കരിക്കിന്റേതായി വരുന്ന മറ്റ് കണ്ടന്റുകളിൽ നിന്നും ക്വാളിറ്റി കൊണ്ടു തന്നെ അത് വേറിട്ട് നിൽക്കുന്നുണ്ട്.എടുത്ത് പറയേണ്ടത് അതിന്റെ എഴുത്താണ്. മനോഹരമായി എഴുതപ്പെട്ട സീനുകൾ. ഒപ്പം സീനുകളെ ഭംഗിയായി അവതരിപ്പിക്കുന്ന അഭിനേതാക്കൾ.പെർഫെക്റ്റ് എന്നൊന്നും പറയാൻ ഒക്കില്ലെങ്കിലും ജബ്‌ല കയ്യടി അർഹിക്കുന്ന ഒരു അറ്റംപ്റ് ആണ്.

പെൺകുട്ടികൾ ഇഷ്ടപെട്ട പുരുഷനോടൊപ്പം ഒരുമിച്ച് ജീവിക്കാൻ പോകുന്നതിനെയാണ് പണ്ടുമുതലേ വ്യവഹാരഭാഷയിൽ ഒളിച്ചോട്ടമെന്ന് പറയപ്പെടുന്നതായിട്ട് തോന്നുന്നത്. (ഈ പരിപാടിയിൽ ഉൾപ്പെട്ട ആണുങ്ങൾ ഇഷ്ടപ്പെട്ട പെണ്കുട്ടിയോടോത്ത് ജീവിക്കാൻ പുറപ്പെടുമ്പോൾ…ഓടിച്ചുകൊണ്ടു വന്നു എന്നും പറയും .)

ബന്ധത്തിൽ പെട്ട അല്ലെങ്കിൽ പരിചയത്തിലുള്ള ഒളിച്ചോട്ടങ്ങൾ പലപ്പോഴും അറിയുന്നത് ജോലി കഴിഞ്ഞു വരുന്ന മുതിർന്ന ആണുങ്ങൾ വീട്ടിലുള്ള പെണ്ണുങ്ങളോട് പറയുന്നത് കേട്ടാണ്.പിന്നീട് ഒരാഴ്ച കറന്റ് പോകുമ്പോഴുള്ള മണ്ണണ്ണ വിളക്ക് മെഴുകുതിരി വർത്തമാനങ്ങളും അത്താഴം കഴിക്കുമ്പോഴും ഇതായിരിക്കും ചർച്ചാ വിഷയം. പോരാതെ എന്തെങ്കിലും വീട്ടുകൂടലോ ബന്ധുവോ മറ്റോ വന്നാൽ ഇത് തന്നെയായിരുന്ന ഒരു മെയിൻ ടോപ്പിക്ക്.

പണ്ടൊക്കെ പത്തിൽ(SSLC) 2-3 തവണ തോൽക്കുന്ന പെൺകുട്ടികളെ ജീവിതസാഹചര്യങ്ങൾ അനുസരിച്ച് ടൈപ്പിനോ തുന്നലിനോ ഒക്കെ ചേർക്കുന്ന പതിവുണ്ടായിരുന്നു. പതിനെട്ട് പത്തൊൻപത് വയസിൽ കല്യാണം കഴിപ്പിച്ച് വിടുന്നത് വരെയുള്ള പരിപാടിയയാണ് ഇത് തുടരുന്നത് .വീട്ടുകാരുടെ ഉദ്ദേശത്തിനു വിപരീതമായി ഇതിൽ അല്പം യുവതികൾ ഈ ഘട്ടത്തിൽ തന്നെ അവിടെ പഠിപ്പിക്കുന്ന സാറുമായോ സെന്ററിൽ കൊണ്ടുവിടുന്ന ഓട്ടോ ചേട്ടനുമായോ പ്രണയമായി വീട് വിട്ട കഥകൾ കേട്ടിട്ടുണ്ട്. ഒളിച്ചോട്ടമെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പിക്ചർ ഇതാണ്.

ഒരു കുട്ടിയൊക്കെയായി ഇവരും വീട്ടുകാരും ഒന്നിക്കുമ്പോൾ മിക്കപ്പോഴും ആ കുടുമ്പത്തിലെ വകയിലെ ബന്ധത്തിലെ ഒരു പുള്ളി ഇടഞ്ഞു നിൽക്കും. വല്യച്ചനോ വലിയമ്മാവനോ അല്ലെങ്കിൽ ആ വീട്ടിലെ തന്നെ മുതിർന്ന സഹോദരിയുടെ ഭർത്താവോ ആയിരിക്കും ഇത്. മാറ്റലാരും എല്ലാം മറന്നാലും ഇയാൾ എല്ലാത്തിലും ഒടക്കാവും. ആരെങ്കിലും പരിഹരിക്കാൻ വന്നാൽ ലോകത്തില്ലാത്ത കാരണങ്ങൾ ആയിരിക്കും ഇവർ പറയുന്നത്.

