Kannan Poyyara

ഈ സംവിധായകരെ കണ്ടാൽ നിങ്ങള്ക്ക് അവരോടു ഈ ചോദ്യങ്ങൾ ചോദിയ്ക്കാൻ തോന്നാറില്ലേ ?
അല്ലെങ്കിൽ ഇവരെ വിളിച്ചിരുത്തി അഭിമുഖം നടത്തുമ്പോൾ ഈ ചോദ്യം ചോദിച്ചിരുന്നെങ്കിൽ എന്ന് തോന്നാറില്ലേ ? .അവർ നേരിട്ട് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല.പക്ഷെ ഇത് വായിക്കുന്ന,അവരെ അഭിമുഖം നടത്തുന്നവരുടെ ശ്രദ്ധയിലെങ്കിലും ഇത് പെട്ടാൽ അവർ ആ താരത്തോട് നാളെ ഈ ചോദ്യം ചോദിച്ചേക്കാം.അങ്ങനെ ഒരു സാധ്യത മുന്നിൽ കണ്ടുകൊണ്ടു കൂടിയാണ് ഈ പോസ്റ്റ് ഇടുന്നത്.അതുകൂടാതെ ഈ ചോദ്യങ്ങൾക്ക് മറ്റുള്ളവരുടെ അഭിപ്രായങ്ങളും പങ്കുവെക്കാം(താരങ്ങളെ വിളിച്ചിരുത്തി ഡൂക്കിലി ചോദ്യങ്ങൾ ചോദിച്ചു താരങ്ങളുടെയും പ്രേക്ഷകരുടെയും ക്ഷമ ഒരുപോലെ പരീക്ഷിക്കുന്നവർക്കും ഒരു പ്രചോദനം ആകട്ടെ നമ്മുടെ ചോദ്യങ്ങൾ, എന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇവയാണ്

ചോദ്യം ഒന്ന്-സംവിധായകൻ രഞ്ജിത്തിനോടാണ്
താങ്കൾ സംവിധാനം ചെയ്ത റോക്ക് N റോൾ എന്ന സിനിമയിൽ വളരെ പരോക്ഷമായി എന്നാൽ വളരെ വ്യക്തമായി സംഗീത സംവിധായകൻ ശരത്തിനെ വളരെ ക്രൂരമായി വിമർശിച്ചിരുന്നു.എന്നാൽ പിന്നീട് താങ്കളുടെ ചിത്രത്തിൽ തന്നെ ഇദ്ദേഹത്തെ കൊണ്ട് സംഗീത സംവിധാനം നിർവഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.റോക്ക് N റോളിൽ ശരത്തിനെ വിമർശിച്ചത് കടുത്തുപോയി എന്ന് തോന്നിയത് കൊണ്ട് അതിനുള്ള പ്രായശ്ചിത്തം ആയിട്ടാണോ തുടർന്നുള്ള സിനിമയിൽ അദ്ദേഹത്തിന് അവസരം കൊടുത്തത്?

ചോദ്യം രണ്ട് സത്യൻ അന്തിക്കാടിനോട്
മിക്കവാറും എല്ലാ മുൻനിര നായകരേയും താങ്കളുടെ ചിത്രങ്ങളിൽ സഹകരിപ്പി ച്ചിട്ടും പൃഥ്വിരാജിനെ ഇതുവരെ പരിഗണിച്ചില്ല.എന്തുകൊണ്ട്? അതുപോലെ തന്നെ സുരേഷ് ഗോപിയെ ഒരു ചിത്രത്തിൽ മാത്രമാണ് ഉൾപ്പെടുത്തിയത്.അതും നായിക പ്രാധാന്യം കൂടുതൽ ഉള്ള സിനിമയിൽ.സുരേഷ് ഗോപിയെ പിന്നീട് പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്? സലിം കുമാർ താങ്കളുടെ സിനിമകളെ ഒരിക്കൽ വിമര്ശിച്ചതുകൊണ്ടാണോ അദ്ദേഹത്തിനെ മാറ്റിനിർത്തുന്നത്?

