കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ ഹാലൂസിനേഷനും ഓഡിറ്ററി ഹാലൂസിനേഷനും ഡിസോഷ്യറ്റീവ് ഐഡന്റിറ്റി ഡിസോഡഡറും ഒക്കെ ശിവയിൽ ഉണ്ടെന്നും മാനസികാരോഗ്യ പ്രശ്നം കൊണ്ട് തന്നെയാണ് ശിവയും കാന്താരയും വ്യത്യസ്തമാകുന്നതെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

“ദൈവക്കോലം കെട്ടിയ അച്ഛൻ കാട്ടിൽ വച്ച് മിസ്സാവുകയും അതിനെതുടർന്ന് കുട്ടിക്കാലം മുതൽ അയാൾ അനുഭവിക്കുന്ന ഒറ്റപ്പെടലും ,മിത്തോളജിയും, ഫോക്ളോറും, സംസ്കാരവും ഒക്കെ കലരുമ്പോഴുള്ള അതിതീവ്ര സ്വാധീനവും കാരണം ഉണ്ടായേക്കാവുന്ന വിഷ്വൽ ഹാലൂസിനേഷനാണ് ശിവക്കുള്ളത്.മറ്റാർക്കും കാണാൻ കഴിയാത്ത കാഴ്ചകളാണ് അയാൾ കാണുന്നത്. അതോടൊപ്പം ഇടക്കയാൾ ഓഡിറ്ററി ഹാലൂസിനേഷനും അനുഭവിക്കുന്നുണ്ട്.തെയ്യക്കോലം അയാളുടെ പുറകിൽ വന്ന് ഒച്ച വയ്ക്കുമ്പോൾ ഓഡിറ്ററി ഹാലൂസിനേഷനിൽ അയാൾ ഭയക്കുന്നുണ്ട്.അതിനോടൊപ്പം അച്ഛന്റെ തിരോധാനത്തിനുശേഷം ബാല്യത്തിൽ നേരിടേണ്ടി വന്ന തീവ്രമായ മാനസികപ്രശ്നം കാരണം, ഇരട്ട വ്യക്തിത്വം എന്ന മാനസിക വിഭ്രാന്തിയിലേക്ക് പതിയെ അയാൾ നടന്നു കയറുക കൂടിയായിരുന്നു.അതിനാൽ തന്നെ ഡിസോഷ്യറ്റീവ് ഐഡന്റിറ്റി ഡിസോഡറിന്റെ ലക്ഷണങ്ങൾ പോലും ശിവയിൽ പ്രകടമായിരുന്നു. മദ്യത്തിന്റെ ഉപയോഗം, അടിക്കടി സ്വപ്നങ്ങൾ കാണുന്നത് മൂലമുള്ള ഉറക്കക്കുറവ്, ഉള്ളവർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയ ചില ലക്ഷണങ്ങൾ അയാളിൽ ശ്രദ്ധിച്ചാൽ തന്നെ വ്യക്തമായി കാണാം.”

“ഒടുവിൽ നാഗവല്ലിയുടെ തന്മയീഭാവത്തിലേക്ക് ഗംഗ എത്തുന്നത് പോലെ പതിയെ ദൈവ കോലത്തിലേക്ക് കയറി ശിവ ഗുളികനായി മാറുന്നു.അങ്ങനെ അയാളുടെ മനസ്സ് പൂർണ്ണമായും ഗുളികന്റെ നിയന്ത്രണത്തിന് കീഴിലാകുന്നു.കുട്ടികാലത്തു തന്നെ അച്ഛനെ നഷ്ടപ്പെട്ട അയാൾ വൈകാരികമായ , മനസിനെ ആഴത്തിൽ വേദനിപ്പിച്ച അത്തരം സംഭവം മൂലം ഇങ്ങനെ ഒരു രോഗവസ്‌ഥ വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ..ടെംപ്ലേറ്റഡ് ആയ പഴയകാല സിനിമകളെ പലപ്പോഴും ഓർമ്മിപ്പിച്ചു എന്നതൊഴിച്ചാൽ മാനസികാരോഗ്യ പ്രശ്നം കൊണ്ട് തന്നെയാണ് ശിവയും കാന്താരയും വ്യത്യസ്തമാകുന്നത് ????”

