ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികായാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആയിഷ’. ചിത്രം ഒരു പാൻ ഇന്ത്യൻ ലെവലിൽ ഒരുക്കിയിരിക്കുന്ന ആയിഷ അടുത്ത മാസമാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. മലയാളം, ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയുന്ന ചിത്രം സംവിധാനം ചെയുന്നത് ആമിർ പള്ളിക്കലാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ്. ഇപ്പോഴിതാ ഇതിലെ ആദ്യ വീഡിയോ സോങ്ങിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണിലെ കണ്ണിലെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ മേക്കിങ് ആണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്.ഈ ചിത്രത്തിന്റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യയുടെ മൈക്കൽ ജാക്ക്സൺ എന്നറിയപ്പെടുന്ന, നടനും സംവിധായകനുമായ പ്രഭുദേവയാണ്. അദ്ദേഹത്തോടൊപ്പം ചുവട് വെക്കുന്ന മഞ്ജു വാര്യരെ നമ്മുക്ക് ഈ ടീസറിൽ കാണാൻ സാധിക്കും. എം ജയചന്ദ്രൻ ഈണം നൽകിയ ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണൻ, ഡോക്ടർ നൂറ അൽ മർസൂഖി എന്നിവരാണ്. അഹി അജയനാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്.

https://youtu.be/GLNlPGrxbNM

Leave a Reply
You May Also Like

“ഞാൻ നിസ്താറിന്റെ മുഖത്ത് കൈവയ്ക്കും, നിങ്ങൾ തനിയെ മുഖം കൊണ്ടുപോയി ഇടിക്കണം”

എട്ടാമത്തെ ലോകാത്ഭുതമാണ്‌ മമ്മുക്കയെന്നു പണ്ടൊരിക്കൽ നിസ്താർ സേട്ട് പറഞ്ഞിരുന്നു. അത് സൗഹൃദസംഘത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായമായിരുന്നു എന്നും…

സ്വതവേ മസില് പിടിക്കാതെ കോമഡി അവതരിപ്പിക്കാൻ ശ്രമിക്കുന്ന ബേസിലിനെക്കൂടി സമ്മർദ്ദത്തിലാക്കുന്ന തരത്തിലാണ് പൃഥ്വിരാജ് ഹാസ്യത്തിൽ കൈവെയ്ക്കുന്നത്

ടൈമിങ്ങും ഫ്ലെക്സിബിലിറ്റിയുമില്ലാതെ ചിരിപ്പിക്കാൻ വേണ്ടി അദ്ദേഹം ആയാസപ്പെടുന്നത് കാണുമ്പോൾ പ്രേക്ഷകർക്ക് പലപ്പോഴും വിമ്മിഷ്ടമാണ് തോന്നുന്നത്

വളരെ വേഗം വളർന്നു പന്തലിക്കുന്ന ആ സസ്യം മനുഷ്യവംശത്തിന്ന് ഒരു ഭീഷണി ആകുമ്പോൾ…

Warriors of Future 2022/Cantonese Vino John ഹോങ്കോങ്ങിൽ നിന്നും നെറ്റ്ഫ്ലിക്സിൽ വന്ന ഒരു മൾട്ടി…

അവൾ ഇന്നുണ്ടായിരുന്നെങ്കിൽ 30 വയസ്സ് ആയേനെ. ഇന്നും അതൊരു വേദനയാണ്. ലാലു അലക്സ്.

വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായ ലാലുഅലക്സ് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഒട്ടനവധി നിരവധി ചിത്രങ്ങളിലാണ് നായകനായും അല്ലാതെയും താരം വേഷം ചെയ്തിട്ടുള്ളത്.