Featured
കാപ്പിലാന്റെ സുവിശേഷം അഞ്ചാം അദ്ധ്യായം !
നല്ല ഇടയന് തന്റെ ആടുകളെ അറിയുകയും അവര്‍ക്ക് വേണ്ടി ജീവന് വെടിയുകയും ചെയ്യുന്നു .നിയോ അലോഹി എന്റെ കുഞാട്കളെ തിരുമേനിയുടെ തീന് മേശയോളം എത്തിക്കുന്നവന് ആകുന്നു എന്ന പറഞ്ഞു . തിരുമേനിമാരോടും മെത്രാന്മാരോടും ഒപ്പം വിരുന്നു മേളകളില്‍ പങ്കെടുക്കുന്ന ചിത്രം ഞാന്‍ ഫേസ് ബുക്കുകളില്‍ കൂടി കണ്ടിരിക്കുന്നു .
215 total views, 2 views today

അനന്തരം കാപ്പിലാന് തന്റെ ശിഷ്യന്മാരെ വിട്ട് നീല വാനില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ പര്വ്വതാരൂഡനായ ഒരു മനുഷ്യനെ കാണുവാന്‍ ഇടയായി .
പര്‍വ്വതങ്ങളില്‍ നിന്നും അടര്‍ന്നു വന്ന ഒരു ശിഖരം പോലെയുള്ള ആ മനുഷ്യന്റെ മുഖം ദര്‍ശിക്കുവാനായി
സക്കായിയുടെ വംശാവലിയില്‍ പെട്ട കാപ്പിലാന് തന്റെ നീല വാനിന്റെ മുകളില്‍ കയറി നിന്ന് അവന്റെ മുഖം നോക്കുവാനായി ശ്രമിച്ചു .
“ഞാന്‍ എന്റെ കണ്ണ് പര്‍വ്വതങ്ങളിലേക്ക് ഉയര്‍ത്തും ! എന്റെ സഹായം മേലെ ക്രിസ്റ്റൊസം തിരുമേനിയെയും താഴെ പെന്തക്കോസ്ത് സഭയും നിര്‍മ്മിച്ച കുമ്പനാട്ട് നിന്നും വരും ”
” മഹതികളില് മഹതിയാം കുമ്പനാട് ദേശമേ , നീ ഏറ്റവും ഭാഗ്യവതിയാകുന്നു .നിന്നില്‍ നിന്നും ഒരു മുള പൊട്ടിവരും . കാപ്പിലാന്റെ കാല് കല്ലില്‍ തട്ടാതെവണ്ണം അവള് നിന്നെ താഴെ കാത്തു കൊള്ളും ”
എന്നീ പഴയ നിയമ പ്രവചനങ്ങള്‍ കാപ്പിലാന്റെ മനസ്സില്‍ രണ്ടോ മൂന്നോ ലഡ്ഡു ക്കള്‍ ഒന്നായി പൊട്ടിച്ചു .
പക്ഷേ ഇവന് കുമ്പനാട്ട്കാരനല്ല !
മലയാളിയോ സായിപ്പോ ആണെന്ന് തോനുന്നില്ല !!
കര്ത്താവിനെപ്പോലെയുള്ള നീണ്ട താടിക്കാരന് !
നിലത്തോളം മുട്ടുന്ന നീണ്ട ജുബ്ബ !!
തോളില്‍ തൂങ്ങിയാടുന്ന ഒരു തുകല്‍ സഞ്ചി !!
അവന് അടുത്തെത്തിയാറെ കാപ്പിലാന് അവനോടു അറബിയില്‍ ചോദിച്ചു …..
നീയോ ഞാന്‍ തേടുന്ന ആ നസ്രായന് ?
നിന്റെ മുഖം എനിക്ക് ദര്ശിപ്പാനായി എന്നിലേക്ക് നീ മഖം തിരിക്കുക എന്ന് പറഞ്ഞു .
രാത്രിയിലെ ചന്ദ്രന്റെ വെളിച്ചത്തിലും അവന്റെ മുഖം ക്രീം തേച്ചത് കൊണ്ട് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു !
ഞാന്‍ അലോഹി !
