Satheesan kadannappally സംവിധാനം ചെയ്ത ‘കറ’ സാമൂഹികപരമായ ഒരു ആശയം വേറിട്ടൊരു രീതിയിൽ പറയുന്ന ഷോർട്ട് ഫിലിം ആണ്. അരമണിക്കൂറോളം ദൈർഘ്യമുള്ള ഈ മൂവി മദ്യപാനത്തിനെതിരെയുള്ള ശക്തമായൊരു താക്കീത് ആണ്. സാധാരണ ‘മദ്യപാന’ സിനിമകളിൽ ഉള്ളതുപോലെ ഗാര്ഹികപീഡനങ്ങൾ ഒന്നും ഇതിൽ ഇല്ലെങ്കിലും കുടുംബത്തിന്റെ സ്വസ്ഥതയ്ക്കു വിഘാതം സൃഷ്ടിക്കുന്ന ചില സംഭവങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. പൊതുവെ മദ്യപാനികളെ കുറിച്ച് നമുക്ക് എന്താണ് അറിവുള്ളത് ? പലപ്പോഴും അവരിൽ കടന്നുകൂടുന്ന മറവിയും അലസതയും ജീവിതത്തോടുള്ള സീരിയസ് ഇല്ലായ്മയും ആണ് ഇവിടെ വില്ലൻ. സാധാരണഗതിയിൽ ഇത്തരം സിനിമകളിൽ ഡൊമസ്റ്റിക് വയലൻസും ദാരിദ്ര്യവുമാണ് കടന്നുവരുന്നത് എങ്കിൽ ഇവിടെ വിഷയത്തെ മറ്റൊരു കോണിലൂടെ നോക്കികാണുകയാണ് .
ജീവിതത്തിൽ മറവികൾ കൊണ്ടുണ്ടായ അനർത്ഥങ്ങൾ നേരിടാത്തവർ ആയി ആരും ഉണ്ടാകില്ല. പ്രശ്‌നത്തിന്റെ ഗൗരവത്തിൽ മാത്രമേ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ വഴിയുള്ളൂ. എന്നാൽ ഈ മറവിയുടെ കൂടെ മദ്യലഹരി കൂടി ആയാലോ പറയുകയുംവേണ്ട. ഈ കഥയിലെ ഗിരീഷ് അത്തരത്തിൽ ഒരാളാണ്. അലക്ഷ്യമായി കാറോടിച്ചു ഉണ്ടാക്കിയ പൊല്ലാപ്പിൽ യൂണിയൻകാരുമായും പോലീസുമായും ഉണ്ടായ പ്രശ്നനങ്ങൾ അഭിമുഖീകരിച്ചിട്ടാണ് ഗിരീഷ് കുടുംബത്തോടൊപ്പം വീട്ടിൽ എത്തുന്നത് . ഭാര്യയുടെ വക ശകാരം മുറയ്ക്ക് കിട്ടുന്നുമുണ്ട്. വീട്ടിലെത്തിയപ്പോഴാണ് കൂനിന്മേൽ കുരു എന്നപോലെ മറ്റൊരു പ്രശ്നം , വീടിന്റെ താക്കോൽ കാറിനുള്ളിൽ ആയിപ്പോയി. കാറിന്റെ ഡോറിന്റെ താക്കോലോ വീടിനുളിലും . ഇനി മൊത്തം ഗിരീഷ് എയറിൽ തന്നെ.
