Mobin kunnath
മാച്ച് കട്ട് ,കഥാ സാഹചര്യം ,കഥാപാത്രങ്ങളുടെ ജീവിത രീതികൾ ,കഥാപാത്രനിർമ്മിതി ,ഇതിൽ ബോഡി ഷെയ്മിംഗ് കണ്ടെത്തേണ്ടതില്ല എന്നതാണ് അഭിപ്രായം. ആ സിനിമയിലെ കഥാപാത്രങ്ങൾ എത്ര കണ്ട് ശുദ്ധരാണ് എന്ന് കൂടി ഹുക്ക് ചെയ്ത് പോകുന്നതിൻ്റെ ഭാഗമായി കണ്ടാൽ മതിയാകും. നേരെ തിരിച്ച് തൻ്റെ കഷണ്ടി ആയ ഭർത്താവിനെയും അവർ കളിയാക്കുന്നുണ്ട്, എന്നാൽ ഇരുവരും പരസ്പരം സ്നേഹിക്കുന്നുമുണ്ട്. ഇത്തരം ജീവിതങ്ങൾ നമുക്കിടയിലുണ്ട്. അങ്ങനെയെങ്കിൽ കമ്മട്ടിപ്പാടം ഒരു ബോഡി ഷെയ്മിംഗ് സിനിമ എന്ന് പറയേണ്ടി വരും. ഐ ,ദി ഹഞ്ച് ബാക്ക് ഓഫ് നോർട്ടർ ഡാം ,സൂര്യമാനസം നിങ്ങൾ എവിടെ വരെ ഓടും. വരൂ നമുക്ക് സിനിമകളിലെ കഥാപാത്രങ്ങളെ ആസ്വദിക്കാം. ഊരി എടുക്കാൻ ആവാത്ത പല്ലുകൾ ഉള്ള മാമുക്കോയ എന്ന നടനോട് ആദ്യം മാപ്പു പറഞ്ഞിട്ടാകാം. സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള കള്ളക്കരച്ചിൽ മലയാളീസ്.