പറങ്ങോടൻ എന്ന ഷോർട്ട് മൂവിക്കു ശേഷം മധു കണ്ണൻചിറ രചനയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം ആണ് ‘കണ്ണിമാങ്ങ’ . കേരളത്തിലെ ഒരു ആദിവാസി സമുദായമായ നായാടികളുടെ ജീവിത പശ്ചാത്തലവും സംസ്കാരവും പ്രമേയമാക്കി ചെയ്തതായിരുന്നു പറങ്ങോടൻ . തികച്ചും കലാമൂല്യവും പാരമ്പര്യസ്വഭാവവും സാമൂഹിക പ്രതിബദ്ധതയും ആസ്വാദനതാത്പര്യവും കൊണ്ട് മുന്നിട്ടു നിൽക്കുന്ന പറങ്ങോടൻ കേരളത്തിൽ വർത്തമാനകാലത്തും മനസുകൾക്കുള്ളിൽ നിലനിൽക്കുന്ന നികൃഷ്ടമായ അയിത്ത മനോഭാവങ്ങളെയും തുറന്നുകാട്ടുന്നുണ്ട്. എന്നാൽ കണ്ണിമാങ്ങയിലേക്ക് വരുമ്പോൾ പറങ്ങോടനിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണ് മധു കൈകാര്യം ചെയുന്നത് . ഇത് തികച്ചും ദു:ഖസാന്ദ്രമായൊരു സൃഷ്ടിയാണ്. നമ്മുടെ ഹൃദയങ്ങളെ പിടിച്ചുലയ്ക്കാൻ പോന്ന വൈകാരികതകളുടെ സമ്മേളനം കൂടിയാണ് കണ്ണിമാങ്ങ. മണിക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഇന്ദിരാസുരേഷ് ആണ് കണ്ണിമാങ്ങ നിർമ്മിച്ചിരിക്കുന്നത്. T.S. Anil ക്യാമറ നിർവഹിച്ചിരിക്കുന്നു. വിഘ്‌നേഷ് എഡിറ്റിങ്ങും. ഇത്തരമൊരു സൃഷ്ടിയിൽ സംഗീതത്തിന് എന്തുമാത്രം പ്രാധാന്യം എന്ന് പറയേണ്ട ആവശ്യമില്ലല്ലോ. പ്രമോദ് ഭാസ്കർ മനോഹരമായി തന്നെ ഇതിന്റെ സംഗീതം നിർവഹിച്ചിട്ടുണ്ട്.
കണ്ണിമാങ്ങ ബൂലോകം ടീവി ഒടിടിയിൽ ആസ്വദിക്കാം
കണ്ണിമാങ്ങ എന്നുകേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ മാങ്ങയുടെ രുചിയിൽ ഉപരിയായി ഓർമകളുടെ വേലിയേറ്റം ആണ് ഉണ്ടാകുന്നത്. നൊസ്റ്റാൾജിയകളുടെ റീയൂണിയൻ. മാവിലേക്കു ഉയർന്നുപൊങ്ങുന്ന കല്ലുകൾ മാങ്ങാക്കുലയുടെ ഞെട്ടുപൊട്ടിച്ചു പായുന്നത് ഓർമവരും . ഗുരുത്വാകർഷണം നിലത്തിട്ട മാങ്ങകളിലേക്കു, അത് കരസ്ഥമാക്കാനുള്ള കൂട്ടയോട്ടം. മാങ്ങയും പുളിയും ജാതിക്കയും നെല്ലിക്കയും ചാമ്പക്കയും ..വെറും പഴങ്ങൾ അല്ല. അത് ഭൂതകാലത്തിന്റെ രുചികൾ കൂടിയാണ്.