കറ ബൂലോകം ടീവിയിൽ ആസ്വദിക്കാം
മദ്യപാനം അങ്ങനെയാണ്, മുകളിൽ പറഞ്ഞപോലെ, മനുഷ്യനെ അലസനും ശ്രദ്ധയില്ലാത്തവനും ഒക്കെ ആക്കുന്ന ശീലം. ഇനിയിപ്പോ സ്വാഭാവികമായുള്ള മറവി കൊണ്ടായാൽ തന്നെ അതിന്റെ പഴിയും മദ്യത്തിന് തന്നെ. എന്തായാലും മദ്യം അത്ര നല്ല പുള്ളിയൊന്നും അല്ല എന്ന് ആക്സിഡന്റിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട സംഭവം കൊണ്ടുതന്നെ മനസിലാക്കാലോ. ഇവിടെ ഗിരീഷിൽ നിന്നും കുടുംബത്തിന് മറ്റുകാര്യങ്ങളിലെ തൊന്തരവുകൾ (ഗാർഹികപീഡനം, ദാരിദ്ര്യം, കലഹം ) ഉണ്ടാകാത്തതിന്റെ കാരണം അയാളൊരു ശാന്തപ്രകൃതം ഉള്ള ആളാണ് എന്നതുകൊണ്ടാകാം, മാത്രമല്ല നല്ല ജോലിയും സാമ്പത്തിക സ്ഥിതിയും . ഇല്ലെങ്കിൽ പിന്നെ കാണാമായിരുന്നു. എന്തൊക്കെ ഉണ്ടായിട്ടെന്താ മദ്യം നമ്മളെ മറ്റു പല കുരുക്കിലും കൊണ്ട് ചാടിക്കും എന്നത് ഉറപ്പല്ലേ… അതിൽ പ്രധാന പ്രശ്നം ആരോഗ്യപ്രശ്നം തന്നെ.
അതിനാൽ തന്നെ കുടുംബകലഹവും അക്രമവും ദാരിദ്ര്യവും ഇല്ലാത്ത മദ്യപാനികളുടെ വീടുകളും പൊതുവെ കലുഷിതമായിരിക്കും. അല്ലെങ്കിൽ തന്നെ ജീവിതത്തിലെ ചില കാര്യങ്ങളിൽ എങ്കിലും സീരിയസ് അല്ലാത്ത പുരുഷനെ എത്ര സ്ത്രീകൾ ഇഷ്ടപ്പെടും ? ഗിരീഷിന്റെ ഭാര്യയുടെയും പ്രശ്നം അതുതന്നെയാണ്. ഭർത്താവിനെ ഒന്ന് സ്നേഹിക്കാനും ഭർത്താവിൽ നിന്നും സ്നേഹം ഏറ്റുവാങ്ങാനും കൊതി ക്കുന്ന ചില മുഹൂർത്തങ്ങളിൽ ഗിരീഷ് ഒരു പാമ്പിനെ പോലെ ഇഴഞ്ഞുകളിച്ചാൽ എന്താകും ഫലം ?
ഈ ഷോർട്ട് മൂവി നൽകുന്ന പ്രധാന സന്ദേശം എന്തെന്നാൽ… പ്രൊഫഷൻ ആയാലും മദ്യപാനം ആയാലും മറ്റെന്തെങ്കിലും ആയാലും … കുടുംബത്തെ മറന്നുകൊണ്ട് അതിൽ ലഹരികണ്ടെത്തിയാൽ ജീവിതം കട്ടപ്പുറത്തു ആകും. ഏറ്റവും വലിയ പാഷനും ലഹരിയും ജീവിതം തന്നെയാകണം. കാരണം മരിക്കുവോളം നമ്മിൽ ഉള്ളത് ജീവിതമാണ്. ഈ തിരിച്ചറിവുകൾ അയൽക്കാരനായ രാമേട്ടനൊപ്പം ഡി അഡിക്ഷൻ സെന്ററിൽ ഇരിക്കുന്ന ഗിരീഷ് മനസിലാക്കുമോ ?