തിരുമേനിമാരുടെയും മെത്രാന്മാരുടെയും ഡയറികളില്‍ എന്റെ പേര് എഴുതപ്പെട്ടിരിക്കുന്നു എന്ന് മലയാളത്തില്‍ പറഞ്ഞു .
നീ തേടുന്നത് ആരെയെന്നു ഞാന്‍ അറിയുന്നില്ല . നീ ആരാണ് എന്ന് പോലും എനിക്കറിയില്ല . എനിക്ക് സമയം തീരെ ഇല്ലാത്തതിനാല്‍ ഞാന്‍ ഈ വക കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല എന്ന് പറഞ്ഞു .
നീ സാഹിത്യകാരന്റെ ഭാഷയില്‍ സംസാരിക്കുന്നു .
ഞാന്‍ ഒരു വഴിപോക്കന് !
കാപ്പിലാന് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു . നിന്റെ ഗമനവും ആഗമനവും ഞാന്‍ അറിഞ്ഞിരിക്കയാല്‍ നീ എനിക്ക് ചെവി തരിക എന്ന് കാപ്പിലാന് അവനോടു ആഞ്ജാപിചു .
നിന്റെ സഞ്ചിയില്‍ തൂങ്ങിയാടുന്ന അഞ്ചു പൌണ്ട് ഓര്‍ഗാനിക് ആട്ടിറച്ചിയും മെടിറ്ററെനിയന് സാല്മനും എനിക്കും നിനക്കും അവിഹിതമെന്നു അവര്‍ കല്പിച്ച മറ്റൊരു സാധനവുമായി എവിടെയ്ക്ക് പോകുന്നു എന്ന് ഞാന്‍ അറിയുന്നു .
കാപ്പിലാന് എന്ന് കേള്‍ക്കെ അവന് ഏറെ ശങ്കിച്ചു !
കാപ്പിലാന് തന്റെ ഹൃദയത്തെയും സഞ്ചിക്കുള്ളിലെ മാംസവും അവിഹിതവും തിരിച്ചറിയുന്നു എന്ന് മനസിലാക്കിയിട്ടും
ആത്മവിശ്വാസം കൈവിടാതെ അവന് ഇപ്രകാരം പറഞ്ഞു .
കാപ്പിലാനെ കുറിച്ച് ഞാന്‍ ഏറെ കേട്ടിരിക്കുന്നു .
സഭയെയും ഇടയന്മാരെയും കുറിച്ച് അപവാദങ്ങള്‍ നദിക്കരകളില്‍ പാടിനടക്കുന്നവന് !
കര്‍ത്താവിന്റെ കുഞ്ഞാടുകളെ വഴി തെറ്റിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയവന് !
മീന്‍ പിടിക്കുവരോടോപ്പവും ദുര്നടപ്പുകാരോടൊപ്പവും അന്തിയുറങ്ങുന്നവന് !
ചീത്ത തീറ്റ സാധനങ്ങള്‍ ഉണ്ടാക്കി എന്റെ ചാണ്ടികുഞ്ഞിന് പോലും പേര് ദോഷം ഉണ്ടാക്കുന്നവന് !
ഇനിയും മറ്റെന്തല്ലാമോ നിന്നെ കുറിച്ച് പാണന്മാര് പള്ളികള്‍ തോറും പാടി നടക്കുന്നു കാപ്പിലാനെ .
നല്ല ഇടയന് തന്റെ ആടുകളെ അറിയുകയും അവര്‍ക്ക് വേണ്ടി ജീവന് വെടിയുകയും ചെയ്യുന്നു .നിയോ അലോഹി എന്റെ കുഞാട്കളെ തിരുമേനിയുടെ തീന് മേശയോളം എത്തിക്കുന്നവന് ആകുന്നു എന്ന പറഞ്ഞു . തിരുമേനിമാരോടും മെത്രാന്മാരോടും ഒപ്പം വിരുന്നു മേളകളില്‍ പങ്കെടുക്കുന്ന ചിത്രം ഞാന്‍ ഫേസ് ബുക്കുകളില്‍ കൂടി കണ്ടിരിക്കുന്നു .അപ്പോഴെല്ലാം ഞാന്‍ കരുതി , നീ ദൈവ പുത്രനോളം ഉയരമുള്ളവന്‍ എന്ന് . പക്ഷെ നിന്റെ ഉയര്‍ച്ച പാതാളത്തിലെക്കാകുന്നു .
