2009 ൽ കേരള കഫേ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കനി കുസൃതി ശ്രദ്ധേയയായത് .സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയ മൈത്രേയൻെയും മകളായി കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ചു 2019-ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ബിരിയാണി എന്ന ചലച്ചിത്രത്തിലെ ഖദീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ലഭിച്ചു. സിനിമാ നിർമ്മാതാക്കളുടെ ലൈംഗിക ആവശ്യകതയെ തുടർന്ന് അഭിനയത്തിൽ നിന്ന് പിൻമാറുകയാണെന്ന് 2019 ഫെബ്രുവരി 19 ന് കനി കുസൃതി പറഞ്ഞു. മലയാള സിനിമയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

സിനിമാ നിർമ്മാതാക്കൾ ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുന്നതിനാൽ സിനിമ മേഖല ഉപേക്ഷിക്കുകയാണ് എന്ന് ഒരു വിനോദ വെബസൈറ്റിൽ പറ‍‍ഞ്ഞു.സിനിമ നിർമ്മാതാക്കൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് താൻ പ്രവർത്തിക്കുന്നതിന് വേണ്ടി തൻെറ അമ്മയെയും സമീപിച്ചിട്ടുണ്ടന്ന് കനി പറഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു. അച്ഛനായ മൈത്രേയേനെ പോലെ എല്ലാ വിഷയത്തിലും സ്വതന്ത്ര കാഴ്ചപ്പാടും പുരോഗമനപരമായ ചിന്തയും പുലർത്തുന്ന കനിയ്ക്ക് വൈവാഹിക ജീവിതത്തെ കുറിച്ചും മാതൃത്വത്തെ കുറിച്ചും ശക്തവും വ്യക്തവുമായ അഭിപ്രായം ഉണ്ട്.ഒന്നിച്ചു ജീവിക്കാനും അമ്മയാകാനും ഒന്നും താത്പര്യമില്ലെന്നും സമ്പാദ്യം കൂട്ടിവെച്ച് അണ്ഡം ശീതീകരിച്ചു വച്ചിട്ടുണ്ടെന്നും ആവശ്യക്കാർക്ക് ഡൊണേറ്റ് ചെയ്യാൻ തയ്യാറാണെന്നും കനി പറയുന്നു . കനിയുടെ വാക്കുകൾ ഇങ്ങനെ

സമ്പാദ്യം കൂട്ടിവെച്ച് അണ്ഡം ശീതീകരിച്ചു വച്ചിട്ടുണ്ടെന്നും ആവശ്യക്കാർക്ക് ഡൊണേറ്റ് ചെയ്യാൻ തയ്യാറാണെന്നും കനി കുസൃതി പറയുന്നു . 38 വയസ് ആയതുകൊണ്ട് ഇനി എപ്പോൾ വേണമെങ്കിലും തനിക്കൊരു കുഞ്ഞിനെ ദത്തെടുക്കാനും വളർത്താനും ആഗ്രഹം തോന്നിയേക്കാം.അതുകൊണ്ടുതന്നെ സമ്പാദ്യത്തിൽ നിന്നും തന്റെ അണ്ഡം ശീതീകരിച്ചു വെക്കാനും ഒരു കുഞ്ഞിനെ വളർത്താനുമുള്ള ആലോചനയുണ്ടെന്നും പറയുന്നു. തനിക്ക് പ്രയോജനപ്പെടുത്താൻ പറ്റിയില്ലെങ്കിൽ മറ്റുള്ളവർക്ക് ഡൊണേറ്റ് ചെയ്യാനും തയ്യാറാണെന്ന് നടി കൂട്ടിച്ചേർക്കുന്നു.ഒരു ഓൺലൈൻ മാധ്യമ നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു കനി തൻറെ അഭിപ്രായം പങ്കുവെച്ചത്

പണ്ടുമുതൽ അമ്മയാകാൻ ഒരുമിച്ച് ജീവിക്കാനും താല്പര്യപ്പെട്ടിരുന്നില്ല. പ്രണയിക്കുന്നവരോട് ഈ കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും പറയുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുവാണെങ്കിലോ അണ്ഡം ശീതീകരിച്ച ഒരു കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറാവുകയാണെങ്കിലും സിംഗിൾ മദറായി ജീവിക്കാനാണ് താൻ താല്പര്യപ്പെടുന്നു. ഒരാൾക്കൊപ്പം ഒരു കുഞ്ഞിനെ വളർത്തണമെങ്കിൽ അത് ആദ്യം പ്രണയിച്ച ആൾക്ക് ഒപ്പം മാത്രമേ സാധിക്കുകയുള്ളൂ എന്നും കനി കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് മുന്നിൽ അച്ഛനമ്മമാർ വഴക്കുണ്ടാക്കുന്നത് ഒന്നും തനിക്ക് താൽപര്യമുള്ള കാര്യമല്ല. തന്റെ കുട്ടിക്കാലവും വളരെ നല്ലതായിരുന്നു അച്ഛനും അമ്മയും എന്റെ മുന്നിൽ അടികൂടി ഞാൻ കണ്ടിട്ടില്ല. 19 വയസ്സിലായിരുന്നു അവർ രണ്ട് അഭിപ്രായ വ്യത്യാസങ്ങളുള്ള രണ്ടു പേരാണെന്നുള്ള തിരിച്ചറിവ് തനിക്കുണ്ടായതെന്നും കനി അഭിമുഖത്തിൽ പറഞ്ഞു.