സംവിധായകൻ Satheesan kadannappally ബൂലോകം ടീവിയോട് സംസാരിക്കുന്നു
ഞാനൊരു മാധ്യമപ്രവർത്തകൻ ആണ്. ഇപ്പോളൊരു ഡോക്ക്യൂമെന്ററി ചെയ്തുകൊണ്ടിരിക്കുകയാണ്. ആദ്യം മാതൃഭൂമി ന്യുസ്‌പേപ്പറിൽ ആയിരുന്നു. പിന്നെ ഫ്രീലാൻസ് ആയി ചെയ്തു . ഇപ്പോൾ ഒരു മാധ്യമത്തിനുവേണ്ടി ഫ്രീലാൻസ് ആയി ഇന്റർവ്യൂസ് ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നെ ഒരു ബാങ്കുദ്യോഗസ്ഥനും ആണ്
അഭിമുഖത്തിന്റെ ശബ്‍ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Satheesan kadannappally” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/KARA-FINAL.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
എല്ലാ മനുഷ്യനും മറവികൾ സംഭവിക്കാൻ പല കാരണങ്ങളുണ്ടാകാം. ശിലപ്പോൾ അത് ശ്രദ്ധയില്ലാത്ത ജീവിതം കൊണ്ടാകാം, മനഃപൂർവ്വമാകാം , അല്ലെങ്കിൽ ജന്മനാകിട്ടുന്ന മടി ശീലം കൊണ്ടാകാം, അല്ലെങ്കിൽ മദ്യപാനത്തിന്റെ ദൂഷ്യവശത്തിലൂടെ ആകാം . ഇവിടെ മറവിക്ക് കാരണം അയാളുടെ മദ്യപാനം ആണ്. ഇത്ര ചെറുപ്പക്കാരനായ മനുഷ്യന് അമിതമായ മദ്യപാനം കാരണം കുടുംബത്തിന് കെയർ കൊടുക്കാൻ പറ്റാത്ത അവസ്ഥ. എന്നാൽ അയാൾ നല്ല ഉദ്യോഗം ഉള്ളവനും വിദ്യാസമ്പന്നനും ഒക്കെയാണ്. രണ്ടുമക്കളും നല്ല കുടുംബവും ഒക്കെ ഉള്ള ആളാണ്. എന്നിട്ടും പുള്ളി ഇങ്ങനെയാണ്. അതിന്റെ കാരണം പുള്ളിയുടെ മദ്യാസക്തി മാത്രമാണ്. എവിടെയൊക്കെയോ അയാളിൽ ഒരു സ്നേഹത്തിന്റെ സ്പാര്ക് ഉണ്ട്. അതുകൊണ്ടാണ് കുട്ടികൾ അയാളെ ഇപ്പോഴും സ്നേഹിക്കുന്നത്. പക്ഷെ പുള്ളിക്ക് ഒരിക്കലും യഥാർത്ഥ ജീവിതത്തിലേക്കു വരാൻ സാധിക്കുന്നില്ല.

കാറിന്റെ താക്കോൽ നഷ്ടപ്പെട്ട സംഭവം കാണിക്കുന്നത് അതുകൊണ്ടുതന്നെയാണ്. ബേസിക് ആയൊരു കാര്യമാണ് പുള്ളി അവിടെ മറന്നുപോയത് . വീടിന്റെ താക്കോൽ കൂടി കാറിൽ വച്ച് കാറ് ലോക്കായി പോയി..അപ്പോൾ വീടും തുറക്കാൻ സാധിക്കാത്ത അവസ്ഥ. അതും ആ പെൺകുട്ടിക്ക് സുഖമില്ലത്ത അവസ്ഥയുമാണ്. വല്ലാത്തൊരു പ്രശ്നം അവിടെ ക്രിയേറ്റ് ചെയ്യാൻ സാധിച്ചു , അതിൽ വിജയിച്ചു എന്നാണു എന്റെ വിശ്വാസം.
ഈ സിനിമ ഒരുപാട് സെമിനാറുകളിൽ ചർച്ച ചെയ്യപ്പെട്ടു, ഒരുപാട് സ്ഥലങ്ങളിൽ കാണിച്ചു . ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറും ജോയിന്റ് എക്സൈസ് കമ്മീഷണറും ഒക്കെയാണ് ഇതിനെ പ്രൊമോട്ട് ചെയ്തത്. കേരളത്തിൽ ആകെ ചർച്ച ചെയ്യപ്പെട്ടു, നല്ല ന്യൂസ് വാല്യൂ കിട്ടി. വലിയ ടെക്നിക്കാലിറ്റിയോ ഒന്നുമില്ലാതെ കാണിച്ചൊരു ചെറിയ സിനിമയാണ് ഇത്. പക്ഷെ അതിനപ്പുറത്തേക്ക് ആ സിനിമ വളർന്നു. മീഡിയാസ് ഉൾപ്പെടെ ഏറ്റെടുത്തു, അവാർഡുകൾ കിട്ടി .
