ഷൈൻ നിഗത്തിന്റെ “ഖുർബാനി “വീഡിയോ ഗാനം.

യൂത്ത് സ്റ്റാർ ഷെയ്ൻ നിഗം,ആർഷ ബൈജു, ചാരുഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “ഖുർബാനി ” എന്ന് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.അജീഷ് ദാസൻ എഴുതിയ വരികൾക്ക് അഫ്സൽ യൂസഫ് സംഗീതം പകർന്ന് ശ്രേയ ഘോഷാൽ ആലപിച്ച ” കൺമണി നീ…” എന്നാരംഭിക്കുന്ന ഹൃദ്യമായ ഗാനമാണ് റിലീസായത്.

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ,ഹരിശ്രീ അശോകൻ,ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ,ഹരീഷ് കണാരൻ, സുനിൽ സുഖദ,മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ,അജി,കോട്ടയം പ്രദീപ്,സുധി കൊല്ലം,സതി പ്രേംജി,നന്ദിനി, നയന,രാഖി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍,കല- സഹസ് ബാല, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്-ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ്- സൂപ്പര്‍ ഷിബു, ഡിസൈന്‍-ജിസ്സൺ പോള്‍, വിതരണം- വര്‍ണ്ണചിത്ര,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ഇന്നസെന്റ് എന്ന അഭിനേതാവിന്‍റെ വേറിട്ട മുഖമാണ് “ഒരിടത്ത്” എന്ന സിനിമയിൽ

Gopala Krishnan സൂപ്പർസ്റ്റാറുകൾ ബുള്ളറ്റോടിച്ച് വരുന്ന ഇൻട്രോ സീനുകൾ കാണുന്നത് ആരാധകർക്ക് ഒരു പ്രത്യേക സുഖമാണ്..…

തായ്‌ലന്റിൽ അവധി ആഘോഷിക്കുന്ന പ്രാർത്ഥന അച്ഛന്റെ ക്യാമറക്കണ്ണിൽ

നടി പൂർണിമയുടെയും നടൻ ഇന്ദ്രജിത്തിന്റെയും മൂത്തമകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. പിന്നണിഗാനരംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച പ്രാർത്ഥന…

ക്രിസ്റ്റിൻ സ്കോട്ട് തോമസ്, ഓരോ സിനിമ കണ്ടു കഴിയുന്തോറും ആരാധന കൂടി വരുന്നു

Arsha Pradeep ഇത്രയും അഭിനയത്തിലൂടെ വിസ്മയിപ്പിച്ച വളരെ കുറച്ചു പ്രതിഭകളെ ഒള്ളൂ. ക്രിസ്റ്റിൻ സ്കോട്ട് തോമസ്.…

സാജൻ ,’80കളിലെ ഹിറ്റ്മേക്കർ 

സാജൻ ,’80കളിലെ ഹിറ്റ്മേക്കർ  Roy VT ’70കളുടെ രണ്ടാം പകുതിയിൽ ക്രോസ്ബെൽറ്റ് മണിയുടെ സംവിധാന സഹായിയായി…