****
അനു ചന്ദ്രയുടെ പോസ്റ്റിനു മോബിൻ കുന്നത്ത് നൽകിയ മറുപടിയാണ് ചുവടെ. വിശ്വാസത്തിന്റെയോ മതത്തിന്റെയോ പേരിൽ താഴ്ത്തിക്കെട്ടാനുള്ള പ്രമേയമാണ് ഇതെന്നും ജൻമത്വത്തിനെതിരെ നടന്ന ശക്തമായ ദൈവിക പോരാട്ടമാണ് കാന്താര പറയുന്നതെന്നും മോബിൻ പറയുന്നു. പോസ്റ്റ് ഇങ്ങനെ….

“നിലയ്ക്കാത്ത കാന്താര അലർച്ച. ഇന്നലെ വായിച്ച ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇത് പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്. ആ പോസ്റ്റിൽ പറയുന്നത് റിഷബ് ഷെട്ടി അവതരിപ്പിച്ച ശിവയ്ക്ക് മാനസീക രോഗം ആണെന്നാണ് .ചെറുപ്പത്തിൽ അച്ഛൻ നഷ്ട്ടപ്പെട്ട ശിവയുടെ ജീവിത സഹചര്യവും ഇടയ്ക്കിടയ്ക്ക് പഞ്ചുരുളി സ്വപ്നത്തിൽ എന്നതുപോലെ വന്ന് പറയുന്നതും ശിവയുടെ വിഷ്യൽ ഹാലൂസിനേഷൻ അസുഖം തട്ടി ഉണർത്തുന്നതാണെന്നൊക്കെയാണ് പോസ്റ്റിൽ പറയുന്നത്. ”

“തങ്ങളുടെ വിശ്വാസങ്ങളുമായി പ്രകൃതിയുമായി തങ്ങളുടെ ഭൂമിക്കു വേണ്ടി ജീവിക്കുന്ന ജന്മിത്വ ബിംബങ്ങൾക്ക് എതിരെ നിൽക്കേണ്ടി വരുന്ന ഒരു കൂട്ടം നിഷ്ക്കളങ്കരായ മനുഷ്യരുടെ കഥയാണ് കാന്താര പറയുന്നത്.ഞാൻ ചിന്തിക്കുന്നത് റിഷബ് ഷെട്ടി എന്ന ക്രാഫ്റ്റ്മാൻ ഇതിനും മാത്രം എന്ത് പാപം ചെയ്തു എന്നാണ്.തൻ്റെ അച്ഛൻ നഷ്ട്ടപ്പെടുന്ന അല്ലെങ്കിൽ പ്രകൃതിയിൽ വിലയം പ്രാപിക്കുന്നത് നോക്കി നിൽക്കുന്ന കുട്ടി ആയ ശിവ നോക്കി നിൽക്കുന്ന ആ ഒരൊറ്റ സീനിലാണ് കാന്താര പ്രേക്ഷകരുമായി കണക്ടാകുന്നത് അതാണ് മാജിക്ക് ഓഫ് സിനിമ ,ഹ്യൂമൻ സൈക്കോളജി അവിടെയാണ് റിഷബ് ഷെട്ടി എന്ന ക്രാഫ്റ്റ് മാൻ നമ്മുടെ മനസ്സിനെ സ്പർശിക്കുന്നത് അവിടെ എത്ര വലിയ ടെക്നോളജിയോ ഗ്രാഫിക്സോ കൊണ്ട് വച്ചിട്ട് ഒരു കാര്യവുമില്ല അതിനൊരു പ്രസക്ത്തിയുമില്ല . ”

“അവിടെയാണ് ആ കുട്ടിയുടെ അത്മസംഘർഷവുമായി പ്രേക്ഷകൻ എന്നാണ് സംഭവിച്ചതെന്നറിയാൻ മുന്നോട്ട് പോകുന്നത് ഗുളികൻ്റെ സംഹാര താണ്ഡവത്തിലൂടെ സിനിമ പറഞ്ഞവസാനിപ്പിക്കുന്നത്. പലതരം വിഷയങ്ങളിലൂടെയാണ് ചിത്രം വിജയതേരോട്ടം നടത്തി കൊണ്ടിരിക്കുന്നത് ഇതിനിടയിൽ മതവത്ക്കരിക്കാനും പക്ഷം ചേർക്കാനും നടന്ന ശ്രമങ്ങൾ പലതും പാളിപ്പോയി, കാരണം കാന്താരയുടെ നാഡീഞരമ്പുകളിലെ സൂക്ഷമ രാഷ്ട്രീയം ഒരാൾക്കും വേലി കെട്ടിത്തിരിക്കാനാവുന്നതല്ലാ എന്നതാണ് സത്യം”.