ഇവിടെ കണ്ണിമാങ്ങ സ്നേഹത്തിന്റെ രുചിയാണ്. മനസിലാക്കാതെപോയ ആത്മബന്ധത്തിലേക്കുള്ള യാത്രയാണ്. തിരിച്ചറിവുകളുടെ അസ്സൽ രുചി. ‘കണ്ണിമാങ്ങ’, സിദ്ധാർഥൻ എന്ന ഭർത്താവിന്റെയും ശാലിനിയെന്ന ഭാര്യയുടെയും കഥയാണ്. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന സ്വാർത്ഥനായ ഭർത്താവ് ആണ് സിദ്ധാർത്ഥൻ. അയാൾ തിരിച്ചറിയാതെ പോകുന്ന, അവഗണിക്കുന്ന ഭാര്യയാണ് സ്നേഹമയിയായ ശാലിനി. അവർ ഒരു ആസ്മ രോഗിയാണ്. അവരുടെ രോഗത്തെയും അവരെ തന്നെയും സിദ്ധാർത്ഥൻ വെറുപ്പോടെയാണ് കാണുന്നത്. എന്നാലോ ശാലിനി സിദ്ധാർത്ഥനെ അകമഴിഞ്ഞ് സ്നേഹിക്കുകയും അയാളുടെ ഒരു കാര്യത്തിലും കുറവുകൾ വരുത്താതെ നോക്കുകയും ചെയ്യുകയാണ്. അവഗണനയുടെ കൂമ്പാരത്തിൽ നിന്നുകൊണ്ട് ഒരു ദിവസം ശാലിനി അപ്രതീക്ഷിതമായി മരണത്തിലേക്ക് യാത്രയാകുന്നു.
ശാലിനിയുടെ വിയോഗം സിദ്ധാർത്ഥനെ ഓര്മപ്പെടുത്തിയത് എന്താണ് ? ശാലിനി അവശേഷിപ്പിച്ചു പോയ വലിയ ശൂന്യതയിൽ പ്രാണവായു കിട്ടാതെയുള്ള സിദ്ധാർത്ഥന്റെ വീർപ്പുമുട്ടൽ എന്തുകൊണ്ടാകും ? കണ്ണിമാങ്ങയുടെ രുചിയിൽ സിദ്ധാർത്ഥൻ പൊട്ടിക്കരയുന്നത് എന്തുകൊണ്ടാകും ? അതാണ് തിരിച്ചറിവ്. ഭർത്താവു മരിച്ച ഭാര്യയെക്കാൾ പരിതാപകരമാണ് ഭാര്യ മരിച്ച ഭർത്താവിന്റെ അവസ്ഥ.
ഭാര്യ തനിക്കു എന്തായിരുന്നു എന്ന് അയാൾ മനസ്സിലാക്കുമ്പോൾ അയാളുടെ ദുഃഖത്തിൽ പ്രേക്ഷകരും അലിഞ്ഞില്ലാതാക്കുകയാണ്. ശാലിനി അവളുടെ പൂന്തോട്ടത്തിൽ പൂവുകളുടെ പരിമളത്തോടെ പൂവുകളുടെ നൈർമല്യതയോടെ സ്നേഹം പടർത്തി അവിടെ എന്നുമുണ്ടാകും എന്നിരുന്നാലും ദേഹവിയോഗത്തേക്കാൾ വലിയൊരു വിയോഗമുണ്ടോ ?
കണ്ണിമാങ്ങ ഒരു ഓർമപ്പെടുത്തലാണ്, കണ്ണിമാങ്ങ സ്നേഹത്തിന്റെ രുചിയാണ്. അത് ദുഖത്തിന്റെ രുചി ആകാതിരിക്കാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവളെ സ്നേഹിക്കണം. ഇത് ഭർത്താക്കന്മാർ മനസിലാക്കിയിരിക്കേണ്ട സത്യമാണ്. ഇവിടെ …ശാലിനി മരിച്ചു കഴിഞ്ഞിട്ടും ഭർത്താവിന്റെ ചോറുപാത്രത്തിൽ രുചിയായി അവൾ നിറയുകയാണ്. എങ്ങനെ ആസ്വാദകർ കരയാതിരിക്കും ? മനുഷ്യന് മാത്രം എന്തിനാണ് ഈ വൈകാരികകൾ പ്രകൃതി നൽകിയത് എന്ന് ചിന്തിച്ചു പോകും. ഒരു വസ്തുവിൽ വരെ ഓർമയെ സൂക്ഷിച്ചു വയ്ക്കാനുള്ള മന്ത്രികമായ കഴിവ് മനുഷ്യൻ എത്രമാത്രം കലാപരമായാണ് ഉപയോഗപ്പെടുത്തുന്നത് ജീവിതത്തിൽ….
ഈ ഷോർട്ട് ഫിലിം കണ്ടുകഴിയുമ്പോൾ ഒരു സിനിമ കണ്ട പ്രതീതിയുളവാക്കുന്നു എങ്കിൽ ഇതിന്റെ അണിയറപ്രവർത്തകർക്ക് ഒരു കയ്യടി നൽകണം . അഭിനേതാക്കൾ വളരെ മനോഹരമാക്കി . കണ്ണിമാങ്ങാ ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും.