2013 ൽ പുറത്തിറങ്ങിയ ‘ഷിപ്പ് ഓഫ് തെസ്യൂസ്’ എന്ന സിനിമയുടെ സംവിധായകനും 2018 ൽ പുറത്തിറങ്ങിയ ‘തുംബാദ്’ എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും എക്സിക്യൂടീവ് പ്രൊഡ്യൂസറും ആയ ആനന്ദ് ഗാന്ധി ആയിരുന്നു കനിയുടെ മുൻ പാർട്ണർ. എന്നാൽ അവർ തമ്മിലുള്ള ബന്ധം ഈയിടെ പിരിഞ്ഞിരുന്നു. ആനന്ദ് ഇപ്പോൾ തനിക്ക് സഹോദരനെപ്പോലെയെന്നു കനി കുസൃതി പറയുന്നു.. ആനന്ദ് ഗാന്ധിയുമായി വർഷങ്ങളായി ലിവ്ഇൻ റിലേഷനിൽ ആയിരുന്നു കനി. ആനന്ദ് മോണോഗോമസ് ആയ വ്യക്തിയാണെന്നും പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ല. പക്ഷേ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ് എന്നും ആനന്ദിനോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരുമിച്ച് താമസിക്കുമ്പോഴും, വ്യക്തികളായ നമുക്ക് മറ്റ് ഇഷ്ടങ്ങളും താൽപര്യങ്ങളും ഉണ്ടായിക്കോട്ടെ എന്നൊക്കെ ഞാൻ ആനന്ദിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ആനന്ദിന് അത് ഇഷ്ടമില്ല എന്നും അദ്ദേഹത്തിന് പറ്റിയ വ്യക്തിയെ കണ്ടുപിടിച്ചു എന്നും കനി പറയുന്നു.

‘‘ഓപ്പൺ റിലേഷൻ ഷിപ്പ് ഉണ്ടായിരുന്ന ഒരാളാണ്‌ എപ്പോഴും ഞാൻ . ഒരു പാർട്ണറുമായി ഒരുമിച്ച് താമസിക്കണമെന്നോ ഒരു പങ്കാളിയുമായി ബന്ധം പുലർത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതലേ എനിക്കില്ല. ഒരാളുടെ കൂടെ ജീവിക്കണമെന്നും ആഗ്രഹം ഉണ്ടായിട്ടില്ല. എന്റെ കൂട്ടുകാരിയും അവളുടെ പാർട്ണറും ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ, അവളുടെ വീട്ടിൽ, കെട്ടാതെ പോയ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ആ ഒരു ഫാമിലി ഫീലിങ് എനിക്കിഷ്ടമാണ്‌. പക്ഷേ എനിക്ക് എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. സൗഹൃദം പങ്കുവയ്ക്കാനും എല്ലാം പറയാനും ഒരുമിച്ച് സിനിമ കാണാനും പുറത്തു പോകാനും ഒരു കൂട്ടുകാരി ഉണ്ടെങ്കിൽ, അവൾക്കും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ ഞാനവരെ വളർത്താൻ സഹായിക്കും.മുൻപ് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നപ്പോഴും, ഇവര്‍ ആരെയെങ്കിലും കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കട്ടെ, എനിക്ക് ഇവരോടൊപ്പം താമസിക്കാൻ പറ്റില്ല എന്ന് തോന്നലാണ് ഉണ്ടായിട്ടുള്ളത്. ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ്, ഇത്രയും കണക്‌ഷൻ ഉള്ള ഒരാളെ കിട്ടിയാൽ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. ഇത്രയും രസമായി ഒരുമിച്ചു താമസിക്കാൻ പറ്റുന്ന ഒരാളെ കിട്ടുമെന്ന് ഞാൻ അതുവരെ കരുതിയതേ അല്ല. ”

