സ്പടികത്തിലെ ആടുതോമയുടെ സ്വാധീനം വിരുമനിൽ ഉണ്ടാകരുതെന്ന് സംവിധായകൻ പറഞ്ഞതായി കാർത്തി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
190 VIEWS

മുണ്ടുപറിച്ചടിയിൽ സ്പെഷ്യലിസ്റ്റ് ആയ ആടുതോമ എന്ന മോഹൻലാലിന്റെ കഥാപാത്രം മലയാളികൾക്കിടയിൽ നേടിയ സ്വീകാര്യത ചെറുതൊന്നുമല്ല. സ്പടികം എന്ന ചിത്രം പുതിയ തലമുറയെ പോലും ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ ചിത്രത്തിന്റെ കീർത്തി മറ്റു ഭാഷകളിലും എത്തിയിരുന്നു എന്നതാണ് സത്യം. നടൻ കാർത്തിയും പറയുന്നത്. അങ്ങനെ തന്നെ. മോഹൻലാലിൻറെ ആടുതോമ തനിക്ക് എന്നുമൊരു പ്രചോദനം ആയിരുന്നു എന്നാണു കാർത്തി പറയുന്നത്. ‘വിരുമൻ’ സിനിമയുടെ പ്രചരാണാർത്ഥം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പടികത്തിലെ ആടുതോമയുടെ സ്വാധീനം വിരുമനിൽ ഉണ്ടാകരുതെന്ന് കാർത്തിയോട് സംവിധായകൻ മുത്തയ്യ കാർത്തിയോട് പറഞ്ഞിരുന്നു. ആടുതോമയെ കണ്ടിട്ടാണ് താനും കറുത്ത കണ്ണട സിനിമയിൽ സ്റ്റൈൽ ആക്കിയതെന്നും കാർത്തി പറയുന്നു.അത്തരം സിനിമകളിൽ ലുങ്കി മടക്കിക്കുത്തി ഇറങ്ങുമ്പോൾ ഒരു സൂപ്പർമാൻ ശക്തി ലഭിക്കും.തന്റെ സൂപ്പർഹിറ്റ് ചിത്രമായ കൈതിയുടെ രണ്ടാംഭാഗം അടുത്ത വർഷം പുറത്തിറങ്ങുമെന്നും കാർത്തി പറഞ്ഞു സ്ഫടികത്തിലെ പോലെ വരുമനിലും അച്ഛനും മകനും കേന്ദ്രകഥാപാത്രങ്ങളാണ്.പ്രകാശ് രാജാണ് അച്ഛനായി അഭിനയിക്കുന്നത്.ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിന്റെ മകൾ അദിതി ശങ്കർ ആണ് നായിക. അദിതിയുടെ ആദ്യ ചിത്രമാണ് വിരുമൻ .

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