ചോദ്യം മൂന്ന് ഫാസിലിനോടാണ്-
താങ്കളുടെ കാലത്ത് കത്തിനിന്ന മുൻ നിര താരങ്ങളെയെല്ലാം നായകന്മാർ ആക്കിയിട്ടും എന്തുകൊണ്ട് ജയറാമിനെ വെച്ചൊരു സിനിമയെടുത്തില്ല. ജയറാം കുടുംബചിത്രങ്ങൾ എന്ന് പറയപ്പെടുന്ന ചിത്രങ്ങൾ പ്രധാനമായും ചെയ്തിരുന്ന നടനും കൂടി ആയിരുന്നു.

ചോദ്യം നാല് ലാൽജോസിനോടാണ്-
മീശ മാധവൻ എന്ന വമ്പൻ ഹിറ്റിന് ശേഷം ഇതുവരെയും രഞ്ജൻ പ്രമോദുമായി സഹകരിച്ചിട്ടില്ല.കാരണം എന്താണ്?

ചോദ്യം അഞ്ച് രാജസേനനോടാണ്-നിരവധി സൂപ്പർഹിറ്റ് സിനിമകൾ ചെയ്തിട്ടും ഒരിക്കൽപോലും മോഹൻലാൽ,മമ്മൂട്ടി ഇവരെ വെച്ച് സിനിമ ചെയ്യാൻ തോന്നിയിട്ടില്ലേ ?

ചോദ്യം ആറ് കമലിനോടാണ്-
തന്റെ കൂടെ ഏറെക്കാലം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടും ദിലീപിന് അഭിനയിക്കാൻ പ്രധാന വേഷം ആദ്യഘട്ടത്തിൽ കമൽ നൽകിയിട്ടില്ല.ദിലീപിലെ അഭിനേതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന കുറ്റബോധം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഇതുകൂടാതെ നിങ്ങൾക്കും ഇവരോടോ മറ്റു പലരോടൊ ചോദ്യങ്ങൾ ഉണ്ടാകാം. സംവിധായകനോ നടനോ നടിയോ ആരോടോ ആകാം .ഒരു സിനിമാപ്രേമിയാണ് നിങ്ങളെങ്കിൽ ഉറപ്പാക്കും ചോദ്യങ്ങൾ ഉണ്ടാകും. ഒന്ന് മനസുകൊണ്ട് ചിന്തിച്ചു നോക്കിയാൽ തന്നെ നിങ്ങൾക്കത് മനസിലാകും.

Leave a Reply
You May Also Like

ജീവനില്ലാത്ത ഒരു ദൃശ്യവിരുന്നു മാത്രം ആയി ഒതുങ്ങി പോകുന്നു അവതാർ വേ ഓഫ് വാട്ടർ

Avatar: The Way of Water… Faisal K Abu 2009-ൽ അവതാർ എന്നത്… അന്നോളം…

“വേല”യുടെ വിജയം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച്‌ അണിയറപ്രവർത്തകർ

“വേല”യുടെ വിജയം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച്‌ അണിയറപ്രവർത്തകർ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന…

സി ഐ നടേശന്‍ (മലയാള സിനിമയിലെ പ്രതിനായകര്‍ – ഭാഗം 13)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…

ആരാധകർക്ക് ഒരു പ്രത്യേക ഫീൽ സമ്മാനിക്കുന്ന സിനിമയാണ് ‘തിരുച്ചിത്രമ്പലം’

അജയ് പള്ളിക്കര സിനിമയുടെ ആഴത്തിലേക്ക്, കാഴ്ച്ചകളിലേക്ക്‌, അവർ സൃഷ്ടിച്ചെടുത്ത മനുഷ്യ കഥകളുടെ ലോകത്തേക്ക് നമ്മൾ പോലും…