സംവിധായകൻ മധു കണ്ണഞ്ചിറ ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഞാനൊരു പ്രവാസി ആയിരുന്നു. ഏഴെട്ടുകൊല്ലം ദുബായിൽ ആയിരുന്നു. അവിടെ വച്ചുതന്നെ വെളിച്ചം എന്നൊരു സ്ക്രിപ്റ്റ് ചെയ്തിരുന്നു. ഞാൻ പഠിക്കുന്ന സമയത്തു ഫോട്ടോഗ്രാഫി പഠിക്കാൻ പോയിരുന്നു. അവിടെ നിന്നാണ് ഈ വിഷ്വൽ കാര്യങ്ങളിൽ ഒക്കെ വലിയ ഇന്റെറസ്റ്റ് തോന്നിയത്. പിന്നെ ചെറുപ്പം മുതൽ കഥകൾ, കവിതകൾ ഒക്കെ എഴുതാറുണ്ട്. നാടകമാണ് കൂടുതൽ എഴുതാറ്. അങ്ങനെ വെളിച്ചം എന്നൊരു തിരക്കഥ അവിടെ വച്ച് എഴുതി . നാട്ടിൽ ഞാൻ വന്നിട്ട് അഞ്ചുകൊല്ലമേ ആയിട്ടുള്ളൂ. വലിയ അനുഭവസമ്പത്ത് ഇല്ലെങ്കിലും വെളിച്ചം ഞാൻ എടുത്തു. അതിൽ അഭിനയിച്ച കുട്ടിക്ക് ഭരത് പിജെ ആന്റണി അവാർഡ് കിട്ടി. അതിൽ പിന്നെ ഒരുപാട് കുറവുകൾ എനിക്ക് തോന്നി. അങ്ങനെ കുറെ പഠിക്കാൻ ശ്രമിച്ചു. അങ്ങനെ മൊബൈലിൽ ഞാൻ ഒരു മൂവിയെടുത്തു (ഇപ്പൊ ഒരു സുഖംണ്ട് ട്ടാ ..!) . അതിനു ശേഷമാണ് പറങ്ങോടൻ എടുത്തത്. പറങ്ങോടന് ശേഷം ചെയ്ത മൂവിയാണ് കണ്ണിമാങ്ങ. . കണ്ണിമാങ്ങയിൽ മൂന്നു കഥാപാത്രങ്ങൾ മാത്രമേയുള്ളൂ.. ചെറിയൊരു കഥയാണ്. ഇത്തരം പ്രവർത്തനങ്ങൾ എല്ലാം … ഈ ഓരോ കാര്യങ്ങളും സിനിമയിലെ ഓരോ പഠനം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഓരോന്ന് ചെയുമ്പോൾ അതിലെ കുറവുകൾ ഒക്കെ മനസിലാക്കി അടുത്ത പ്രൊജക്റ്റിൽ അതൊക്കെ തിരുത്തി മുന്നോട്ടു പോകുക …
കണ്ണിമാങ്ങ ചെയ്യാനിടയായ സാഹചര്യം ?
പറങ്ങോടൻ ചെയ്തതിനു ശേഷം വേറൊരു ഷോർട്ട് ഫിലിം ആണ് ഞാൻ ചെയ്യാൻ ഉദ്ദേശിച്ചത് . കല്ലൻ എന്ന് പേരിട്ടോരു ഷോർട്ട് മൂവി. പക്ഷെ ഒരേ ടൈപ്പ് ആകണ്ട, വ്യത്യസ്തമായ ഒരു സൃഷ്ടി ചെയ്യാം എന്നുകരുതി. കഥാപാത്രങ്ങളെ കുറച്ചുകൊണ്ട് ഒരു ഫാമിലി സബ്ജക്റ്റ് ചെയ്യണമെന്ന് ഒരു ആഗ്രഹം വന്നു. കണ്ണിമാങ്ങാ എന്ന പേരാണ് എനിക്കാദ്യം വന്നത്. ആ പേരിൽ നിന്നാണ് ഒരു പ്രമേയം ഉണ്ടായത്. പടം കണ്ടുകഴിയുമ്പോൾ ആളുകൾക്ക് മനസിലൊരു വിങ്ങൽ വേണമെന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. കഥാപാത്രങ്ങളെ കുറച്ചുകൊണ്ട്, ഉള്ള കഥാപാത്രങ്ങൾക്ക് വ്യക്തിത്വം കൊടുത്തുകൊണ്ട് ചെയ്യണമെന്നുള്ള ഉദ്ദേശത്തോടു കൂടിയാണ് കണ്ണിമാങ്ങ ചെയ്തത്. കഥാപാത്രങ്ങൾക്ക് അഭിനയിക്കാനും അതിൽ സാദ്ധ്യതകൾ വേണം.
