സണ്ണി ലിയോൺ കേന്ദ്രകഥാപാത്രമാകുന്ന തമിഴ് ഹൊറർ കോമഡി ചിത്രമാണ് ഓ മൈ ഗോസ്റ്റ് . ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ഗ്ലാമർ പ്രദര്‍ശനവുമായി സണ്ണി ലിയോൺ നിറഞ്ഞാടിയ ദുമംഗ എന്ന ഗാനവും വലിയ സ്വീകാര്യത നേടിയിരുന്നു. . ഇപ്പോഴിതാ ഈ ചിത്രത്തിലെ കണ്ണാടി കണ്ണാല എന്ന ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്.സ്റ്റൈലിഷ് തലൈവി എന്ന വിശേഷണത്തോടെയാണ് അണിയറ പ്രവർത്തകർ സണ്ണി ലിയോണിയെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വൈക്കം വിജയലക്ഷ്മി, ആരതി എം എൻ അശ്വിൻ എന്നിവർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആരതി എം എൻ അശ്വിൻ എന്നിവർ ആലപിച്ച ഈ ഗാനം രചിച്ചത് പാ വിജയ് ആണ്. ജാവേദ് റിയാസാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ്, വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഡി വീരശക്തി, കെ ശശികുമാർ എന്നിവർ ചേർന്നാണ് ഓ മൈ ഗോസ്റ്റ് നിർമ്മിച്ചിരിക്കുന്നത്.
സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക്, രവി മാറിയ, മൊട്ട രാജേന്ദ്രൻ, തങ്കദുരൈ, കെ പി വൈ ബാല, ജി പി മുത്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ആർ യുവാനാണ്. കാമറ : ദീപക് ഡി മേനോൻ , ചിത്രം സംയോജനം : അരുൾ ഇ സിദ്ധാർഥ്, .
സണ്ണി ലിയോൺ ഉൾപ്പെടെയുള്ള ഗ്ലാമർ നായികമാരുടെ നൃത്തമാണ് ഈ ഗാനത്തിന്റെയും ഹൈലൈറ്റ്. വീഡിയോ കാണാം