ഈ സിനിമ കണ്ടിട്ട് ഞാൻ അറിയാത്ത കുറെ ആളുകൾ എന്നെ വിളിച്ചു. ഒരു സ്ത്രീ പറഞ്ഞതാണ്, സാറേ ഞാൻ എന്റെ ഹസ്ബന്റിനെ വല്ലാണ്ട് അക്രമിക്കാറുണ്ട്, ചീത്തപറയാറുണ്ട് ..പക്ഷെ ഈ സിനിമ കണ്ടപ്പോൾ ..കുടുംബത്തിനെ ഒന്നുകൂടി കെയർ ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. എന്റെ ഹസ്ബന്റിനെ കാണിച്ചുകൊണ്ടുത്തപ്പോൾ അയാൾ ഇതുവരെ ഒളിച്ചുവച്ച ചില കാര്യങ്ങൾ എന്നോട് പറയുകയുണ്ടായി. പുള്ളി ജീവിതത്തിൽ കാണിച്ച അശ്രദ്ധകൾ, എന്നോട് കാണിച്ച അബദ്ധങ്ങൾ… എല്ലാം അദ്ദേഹം എന്നോടും പറയുകയുണ്ടായി. നമ്മൾ പരസ്പരം പലതും ഷെയർ ചെയ്തു. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു പുനർവിചിന്തനം ചെയ്യാൻ ആ സിനിമ കാരണമായി. ..ഇതുപോലെ ഒരുപാട് കോളുകൾ എനിക്ക് വന്നു. എന്തായാലും നല്ലൊരു ഔട്ട്പുട്ട് കിട്ടി എന്നൊരു ഫീൽ എനിക്കുണ്ട് . അത് സമൂഹത്തിൽ കൊടുക്കാൻ പറ്റി എന്നതിലും .
കറ ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/kara_aoMV4LHJfLBXKkY96.html
ഇതിൽ ഞാൻ തന്നെയാണ് നായകനും. ഇതിലെ ഭാര്യയുടെ വേഷം ചെയ്ത sreeja rayaroth നല്ലൊരു അഭിനേത്രിയാണ്. നാടകരംഗത്തു നിന്നും വന്ന ആളാണ്. പിന്നെ ഇതിൽ നാടകത്തിലെ ഒരു വാക്ക് പോലും പാടില്ല എന്ന് ഞാൻ ഓരോ സമയത്തും ശ്രദ്ധിച്ചിരുന്നു. നാടകത്തിന്റെ ഡയലോഗുകൾ ഒരു സ്ഥലത്തും വന്നിട്ടില്ല. ശരാശരി പ്രേക്ഷകർ പറഞ്ഞ മറ്റൊരു കാര്യം, സിനിമ അവിടെവച്ചു നിർത്താൻ പാടില്ലായിരുന്നു എന്ന്. അതായതു അവർക്കു ഇനിയും കാണാൻ തോന്നി എന്ന്. അത് ഭയങ്കര ഒരു അംഗീകാരമായിരുന്നു. സാധാരണ അഞ്ചുപത്തു മിനിറ്റിനപ്പുറം ഒരു ഷോട്ട് മൂവി കാണാൻ ആഗ്രഹിക്കാത്തൊരു സമൂഹമാണ് നമ്മുടെതു, അപ്പോളാണ് 26 മിനിട്ടുള്ള മൂവിയെ കുറിച്ച് ഈ അഭിപ്രായം വന്നത്. ഒരുപാടുപേർ ആ ആഗ്രഹം പറഞ്ഞു.
ഇതെന്റെ മൂന്നാമത്തെ വർക്ക് ആണ്. ഇപ്പോൾ ചെയുന്നത് ഒരു സ്‌കൂൾ സബ്ജക്റ്റ് ആണ്. അതിന്റെ പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡോക്ക്യൂമെന്ററിയും നടന്നുകൊണ്ടിക്കുകയാണ്.
KARA
Production Company: Rishirud films
Short Film Description: A drunkard youth educated family man having wife and two kids create problems in personal life.. And he have memory issues..finaly gone deaddiction centre..
Producers (,): Rishirud films
Directors (,): Satheesan kadannappally
Editors (,): Gijil payyanur
Music Credits (,): Shiju peter
Cast Names (,): Satheesh,mohanan,master rishikesh,sreeja rayaroth..
***