ഋഷഭ് ഷെട്ടിയുടെ കാന്താര എല്ലാ ഭാഷകളിലും വൻ വിജയം നേടിയ ചിത്രമാണ് . ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകൾ ആണ് പുറത്തുവരുന്നത്. ഈ വിഷയത്തെ കുറിച്ച് ‘ദൈവ നര്‍ത്തക’ന്റെ വിശദീകരണമാണ് ശ്രദ്ധേയമാകുന്നത്. ഉമേഷ് ഗന്ധകാട് എന്ന ‘ദൈവ നര്‍ത്തക’നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് പറയുന്നത്. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കുലദൈവം സമ്മതം അരുളിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
“രണ്ടാംഭാഗത്തിനായി ദൈവത്തിന്റെ അനുമതി ലഭിച്ചു. വളരെ ശ്രദ്ധയോടെ രണ്ടാം ഭാഗം ആരംഭിക്കണം. ഷെട്ടിയോട് അന്നപ്പ പഞ്ചുരുളി ദേവന്റെ മുമ്പാകെ പ്രാര്‍ത്ഥിക്കാന്‍ ദൈവം ആവശ്യപ്പെട്ടു. ഋഷഭ് ഷെട്ടി ഞങ്ങളോട് മംഗലാപുരത്ത് പഞ്ചുരുളി സേവ ആരംഭിച്ചുകൊള്ളാന്‍ പറഞ്ഞു. ബന്ദലെയില് സ്ഥിതി ചെയ്യുന്ന മഡിവളബെട്ടു ക്ഷേത്രത്തില്‍ ഞാന്‍ സേവ നടത്തി. ഷെട്ടിയോട് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കാര്യസ്ഥനായ രാജ്യസഭാംഗമായ ഡോ.വീരേന്ദ്ര ഹെഗ്ഡെയെ കാണാനും ദൈവം നിര്‍ദ്ദേശിച്ചു .‘ദൈവ നര്‍ത്തക’ ആയാല്‍, ഞാനല്ല, കുലദൈവമാണ് സംസാരിക്കുക. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല”: – അദ്ദേഹം പറഞ്ഞു.
അതേസമയം കാന്താരയുടെ രണ്ടാം ഭാഗത്തിനുള്ള ജോലികൾ ആരംഭിച്ചത്രെ. ഒന്നാം ഭാഗത്തെക്കാൾ അതിമനോഹര കാഴ്ചകൾ രണ്ടാം ഭാഗത്തിൽ ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് സംവിധായകൻ ഋഷഭ് ഷെട്ടി. .ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി റിഷഭ് ഷെട്ടി മറ്റു പ്രോജക്ടുകൾ പലതും മാറ്റിവെച്ചെന്നും ചിലത് ഉപേഷിച്ചെന്നുമാണ് സാൻഡൽവുഡിൽ നിന്നും വരുന്ന വാർത്ത.