“മോണോ ഗോമസ് ആയ വ്യക്തിയാണ്‌ ആനന്ദ് , പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ല. പക്ഷേ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ് എന്ന് ആനന്ദിനോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. നമ്മൾ ഒരുമിച്ച് താമസിക്കുമ്പോഴും, വ്യക്തികളായ നമുക്ക് മറ്റ് ഇഷ്ടങ്ങളും താൽപര്യങ്ങളും ഉണ്ടായിക്കോട്ടെ എന്നൊക്കെ ഞാൻ ആനന്ദിനോട് പറഞ്ഞിട്ടുണ്ട്.പക്ഷേ ആനന്ദിന് അത് ഇഷ്ടമല്ല. ഒടുവിൽ അവന് പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. അവര്‍ രണ്ടുപേരും ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. ഇപ്പോൾ അവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. പക്ഷേ എനിക്ക് ആനന്ദിനോടൊപ്പം തന്നെ താമസിക്കണമെന്നും പല ജോലികൾ ചെയ്ത് പല സ്ഥലത്ത് പോയാലും തിരിച്ചുവന്ന് ആനന്ദിനോട് കാര്യങ്ങൾ തുറന്നുപറയാൻ പറ്റുന്ന ബന്ധം എപ്പോഴും നിലനിർത്തണമെന്നുമുണ്ട്. ആനന്ദിനും അങ്ങനെ തന്നെയാണ്. എനിക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ആളിപ്പോഴും ആനന്ദ് തന്നെയാണ്. ആനന്ദ് എന്റെ അടുത്തു വരികയും ഞാൻ ആനന്ദിന്റെ അടുത്ത് പോവുകയും ചെയ്യും.പക്ഷേ പങ്കാളികൾ തമ്മിലുള്ള ബന്ധം ഞങ്ങൾ തമ്മിൽ ഇല്ല. എനിക്കിപ്പോൾ അവൻ ഒരു സഹോദരനെപ്പോലെയായി. ഇത് പറയുമ്പോൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല, എനിക്ക് തെറി കിട്ടും എന്നൊക്കെ എനിക്ക് അറിയാം. പക്ഷേ എനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞേ പറ്റൂ. ഒരു ബന്ധത്തിൽ ഇരുന്നുകൊണ്ട് കള്ളത്തരം കാണിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോകുന്നവരെ എനിക്കറിയാം. പക്ഷേ എനിക്ക് അങ്ങനെ കള്ളത്തരം കാണിക്കാൻ ഇഷ്ടമല്ല. എല്ലാം തുറന്നു പറഞ്ഞു ചെയ്യുന്നതാണ് ഇഷ്ടം. എന്തായാലും പങ്കാളികൾ തമ്മിൽ എല്ലാം തുറന്നു സംസാരിക്കുക. കള്ളത്തരം കാണിക്കാതിരിക്കുക അതാണ് ഒരു ബന്ധത്തിൽ വേണ്ടത്.’’ കനികുസൃതി പറയുന്നു

You May Also Like

വളരെ പരിചിതമായ പശ്ചാത്തലത്തിൽ സെന്ന ഹെഗ്‌ഡെ പൊതു സമൂഹത്തിന് സമ്മാനിച്ച പുത്തൻ വീക്ഷണം

ദേശീയ ചലച്ചിത്ര അവാർഡ് – മികച്ച മലയാള ചലച്ചിത്രം – തിങ്കളാഴ്ച നിശ്ചയം രാഗേഷ് അഥീന…

അദ്ദേഹം ശരിയുടെ പക്ഷത്ത് നിന്ന് ശക്തമായി പോരാടിയപ്പോൾ അദ്ദേഹത്തിനെതിരെയുള്ള വിലക്കുകൾക്ക് ബലം വർദ്ധിച്ചു

Prem Mohan സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോൾ ഒരു മലയാളം സിനിമ പ്രേക്ഷകൻ എന്ന…

നല്ലൊരു പ്രായംവരെ ബാച്ചിലർ ആയി ജീവിച്ച ശങ്കരാടി പെട്ടന്ന് വിവാഹം കഴിക്കാൻ ഒരു കാരണമുണ്ടായിരുന്നു

മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലർ ക്ലബ്ബിൽ മെമ്പർ ആയ ശങ്കരാടിയുടെ മനംമാറ്റത്തിനെന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ…

കാമുകൻ വിജയ് വർമ്മയെ ചുവന്ന പരവതാനിയിൽ തന്റെ വസ്ത്രം ശരിയാക്കാൻ സഹായിക്കുന്ന തമന്ന ഭാട്ടിയയുടെ മനോഹരമായ വീഡിയോ

തമന്ന ഭാട്ടിയയും വിജയ് വർമ്മയും അവരുടെ ഡേറ്റിംഗിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ തരംഗമാണ്..…