മധു കണ്ണഞ്ചിറ ശബ്‍ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Madhu Kannanchira” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/madhu-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
കഥാപാത്രങ്ങൾ നല്ല പ്രകടനം കാഴ്ചവച്ചു അതേക്കുറിച്ച് ?
അത് തന്നെയാണ് ഈ മൂവിയുടെ വിജയം. പ്രേക്ഷകരുടെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാകുക എന്നുപറയുമ്പോൾ അതുതന്നെയാണ് കഥാപാത്രങ്ങളുടെ വിജയം. എന്റെ സഹപാഠി തന്നെയാണ് അതിൽ അഭിനയിച്ചിരിക്കുന്നത്, ഇന്ദിര സുരേഷ്.. എന്റെ കൂടെ പഠിച്ച ആളാണ്. അവർ തന്നെയാണ് കണ്ണിമാങ്ങ നിർമ്മിച്ചതും. ദാമോദർ മാഷ് എന്ന അധ്യാപകൻ ആണ് അതിലെ ഭർത്താവിന്റെ കഥാപാത്രം ചെയ്തിരിക്കുന്നത്. ദേവേട്ടൻ എന്ന കഥാപാത്രം എന്റെ അനിയൻ ആണ് ചെയ്തത്.
ഇതിൽ സംഗീതവും മികച്ചതാണ് . കഥാസന്ദർഭത്തോട് യോജിക്കുന്ന…ഇഴുകി ചേരുന്ന സംഗീതം.
സംഗീതം കൊടുത്തിരിക്കുന്നത് പ്രമോദ് ഭാസ്കർ ആണ്.അദ്ദേഹം എന്റെ ഫ്രണ്ടാണ്. ഒരു സംഗീത സംവിധായകൻ ആണ്. മൂന്നുനാല് സിനിമകളിൽ അദ്ദേഹം സംഗീതം ചെയ്തിട്ടുണ്ട്. ക്‌ളാസിക്കൽ സിംഗർ ആണ്. നിലമ്പൂർ ആണ് സ്വദേശം. സ്വന്തമായി സ്റ്റുഡിയോയും കാര്യങ്ങളും ഉണ്ട്.
കണ്ണിമാങ്ങ ബൂലോകം ടീവി ഒടിടിയിൽ ആസ്വദിക്കാം
മൊബൈലിൽ ഞാൻ ഒരെണ്ണം ഷൂട്ട് ചെയ്തിട്ടുണ്ട്, ‘വേട്ടാളൻ’. അതിന്റെ വർക്ക് കഴിഞ്ഞിട്ടുണ്ട്. പതിനാലു മിനിറ്റ് ഉള്ള ഷോർട്ട് ഫിലിം. ഞാൻ തന്നെ മൊബൈലിൽ പിടിച്ചതാണ്. തിരക്കഥയൊന്നും ഉണ്ടായിരുന്നില്ല. പറങ്ങോടന്റെ അവാർഡ് മേടിക്കാൻ പോകുമ്പോൾ ട്രെയിനിൽ വച്ച് ഒരു ഐഡിയ തോന്നിയിട്ട് പെട്ടന്ന് ഞാനും രണ്ടുപേരും കൂടിയിട്ട് പിടിച്ചതാണ്. മറ്റൊരു പ്രൊജക്റ്റും പരിഗണനയിൽ ഉണ്ട്.
Written and Directed by Madhu Kannanchira
Banner – Manikutty Creations
Producer – Indira Suresh
DOP – T.S. Anil
Music – Pramod Bhaskar
Editor – Vignesh
Assistant Director – Dhaneesh Vasudevan
Art Director – Krishnadas Kunnathur
Production Controller – P.R. Nair
Production Coordinator – Nandakumar
Poster Design – Yuvi Creations
Contact No. 8594097136
[email protected]
****************