തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തി എന്നറിയപ്പെടുന്ന ചലച്ചിത്രനടിയാണ് കനിഹ. താരം മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും സജീവമായിരുന്നു. 1999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാർ ൽ അവസരം നൽകുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു. മലയാളത്തിൽ പഴശ്ശിരാ‍ജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. അന്യഭാഷയിൽ നിന്നെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് കനിഹ. ഭാ​ഗ്യദേവത, പഴശ്ശിരാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. തമിഴ്നാട്ടുകാരിയാണെങ്കിലും കനിഹയ്ക്ക് ഏറ്റവും മികച്ച അവസരങ്ങൾ ലഭിച്ചത് മലയാളത്തിലാണ്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയാവാൻ കനിഹയ്ക്ക് കഴിഞ്ഞു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിക്കാൻ കനിഹയ്ക്കായി.

കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.
തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.പിതാവ് എൻ‌ജിനീയറായ മി. വെങ്കടസുബ്രമണ്യമാണ്. ബിരുദ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ബിറ്റ്സ്, പിലാനിയിൽ നിന്ന് ആ‍ണ്. അതിനു ശേഷം അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന ചില ചിത്രങ്ങളൊക്കെ വലിയതോതിൽ തന്നെ പലപ്പോഴും വിമർശനത്തിന് കാരണമാവാറുണ്ട് വസ്ത്രധാരണം തന്നെയാണ് പലപ്പോഴും വിമർശനത്തിന് കാരണമായി മാറുന്നത്. അത്തരത്തിലുള്ള ബോഡി ഷേമിങ്ങുകൾ പലപ്പോഴും നടിമാർ നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ്. താൻ നേരിടേണ്ടി വന്നിരുന്ന ബോഡി ഷേമിങ്ങിനെ പറ്റി ഒരിക്കൽ ഒരു പോസ്റ്റിലൂടെ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

ഒരിക്കൽ ഒരു പഴയ ചിത്രം പങ്കുവെച്ചതിനുശേഷം തന്റെ കരിയറിന്റെ തുടക്കം മുതൽ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ ഞാൻ ഓർമ്മിക്കുന്നു എന്നാണ് കനിഹ പറഞ്ഞത്. ആ സമയത്ത് താൻ ഒരുപാട് മെലിഞ്ഞിരുന്നതായിരുന്നു എന്നും എന്നാൽ ഇന്നത്തെ രീതി ഒരുപാട് മാറിയെന്നും ഒക്കെയാണ് താരം പറയുന്നത്. അതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ തന്റെ ശരീരത്തിന് വന്നു കഴിഞ്ഞു വയറിലും തലമുടിയിലും വണ്ണത്തിലും ഒക്കെ ഒരുപാട് മാറ്റങ്ങൾ വന്നു എന്നാൽ എല്ലാം മനോഹരമായി ആണ് തനിക്ക് തോന്നുന്നത്.

ഇപ്പോൾതന്നെ രീതിയും താൻ ഇഷ്ടപ്പെടുന്നുണ്ട് എന്നാൽ അപ്പോഴത്തെ തന്നെ കുറച്ചുകൂടി കൂടുതലായി താൻ ഇഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എങ്കിലും താൻ തന്റെ ഈയൊരു രൂപത്തിൽ സന്തോഷവതിയാണ് എന്നും താരം പറയുന്നുണ്ട്. തന്റെ ശരീരത്തിലെ ഓരോ പാടുകൾക്കും അടയാളങ്ങൾക്കും ഒരുപാട് കഥകളും പറയാനുണ്ട്. അവയൊക്കെ മനോഹരവും ആണ്. നമ്മൾ നമ്മുടെ ശരീരത്തെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം എന്നു കൂടി കനിഹ പറയുന്നു. വീണ്ടും ബോഡി ഷേമിങ് ചെയ്യുന്നവരോട് നടുവിരൽ നമസ്കാരം. അല്ലാതെ മറ്റൊന്നും നൽകാനില്ല – കനിഹ പറയുന്നു

You May Also Like

അത് വരെയുള്ള മലയാള സിനിമാ പ്രേക്ഷകർക്ക് ഒരൊറ്റ രാത്രി നടക്കുന്ന ഇത്തരം റെസ്ക്യൂ ഓപ്പറേഷൻ കേട്ട് കേൾവി മാത്രമായിരുന്നു

Bineesh K Achuthan ഒരു കമാണ്ടോ ഓപറേഷൻ അടിസ്ഥാനമാക്കി ചിത്രീകരിച്ച പ്രഥമ മലയാള ചലച്ചിത്രം….അതായിരുന്നു മൂന്നാം…

സിനിമ ഏതെങ്കിലും തരത്തിൽ പൊളിറ്റിക്സ് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനൊരു വ്യക്തത ഉണ്ടായിരിക്കണം

‘Attention please’ Nb: spoilers ഉണ്ട്. Jofin John Kurian   സിനിമ ഏതെങ്കിലും തരത്തിൽ പൊളിറ്റിക്സ്…

ഭർത്താവ് മറ്റു സ്ത്രീകളെ തേടി പോകാതിരിക്കാൻ ഭാര്യ തന്നെ ഒരു വഴി കണ്ടെത്തി

മറ്റു സ്ത്രീകളെ തേടി പോകാതിരിക്കാൻ, ഭാര്യ ഭർത്താവിന് ഒരു കാമുകിയെ കണ്ടെത്തി തങ്ങളുടെ ബന്ധങ്ങൾ തകരാതിരിക്കാൻ…

നിഗൂഢതകളുടെ മറ നീക്കി ‘കർട്ടൻ’ ഉടൻ തീയറ്ററുകളിലേക്ക്

നിഗൂഢതകളുടെ മറ നീക്കി ‘കർട്ടൻ’ ഉടൻ തീയറ്ററുകളിലേക്ക്; ചിത്രീകരണം പൂർത്തിയായി തെന്നിന്ത്യൻ താരം സോണിയ അഗർവാൾ,…