ഒരു ഇന്ത്യൻ നടിയും മോഡലുമാണ് കനി കുസൃതി (ജനനം സെപ്റ്റംബർ 12, 1985). 2009 ൽ കേരള കഫേ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി. 2019-ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ബിരിയാണി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു.
ആദ്യകാല ജീവിതം

സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയ മൈത്രേയൻെയും മകളായി കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ചു. ഇന്ത്യയിൽ അവസാന പേരുകൾ നൽകുന്ന സാമൂഹ്യ അധികാര ശ്രേണിയെ ഇല്ലാതാക്കാൻ അവരുടെ മാതാപിതാക്കൾ തങ്ങളുടെ അവസാന പേരുകൾ ഉപേക്ഷിച്ചു. 15 വയസ്സിൽ അവൾ പത്താം ക്ലാസ് പരീക്ഷയുടെ അപേക്ഷയിൽ “കുസൃതി” എന്ന് അവസാന നാമം ചേർത്തു. തിരുവനന്തപുരത്താണ് അവർ വളർന്നത്. അവിടെ അഭിനയ തിയേറ്റർ റിസേർച്ച് സെന്റർ, എന്ന നാടക പ്രവർത്തകർക്ക് വേണ്ടിയുള്ള ഒരു പൊതുവേദി പരിചയപ്പെട്ടു. പിന്നീട് തൃശ്ശൂരിലേക്ക് താമസം മാറി. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ 2005 നും 2007 നും ഇടയിൽ നാടക പരിപാടികളിൽ ഉണ്ടായിരുന്നു. ലാഗോൺസ് ഇന്റർനാഷണൽ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിൽ നാടക പഠനം പൂർത്തിയാക്കി . അവിടെ രണ്ടു വർഷം ഫിസിക്കൽ തിയേറ്ററിൽ പഠനം നടത്തി

കനിയുടെ അമ്മ ഡോ.എ.കെ ജയശ്രീ ഡോക്ടറായ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് വിദഗ്ദ്ധയും സാമൂഹ്യ പ്രവർത്തകയും പരിയാരം മെഡിക്കൽ കോളേജിൽ ലക്ചററുമാണ്. അച്ഛൻ മൈത്രേയ മൈത്രേയൻ പ്രസിദ്ധ സ്വതന്ത്രചിന്തകനും കേരളത്തിൽ നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ നയിച്ചിട്ടുണ്ട്. കനി കുസൃതി മുംബൈയിൽ തന്റെ പങ്കാളിയായ സംവിധായകനും, ശാസ്ത്ര സംവാദകനുവായ ആനന്ദ് ഗാന്ധിയോടൊപ്പം താമസിക്കുന്നു. സ്വതന്ത്രചിന്തകരും യുക്തിവാദിയുമാണെന്ന് അവർ സ്വയം അടയാളപ്പെടുത്തുന്നു.

സിനിമാ നിർമ്മാതാക്കളുടെ ലൈംഗിക ആവശ്യകതയെ തുടർന്ന് അഭിനയത്തിൽ നിന്ന് പിൻമാറുകയാണെന്ന് 2019 ഫെബ്രുവരി 19 ന് കനി കുസൃതി പറഞ്ഞു. മലയാള സിനിമയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. സിനിമാ നിർമ്മാതാക്കൾ ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുന്നതിനാൽ സിനിമ മേഖല ഉപേക്ഷിക്കുകയാണ് എന്ന് ഒരു വിനോദ വെബസൈറ്റിൽ പറ‍‍ഞ്ഞു.

സിനിമ നിർമ്മാതാക്കൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് താൻ പ്രവർത്തിക്കുന്നതിന് വേണ്ടി തൻെറ അമ്മയെയും സമീപിച്ചിട്ടുണ്ടന്ന് കനി പറഞ്ഞു. ഈ കാരണങ്ങളൊക്കെകൊണ്ട് കനി നാടകത്തിലേക്ക് തിരിച്ച് പോകാൻ തീരുമാനിച്ചു, പക്ഷേ ആ മേഖലയിൽ നിന്ന് മതിയായ പണം സമ്പാദിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും മീ ടൂ മൂവ്മെൻറും വുമൺ ഇൻ സിനിമ കളക്ടീവുമൊക്കെ മലയാളത്തിന്റെ സിനിമാ മേഖലയിൽ കനിയ്ക്ക് പ്രതീക്ഷ നൽകുന്നു.

ചെറുപ്പത്തിൽ താൻ നാണക്കാരി കുട്ടി ആയിരുന്നെന്ന് നടിയും മോഡലുമായ കനി കുസൃതി. തുണി മാറുന്നത് പോലും ലൈറ്റ് ഓഫ് ചെയ്താണ് ചെയ്തിരുന്നത്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു അക്കാലത്തു എന്റെ ചിന്ത. ഒരു ദിവസം എന്റെ നാണം മുഴുവനും അങ്ങ് പോയി അതിന് ശരീരത്തിന്റെ ആ ഭാഗം കാണരുത്. ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണ നഗ്‌നയായി അഭിനയിച്ചു. എനിക്ക് അതൊന്നും പ്രശ്നമായി തോന്നിയില്ല.

എന്റെ മുഖം പോലെ തന്നെയാണ് ശരീരമെന്നും-കനി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് കനി മനസ് തുറന്നത്. ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. ജോലിയുടെ ഭാഗമായി പോയതാണെന്നാണ് പലരും കരുതിയത്. നാടും പച്ചപ്പും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മുംബൈ പോലൊരു നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

Leave a Reply
You May Also Like

ആചാര്യയിൽ നിന്നും കാജലിനെ മാറ്റി, നീതികേടെന്നു ആരാധകർ , കാരണം വ്യക്തമാക്കി സംവിധായകൻ

ചിരഞ്ജീവിയും മകൻ രാം ചരൺ തേജയും ആദ്യമായി മുഴുനീള വേഷത്തിലെത്തുന്ന ചിത്രമാണ് ആചാര്യ. ചിത്രത്തിൽ നായികമായരായി…

കാൽകാശിനു അഭിനയംവരാത്ത നായകൻ കാരണം ഫഹദ് ഫാസിലിന്റെ വില്ലനും, വടിവേലുവിന്റെ ടൈറ്റിൽ കഥാപാത്രത്തിനും പൂണ്ട് വിളയാടാൻ വേണ്ടത്ര സ്പെയ്സും കാൻവാസും കിട്ടി

Vani Jayate ജാതീയത ഒരു വസ്തുതയാണ്. അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് അതിഭീകരമായ ഒരു സ്ഥിതിവിശേഷമാണ്.…

”ഇത്ര സംസ്കാരമില്ലാത്ത ഒരു ക്രൗഡ് ഈ നാട്ടിൽ മാത്രമേ ഉണ്ടാകൂ”, തിരു. ലുലുമാളിലെ ഐമാക്സ് തിയേറ്റർ അനുഭവം ഒരു പ്രേക്ഷകൻ പങ്കുവയ്ക്കുന്നു

Ajay Sudha Biju കേരളത്തിലെ ആദ്യത്തെ IMAX Theatre ആയ തിരുവനന്തപുരം ലുലുമാളിലെ ലെ PVR…

മലയാളി മറക്കാത്ത വില്ലന്റെ മകൻ, ‘ആക്ഷൻ ഹീറോ ബിജു’വിന് ശേഷം ‘കൂമനി’ലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുന്നു

മലയാള സിനിമയുടെ തുടക്കകാലത്ത് മലയാളി സിനിമ സമൂഹത്തെ പിടിച്ചു വില്ലനായ ബാലൻ കെ നായരുടെ മകനാണ്…