തൊപ്പിയും ബുര്‍ഖയും ധരിച്ചവരുടെ സാന്നിധ്യം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നപോലെ തോന്നി, ആ മാനസികാവസ്ഥ മാറേണ്ടതുണ്ട്

506

കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കുന്നു

” തൊപ്പിയും ബുര്‍ഖയും ധരിച്ചവരുടെ സാന്നിധ്യം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നപോലെ തോന്നി. ആ മാനസികാവസ്ഥ മാറേണ്ടതുണ്ട്. മാറ്റേണ്ടതുണ്ട്. അതുകൊണ്ടാണ് അങ്ങനെ എഴുതേണ്ടിവന്നത് ” .

ബിജെപിക്ക് നേട്ടമുണ്ടാവും, അവര്‍ മുതലെടുക്കും എന്നൊക്കെയാണ് പലരും പറഞ്ഞത്. ബിജെപിക്ക് ലാഭം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ ഒരു സമുദായം തെരുവിലിറങ്ങാന്‍ പാടില്ല എന്ന് പറയുന്നതില്‍ ഒരര്‍ഥവും ഇല്ല. തെരുവിലിറങ്ങുന്നവരെ എത്രത്തോളം പിന്തുണക്കാം എന്നാണ് ആലോചിക്കേണ്ടത്.” .

“സത്യത്തില്‍ പൗരത്വബില്ലിനെതിരായ പോരാട്ടം ഭരണഘടനാപരമായ ഒരു ചോദ്യമാണ്. മുസ്‌ലിമേതര ഇന്ത്യക്കാര്‍ക്ക് അത് ഭരണഘടനയെ സംബന്ധിച്ച പ്രിന്‍സിപ്ള്‍, ഹറാസ്മെന്റ് പ്രശ്‌നം ആണ്. മുസ്‌ലിംകള്‍ക്ക് അതൊരു നിലനില്‍പുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണ്. അതുകൊണ്ടു കൂടിയാണ് നമുക്കു എന്‍.ആര്‍.സിയും പൗരത്വ ഭേദഗതി ആക്ടും ഒന്നിച്ചു മനസ്സിലാക്കേണ്ടി വരുന്നത്. സി.എ.എ യഥാര്‍ത്ഥത്തില്‍ ഒരു പൊളിറ്റികലി കണ്‍വീനിയെന്റ് എന്‍.ആര്‍.സിയാണ്.

ഈയൊരു സാഹചര്യത്തില്‍, നമ്മള്‍ വിളിക്കുന്ന, അല്ലെങ്കില്‍ മറ്റു പലരും സംഘടിപ്പിക്കുന്ന സമരങ്ങളിലും പ്രതിഷേധ സംഗമങ്ങളിലും തൊപ്പിയും ബുര്‍ഖയും ധരിച്ചവരുടെ സാന്നിധ്യം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നപോലെ തോന്നി. ആ മാനസികാവസ്ഥ മാറേണ്ടതുണ്ട്. മാറ്റേണ്ടതുണ്ട്. അതുകൊണ്ടാണ് അങ്ങനെ എഴുതേണ്ടിവന്നത്.