ്ചിനിയറായ ഈൽ…

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ്

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ് പി ആർ ഓ…

ഒറ്റക്കൊമ്പന് പിന്നാലെ കടുവയും നിയമക്കുരുക്കിൽ

കടുവാക്കുന്നേൽ കുറുവച്ചൻ എന്നയാളിന്റെ കഥപറയുന്ന കടുവയും ഒറ്റക്കൊമ്പനും തമ്മിൽ പൊരിഞ്ഞ നിയമപോരാട്ടത്തിലായിരുന്നു. . പ്രമേയത്തിലെ സാമ്യത…

എന്നാൽ കാട്ടിൽ അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു, അവരുടെ പ്ലാനിനും ചിന്തഗതിക്കും അതീതമായ ഒന്ന്

Significant others 2022/English Vino John ഈ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഇംഗ്ലീഷ് സൈ…