‘എ രഞ്ജിത്ത് സിനിമ” വീഡിയോ ഗാനം.

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, അന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എ രഞ്ജിത്ത് സിനിമ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റീലിസായി.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകർന്ന് ഹരിചരൺ ആലപിച്ച ” കണ്ണിലൊരിത്തിരി നേരം…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഡിസംബർ എട്ടിന് “എ രഞ്ജിത്ത് സിനിമ”
പ്രദർശനത്തിനെത്തുന്നു.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ റൊമാൻറ്റിക് ഫാമിലി ത്രില്ലർ ചിത്രത്തിൽഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ ജെ.പി (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു.

റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-അഖിൽ രാജ് ചിറയിൽ, കോയാസ്,മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം -വിപിൻദാസ്, സ്റ്റിൽസ്-നിദാദ്, ശാലു പേയാട്, പരസ്യകല-കോളിൻസ് ലിയോഫിൽ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ഉപ്പും മുളകിലെ മുടിയന്റെ പൂജയുടെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

നടിയും സംവിധായികയും നർത്തകിയും മോഡലും ടിവി അവതാരകയുമാണ് അശ്വതി നായർ, മലയാളം ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ പ്രവർത്തിക്കുന്ന…

പ്രായം ഭേദമാക്കാതെ അവിഹിതത്തിൽ പൂത്തുലുഞ്ഞ രണ്ട് അയൽക്കാരുടെ പ്രണയം

Raghu Balan From the director of “In the Realm of the Senses(1976)…

സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സിക്കാഡ’

“സിക്കാഡ” പാന്‍ ഇന്ത്യന്‍ ചിത്രം ടൈറ്റിൽ പോസ്റ്റർ. പിആര്‍ഒ– എ.എസ്. ദിനേശ് ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍…

പിറന്നാൾ ദിനത്തിൽ ഉമ്മച്ചിക്കു സ്നേഹചുംബനവുമായി ദുൽഖർ

ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. പിറന്നാൾ ദിനത്തിൽ സുൽഫത്തിന് ദുൽഖർ…