തമിഴിന്റെ ഇതിഹാസ നോവൽ പൊന്നിയിൻ സെൽവൻ മണിരത്നം സിനിമയാക്കിയപ്പോഴും പിറന്നത് ചരിത്രം തന്നെയായിരുന്നു. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ജൈത്രയാത്ര. വല്ലവരായൻ വന്തിയതേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിയാണ് ചിത്രത്തിലെ നായകൻ. മലയാളത്തിന്റ പ്രിയതാരം ജയറാം ചിത്രത്തിൽ വളരെ നല്ലൊരു വേഷമാണ് കൈകാര്യം ചെയ്തത്. ആഴ്വാർ കടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. കാർത്തിയുടെ കഥാപാത്രവും ജയറാമിന്റെ കഥാപാത്രവും അനവധി കോമ്പിനേഷൻ സീനുകളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ മലയാളികളുടെ പ്രിയതാരമായ ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് നടന്‍ കാര്‍ത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രം സര്‍ദാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍വെച്ച് നടന്ന പ്രസ് മീറ്റിലാണ് ജയറാമുമൊത്തുള്ള അനുഭവങ്ങള്‍ കാര്‍ത്തി പങ്കുവെച്ചത്.

”ജയറാമേട്ടന്റെ കൂടെ ഇരുന്നാലെ ഫണ്‍ ആണ്. ഷൂട്ടിങ് ഉള്ള ദിവസങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. മൂന്ന് കാറുണ്ടെങ്കിലും ഞാനും ജയറാമേട്ടനും ജയന്‍ രവിയും ഒന്നിച്ച് ഒരു കാറിലാണ് പോകുക. അസിസ്റ്റന്‍സാണ് ഞങ്ങളുടെ കാറില്‍ വരുക.ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചതെയുള്ളു ഇവിടെ കൊച്ചിയിലുണ്ടെന്ന് പറയാനായി. സാറുടെ അനുഭവങ്ങളെല്ലാം ഭയങ്കരമാണ്. എനിക്കും അദ്ദേഹത്തിനുമാണ് അധികവും ഒരുമിച്ചു സീന്‍സുണ്ടാകുക. ഒരു ഷോട്ടിന് മുമ്പേ ഇരുപത് തവണ അതിനായി അദ്ദേഹം റിഹേഴ്‌സല്‍ ചെയ്യും. എന്നെ സംബന്ധിച്ച് അത് പുതിയ കാര്യമാണ്.തമിഴ് പറയുന്നതും സിനിമയിലെ നമ്പി എന്ന കഥാപാത്രമായി അദ്ദേഹം ട്രോന്‍സ്ഫര്‍മേഷന്‍ നടത്തുന്നതെല്ലാം അതിയശയമാണ്. അത്രയ്ക്കും പെര്‍ഫക്ടാണ് അദ്ദേഹം.”

“പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രം വളരെ ചെറുതാണ്. സാറിന് എന്റെ ഹൈറ്റുണ്ട്. എപ്പോഴും കാല് മടക്കി നടക്കണമായിരുന്നു. ഞാന്‍ മുന്നില്‍ നടക്കുമ്പോള്‍ പിറകില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം വരണമായിരുന്നു. കാര്‍ത്തി മെല്ലെ പോകു എന്നും പറഞ്ഞ് കൂടെ വരുമായിരുന്നു ചേട്ടന്‍.ആക്ഷനും കോമഡിയും എല്ലാം ആപ്റ്റ് ആകുന്ന വ്യക്തിയാണ്. ആര്‍ട്ടിനോട് അത്രയും ഡെഡിക്കേഷനുണ്ട് ജയറാം ഏട്ടന്. ദൈവത്തെ പോലെയാണ് സിനിമയെ അദ്ദേഹം കാണുന്നത്. ഭയങ്കര നിഷ്‌കളങ്കനായ മനുഷ്യനാണ്. എപ്പോഴും ചിരിപ്പിച്ചുകൊണ്ടേ ഇരിക്കും. പക്ഷേ സ്റ്റേജിലും അതുകാണിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല” – കാർത്തി പറഞ്ഞു.

Leave a Reply
You May Also Like

പാട്ടോർമ്മകളുടെ പാട്ടുകാരി

പാട്ടോർമ്മകളുടെ പാട്ടുകാരി പി.ആർ.ഒ- അയ്മനം സാജൻ അറുപത് വർഷത്തെ ചരിത്രമുള്ള മലയാള സിനിമ ഗാനങ്ങളെക്കുറിച്ച് ആദ്യമായി…

90 കളുടെ തുടക്കത്തിൽ ഇന്ത്യയിലെ Highly paid actor എന്ന ടാഗിലേക്കുള്ള ചിരഞ്ജീവിയുടെ പ്രയാണത്തിലെ ഒരു സുപ്രധാന ഏടാണ് ഗ്യാംഗ് ലീഡർ

മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ മെഗാ ഹിറ്റ് ചിത്രമായ ഗ്യാംഗ് ലീഡറിന് 30 വർഷം. ചിരഞ്ജീവിയുടെ കരിയറിലെ…

യൂട്യൂബില്‍ വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസിന് ഒരാളെ തിരഞ്ഞ് കണ്ടുപിടിക്കാനാവുമോ ?

യൂട്യൂബില്‍ വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസിന് ഒരാളെ തിരഞ്ഞ് കണ്ടുപിടിക്കാനാവുമോ ? അറിവ് തേടുന്ന പാവം…

നടൻ വിക്രമിന്റെ തങ്കളാൻ ഈ തീയതിയിൽ 7 ഭാഷകളിൽ റിലീസ് ചെയ്യും

വിക്രം, മാളവിക മോഹനൻ തുടങ്ങിയ പ്രശസ്ത അഭിനേതാക്കളെ അവതരിപ്പിക്കുന്ന പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കളാൻ…