ആ മീന്‍ ആ മീന്‍ എന്ന് സത്യമായും നിന്നോട് പറയുന്നതെന്തെന്നാല്‍ ,
തിരുമേനിയും മെത്രാനും സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നതിലും എത്രയോ എളുപ്പമാകുന്നു ഉഴുന്ന് വടയുടെ ദ്വാരത്തില്‍ കൂടി കപ്പല്‍ കടന്നു പോകുന്നത് .
അവന് നിങ്ങളെ ഇടിയപ്പത്തിന്റെ അച്ചില്‍ കൂടി കടത്തി വിടും . അവിടെ ഞെരുക്കവും കണ്ണുനീരും ഉണ്ടാകും എന്ന് സത്യമായും നിന്നോട് പറയുന്നു എന്ന് പറഞ്ഞു .
എങ്കിലും എന്റെ ആടുകളെ മേയിപ്പാനും ഒടുക്കത്തെ രക്ഷപെടലിനുമായി എന്നെ അനുഗമിക്ക . ഇത്രനാള്‍ തിരുമേനിയെ ചുമന്ന നീ , എന്നെ ചുകക്കാന്‍ പ്രാപ്തനാകയാല് ഇനി എന്നെയും ചുമക്കുക എന്ന് പറഞ്ഞു .
കാപ്പിലാനെ , മൈക്ക് കണ്ടാല്‍ ഭ്രാന്ത് പിടിക്കുന്ന എനിക്ക് ഒരു മൈക്രോ ഫോണിന്റെ വലിപ്പമുള്ള നിന്നെ കാണുമ്പോള്‍ എനിക്ക് പ്രസംഗിക്കുവാന്‍ വേണ്ടി എന്റെ ആത്മാവ് വാഞ്ചിക്കുന്നു .
തിരുമേനിമാരുടെ അരമനകളിലും ഊണ് മേശയിലും കടന്നു ചെല്ലുവാന്‍ ഞാന്‍ അധികാരമുള്ളവന് ! അവരോടു ദിനം പ്രതി തര്‍ക്കങ്ങളിലും പ്രതി തര്‍ക്കങ്ങളിലും ഏര്പ്പെടുന്നവന് !എന്ന് നീ അറിയുന്നില്ലേ ?
അനന്തരം അലോഹി മുഖം കാപ്പിലാനിലെക്കായി കാണിച്ചു കൊണ്ട് , നീ കാണ്ക !
ഇന്നലെ രാത്രിയിലും തിരുമേനി എന്നെ ചുംബിച്ചതിന്റെ ഗന്ധം ഇതുവരെ വിട്ടു മാറിയിട്ടില്ല .
നീയോ ബാസ് മണക്കുന്നവന്‍ !
എങ്കിലും നമ്മള് തമ്മില്‍ ഒരു പരസ്പര കരാര്‍ ഉണ്ടാക്കിയാല്‍ നിന്നെയും ഞാന്‍ ചുമക്കാന്‍ തയ്യാറാണ് ! തിരുമേനിമാരും മെത്രാന്മാരും ഇതൊന്നും അറിയാന്‍ ഇടയാവാതിരിക്കട്ടെ . നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ , നീ എനിക്ക് മുഖ്യാസനം തരുമെന്ന ഉറപ്പുണ്ടെങ്കില്‍ ഞാന്‍ നിന്നെയും അനുഗമിക്കാം എന്ന് പറഞ്ഞു .
നീ ഇന്ന് വരെ കണ്ടിട്ടില്ലാത്തതും രുചിചിട്ടില്ലാത്തതുമായ ആട് ബിരിയാണി ഉണ്ടാക്കി തരുവാന്‍ ഞാന്‍ പ്രാപ്തനെന്നു നീ തിച്ചരിഞ്ഞിരിക്കയാല് , നീ ഇന്ന് മുതല്‍ രക്ഷപ്രാപിചിരിക്കുന്നു .അതിനാല്‍ എന്നെ അനുഗമിക്ക എന്ന് പറഞ്ഞു കൊണ്ട് കാപ്പിലാന് അവനെയും കൂട്ടി നീല വാനില്‍ യാത്ര തുടര്‍ന്നു
216 total views, 3 views today