കണി – ജുവൈരിയ സലാം

0
364

കറികത്തിയുമായി കാലത്ത് കണിയായി വന്ന ഭ്യാര്യയോട് അയാള്‍ ശുണ്ഠി എടുത്തു. പുറത്തിറങ്ങാന്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ മൂധേവി ഉമ്മറത്ത് ചൂലുമായി നില്‍ക്കുന്നു. കണക്കറ്റ് ശകാരിച്ച്, അന്നത്തെ ദിവസത്തിന്റെ അവസ്ഥയോര്‍ത്ത് അയാള്‍ പുറത്തിറങ്ങി.

പാതിവഴിലെത്തിയപ്പോയേക്കും ആണ്ടിയുടെ മുച്ചക്രവണ്ടി എന്റെ നേരെ,ഓ, കണിയിലുള്ള വിശ്വാസം അയാള്‍ അരക്കിട്ടുറപ്പിച്ചു. വര്‍ഷങ്ങളായി ആണ്ടിയുടെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങുന്ന തനിക്ക് 50 പവനും, 50ലക്ഷവും ലോട്ടറി അടിച്ച വിവരമായിരുന്നു ആണ്ടിക്ക് പറയാനുണ്ടായിരുന്നത്.

അയാള്‍ വീട്ടില്‍ വന്ന് പ്രിയതമയുടെ കരണകുറ്റിക്ക് ഒന്നു കൊടുത്തു. അന്തം വിട്ട് നിന്ന ഭാര്യ കാര്യം എന്തെന്ന് കണ്ണുകളാല്‍ പരതി.നിന്നെ കെട്ടിയെടുത്തിട്ട് കൊല്ലം എത്രയായടീ?. ഇങ്ങിനെ ഒരു കണി നീ മുമ്പ് കാണിച്ചിരുന്നങ്കില്‍ ഒന്ന് ഫിറ്റാവാന്‍ ദിവസവും ഇരന്ന് നടക്കേണ്ടി വരുമായിരുന്നോ?