“കരയ്ക്കിരുന്ന് സാൻവിച്ചും കോക്കും കുടിച്ച് വിധി പറയും പോലെ അല്ല കളത്തിൽ ഇറങ്ങി കളിക്കുന്നത്. അത്രയേറെ ജീവിതങ്ങളും അനുഭവങ്ങളും കഥകളും മിത്തുകളും ഇന്ത്യയുടെ ഓരോ ഗ്രാമാന്തരങ്ങളിൽ ഉണ്ട് അതിൽ വെള്ളം കൃത്യ സമയത്ത് കിട്ടിയ മരത്തൈ ആണ് കാന്താര. അത് കൊണ്ടാണ് വലിയ വൃക്ഷമായി അത് മാറിയതും വളർന്നതും അതിന് കൃത്യ സമയത്ത് വെള്ളവും വളവും കിട്ടിയതുകൊണ്ടാണ്. വളർത്താത്തതു കൊണ്ട് മാത്രം ശുഷ്കിച്ചു നിൽക്കുന്നവയും ഉണ്ട്”.

“എന്താണ് ഇതിനും മാത്രം ഈ ചിത്രത്തിൽ ഉള്ളതെന്ന് ഒ.ടി.ടി റീലീസിനു ശേഷം ഉയർന്നു വരുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി. സ്പൈഡർമാനും ,സൂപ്പർമാനും ശക്തിമാനും രക്ഷിക്കാൻ വരുന്ന അതേ രസക്കൂട്ട് തന്നെയാണ് ഇതും. പക്ഷെ അത് നമ്മുടെ ഹൃദയത്തിൽ എവിടെയെങ്കിലും സ്പർശിക്കണമെങ്കിൽ നേരത്തെ പറഞ്ഞ നാഡീഞരമ്പുകൾ വേണ്ടിവരും. ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ . എല്ലാ നല്ല ചിത്രങ്ങളും വിജയിക്കട്ടെ റിഷബ് ഷെട്ടി ആശംസകൾ.”

Leave a Reply
You May Also Like

ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി, കൈയില്‍ യന്ത്രത്തോക്കുമായി മോഹന്‍ലാല്‍, ലാൻഡ് ചെയ്യാനൊരുങ്ങന്ന വാർ ഹെലികോപ്റ്റർ

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ വമ്പൻ…

സെൽവ രാഘവൻ നായകനായ മോഹൻ ജി ക്ഷത്രിയൻ സംവിധാനം ചെയ്ത ‘ഭകാസുരൻ’ ഒഫീഷ്യൽ ടീസർ

സെൽവ രാഘവൻ നായകനായ മോഹൻ ജി ക്ഷത്രിയൻ സംവിധാനം ചെയ്ത ‘ഭകാസുരൻ’ ഒഫീഷ്യൽ ടീസർ. സാം…

‘എനിക്കറിയാം ഇത് തീർത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന്’, ബാഹുബലിക്ക് ശേഷം താൻ ഇടവേള എടുത്തത് എന്തുകൊണ്ടെന്ന് അനുഷ്‌ക ഷെട്ടി വെളിപ്പെടുത്തുന്നു

മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ഷെട്ടി വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്.…

ഹൈന്ദവാചാരങ്ങളിൽ കുഞ്ഞുങ്ങൾക്ക് അന്ത്യകർമ്മങ്ങളില്ലാത്തത് എന്തുകൊണ്ട് ?

ഹൈന്ദവാചാരങ്ങളിൽ കുഞ്ഞുങ്ങൾക്ക് അന്ത്യകർമ്മങ്ങളില്ലാത്തത് എന്തുകൊണ്ട് ? ഹൈന്ദവ ആചാരപ്രകാരംകുഞ്ഞുങ്ങളുടെ മരണങ്ങൾക്ക് പ്രത്യേകിച്ച് അന്ത്യകർമ്മങ്ങളൊന്നും ഇല്ല എന്നതാണ്…