ഇങ്ങനെയൊരുത്തന്റെ കഥയാണ് ജബല പറയുന്നത്. ഇങ്ങനെയൊരാളെ അനുനയിപ്പിക്കുന്നതും അയാൾ തന്റെ ഈഗോയോക്കെ മറന്നു കുടുംബത്തിലെ ചേരുന്നതും.ഫാമിലിയൊക്കെയായി കാണാവുന്ന നല്ല ഒരു സീരീസ് തന്നെയാണ് ഇപ്പ്രാവശ്യം കരിക്ക് കൊണ്ടുവന്ന ജെബല.ഇങ്ങനെ റെബെലായി നിൽക്കുന്ന ഒരു പുള്ളി എല്ലാ പരിചയത്തിലും ഉണ്ടാവുന്നത് കൊണ്ട് കാണുന്ന എല്ലാവര്ക്കും പെട്ടന്ന് റിലേറ്റ ആകും

സ്ഥിരം കരിക്ക് ഫോർമാറ്റ് പോലെ മുഴുവൻ തമാശ ലൈൻ അല്ലാതെ ഒരു ഇമോഷണൽ ഫീൽ ഗുഡ് സംഭവമാണ്.പക്ഷെ എടുത്തു പറയേണ്ടത് സ്ക്രിപ്റ്റ് വർക്ക് ആണ്.നല്ല നീറ്റ് ആയി പോകുന്നുണ്ട്. കുഞ്ഞു കുഞ്ഞു ഇമോഷൻസ് ആണെങ്കി പോലും അത് നന്നായി പ്രേക്ഷകരിലേക്ക് കണക്റ്റ് ആകുന്നുണ്ട്. ആ കണക്റ്റ് കൊണ്ട് തന്നെ ചേട്ടൻ_അനിയത്തി പ്രശ്‌നത്തിൽ ഒരു ഐസ് ബ്രേക്ക് ഉണ്ടാകാൻ നമുക്കും തോന്നി പോകും.അതിലേക്ക് ഉള്ള മൂവ്മെന്റ് പക്ഷെ സ്മൂത്ത് & സ്ലോ ആണ്.അത് കൊണ്ട് തന്നെ ചിലപ്പോ എല്ലാരുടേം കപ്പിലെ ചായ ആകാൻ വഴി ഇല്ല.പിന്നെ ഉള്ള മെയിൻ ഹൈ ലൈറ്റ് അഭിനേതാക്കൾ ആണ്.എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ.കരിക്കിൽ മുന്നേ ചെയ്ത പോലെ അല്ലാത്ത ഇച്ചിരി ഇന്റൻസ് ഇമോഷണൽ കണക്റ്റ് ഡിമാൻഡ് ചെയ്യുന്ന വേഷം കിരൺ നന്നായി ചെയ്യുന്നുണ്ട്.ആ ഫാമിലിയിലെ എല്ലാവരും നല്ല പെർഫോമൻസ്.

**

Leave a Reply
You May Also Like

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ”

ഉസ്കൂൾ വിഷു റിലീസ്. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം…

മണിച്ചിത്രത്താഴിന്റെ വിജയത്തിന് പിന്നിൽ സുരേഷ്ഗോപിയെന്ന് ഫാസിൽ

1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം…

രണ്ടാംവരവ് ഉജ്ജ്വലമാക്കി തൃഷ, ഇനി വീണ്ടും പഴയ ആ ‘തൃഷക്കാലം’

20 വർഷത്തിലേറെയായി തൃഷ തമിഴ് സിനിമയിൽ അഭിനയിക്കുന്നു. ’96’ ന്റെ വിജയത്തിന് ശേഷം തൃഷ അഭിനയിച്ച…

സൂപ്പർമാൻ ആരാധകർക്ക് ദുഃഖ വാർത്ത ! ഹെൻറി കാവിൽ ഒരു സൂപ്പർഹീറോ ആയി തിരിച്ചുവരില്ല, വൈകാരിക പോസ്റ്റ്

സൂപ്പർമാൻ എന്ന കഥാപാത്രത്തെ സ്‌ക്രീനിൽ നിരവധി അഭിനേതാക്കൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഹെൻറി കാവിലിനെപ്പോലെ മറ്റാർക്കും ഈ സൂപ്പർഹീറോ…