സംവിധായകൻ ഖാലിദ് റഹ്മാൻ ടോവിനോയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദർശനാണ് നായിക. ഇതിലെ ആദ്യ വീഡിയോ ഗാനം ഇപ്പോഴിതാ റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണിൽ പെട്ടോളെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മുരി ആണ്. ഇർഫാന ഹമീദാണ് ഇതിന്റെ റാപ് രചിച്ചിരിക്കുന്നത്.
വിഷ്ണു വിജയ് ആണ് സംഗീതം . ഈ ഗാനമാലപിച്ചിരിക്കുന്നതു വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ചേർന്നാണ്. വളരെ സ്റ്റൈലിഷായി ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലും അറബിയിലുമാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത് . വളരെ കളർഫുൾ ആയ രംഗങ്ങളും, ടോവിനോയുടെയും കല്യാണിയുടെയും സ്റ്റൈൽ നൃത്തവും ആണ് ഈ ഗാനത്തിന്റെ സവിശേഷതകൾ.
ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ഇതിലെ മറ്റു താരങ്ങൾ . അനുരാഗക്കരിക്കിൻ വെള്ളം, ഉണ്ട എന്നിവക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ക്യാമറ -ജിംഷി ഖാലിദ്, നിർമ്മാണം ആഷിക് ഉസ്മാൻ, എഡിറ്റിങ് : നിഷാദ് യൂസഫ് .