ചലച്ചിത്ര നടിയാണ് നിലീന്‍ സാന്ദ്ര. വൈറസ്, അമ്പിളി, ആവാസ വ്യൂഹം എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. താരത്തെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു.
Shamna Subaida Khalid
പലരും ശ്രദ്ധിക്കാതെ പോകുന്ന പെൺകുട്ടി.അങ്ങനെ പറഞ്ഞാൽ പോരാ ആളൊരു മിടുക്കി ആണ്…മിടുമിടുക്കി ആണ് എന്നാണ് ആദ്യം പറയാൻ തോന്നുന്നത്.. കരിക്ക് യൂട്യൂബ് ചാനലിലെ പുതിയ വെബ്സീരീസ് സാമർത്യശാസ്ത്രം 4 എപ്പിസോഡുകൾ ആയെങ്കിലും ഇത് വരെ അതെ കുറിച്ച് സാധാരണ കാണാറുള്ള അത്രയും പോസ്റ്റുകളോ ചർച്ചകളോ ഒന്നും കണ്ടില്ല.സാധാരണ എന്തെങ്കിലും കണ്ട് ഇഷ്ടപെട്ടാൽ ആരാ ഡയറക്ഷൻ ആരാ റൈറ്റർ എന്നൊക്കെ നോക്കാറുണ്ട്.. അങ്ങനെയാണ് ഡെയ്സി എന്ന കാരക്റ്റർ ചെയ്യുന്ന മിടുക്കി തന്നെയാണ് ഇതിന്റെ എഴുത്തും എന്ന് മനസിലായത്. അതിലിപ്പോ എന്താണ് വല്യ കാര്യം എന്ന് ചിന്തിക്കേണ്ട. എന്നിലെ പ്രേക്ഷകയെ ഫുൾ ഓൺ എന്റർടൈൻ ചെയ്യിക്കാൻ ഈ സീരീസ്ന് സാധിച്ചിട്ടുണ്ട്.
അത് പോലെ തന്നെ ഓരോ ആക്ടർസ്നും വന്ന മോഡിഫിക്കേഷൻ .ഫോർ എക്സാംപിൾ , ജൂഡ് ന്റെ കഥാപാത്രം, കൃഷ്ണചന്ദ്രന്റെ കഥാപത്രം ഒക്കെ ശെരിക്കും നല്ലോണം കൺവീനസിങ് ആണ്..പ്ലസ് Nileen sandra as daisy ഈസ് amazing.. ഇത് വീണ്ടും എടുത്തു പറയാൻ കാരണം ഇത് പോലെ ഏറെക്കുറെ സ്വഭാവമുള്ള ഒന്നിലധികം സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ആണ്.അത് കൊണ്ട് ഇങ്ങനേം മനുഷ്യരുണ്ടാകുമോ .. ഒരു ബോൾ എറിയാൻ പോലും അറിയാതെ എന്ന ഒരു സംശയവും എനിക്ക് തോന്നിയതെ ഇല്ല..റോക്ക് പേപ്പർ scissors seriesnte 2nd പാർട്ടും nileen തന്നെയാണ് എഴുതിയത്.. പിന്നെ ആവാസ വ്യൂഹം സിനിമയിലും ശ്രദ്ധിച്ചിരുന്നു.. മോഡേൺ ടു നാടൻ കഥപത്രങ്ങൾക്ക് ഒരു പോലെ ഫിറ്റ് ആണല്ലോ ആൾ എന്ന് ചിന്തിച്ചതുമാണ്.. ആ സാധ്യത നല്ലോണം എക്സ്പ്ലോർ ചെയ്യുന്ന സീരീസ് കൂടിയാണ് സമർഥ്യ ശാസ്ത്രം..
യൂട്യൂബ് ഫുൾ കണ്ടു തീർക്കണം എന്ന നേർച്ചയുള്ളത് പോലെ ആൾമോസ്റ്റ് ഫുൾടൈം യൂട്യൂബ് വാച്ചർ ജോലി ചെയ്യുന്ന ഞാൻ എങ്കിലും ഇതേ കുറിച്ച് എന്തെങ്കിലും എഴുതുതീലെങ്കിൽ മോശമാണ്.. കാരണം ഇത് വരെ കണ്ടത് പോലെ അല്ല.. കരിക്കിന്റെ വേറെ ലെവൽ കണ്ടന്റ് ആണ് ഈ സീരീസ്.. അതും ഫുൾ ഓഫ് സ്ലോ പേസ്.. ബട്ട് കഥ നൈസ് ആയി രജിസ്റ്റർ ചെയ്യുന്നുമുണ്ട്..പിന്നെ ഈ ഇടയായി കരിക്കിന്റെ മിക്ക എപ്പിസോഡുകളും കാണാറുള്ള കമന്റ് ആണ് കരിക്ക് മാറിപ്പോയി.. കോമഡി ഇല്ല.. ചിരിക്കാൻ ഇല്ല എന്നൊക്കെ.പക്ഷെ അതിന് മുകളിലേക്ക് ഒക്കെ ഒരുപാട് കരിക്ക് വളർന്നു എന്നാണ് എനിക്ക് തോന്നുന്നത്.. Content vise ആൻഡ് പ്രൊഡക്ഷൻ vise..എഴുതുന്ന സ്ത്രീകളോട് അതും വിഷ്വൽ കണ്ടന്റ് എഴുതുന്ന സ്ത്രീകളോട് ഒരൽപ്പം ഇഷ്ടക്കൂടുതൽ പണ്ടേ ഉണ്ട്.. അത് കൊണ്ട് കൂടി ആണ് ഈ എഴുത്ത്..All the best Nileen.. Way to go…