ചില സംശയങ്ങൾ
- സിന്ധു ബോർഡറിൽ മാത്രം പരേഡ് നടത്താൻ അനുമതി കൊടുത്തു, അതും 12 മണിക്ക് ശേഷം. പക്ഷെ രാവിലെ എട്ടു മണി മുതൽ കർഷകർക്ക് ആവോളം കയ്യയച്ചു സഹായിച്ചു കുപ്രസിദ്ധ ദില്ലി പോലീസ്. ബാരിക്കേഡുകൾ സ്വയം മാറ്റി കൊടുത്തു, എങ്ങോട്ട് വേണോ കേറിക്കോ എന്ന നിലയിൽ ആക്കി. ഈ പോലീസിന്റെ സഹായം ഇല്ലാതെ സാധാരണ ദിവസം പോലും ഈച്ച പറക്കാത്ത മേഖലയിൽ ഇന്നത്തെ സവിശേഷ ദിവസം ഇത്രയും വലിയ ആൾക്കൂട്ടത്തിനു എത്താൻ പറ്റും എന്നിപ്പോഴും വിശ്വസിക്കുന്നുണ്ടോ നിഷ്കളങ്കരേ?
- ഇത്രയും സഹായങ്ങൾ ചെയ്തു കൊടുത്ത ദില്ലി പോലീസ് പിന്നീട് കർഷക സമരനുകൂലികളെ ആവോളം പ്രകോപിപ്പിച്ചു. തലങ്ങും വിലങ്ങും തല്ലിചതച്ചു. കൂട്ടത്തിൽ ഒരുത്തന്റെ ജീവനും എടുത്തു.
- കൂട്ടത്തിൽ ഒരുത്തന്റെ ശവം കണ്ട ശേഷം എത്ര വലിയ സമാധാന പ്രിയൻ ആണെങ്കിലും ചോര തിളയ്ക്കും. പ്രകോപിതരായ ഒരു കൂട്ടം ആളുകൾ അപ്പോൾ തന്നെ അവരുടെ നേതാക്കൾ പറഞ്ഞത് വകവയ്ക്കാതെ സിന്ധിൽ നിന്നും ചെങ്കോട്ട താണ്ടി (മറ്റൊരു വഴിയിലൂടെ) നമ്മൾ രാവിലെ തൊട്ടേ കേൾക്കുന്ന ഐടിഒ എന്ന ഇൻകം ടാക്സ് ഓഫീസിന്റെ ആസ്ഥാനത്ത് മൃതദേഹവും കൊണ്ട് സമരം ആരംഭിച്ചു. അപ്പുറത്തു ദില്ലി പോലീസും കർഷകരും തമ്മിൽ തെരുവ് യുദ്ധം തുടരുന്നു.
- സിന്ധുവിൽ നിന്നും ഐടിഒ എത്താൻ ഗൂഗിൾ പറഞ്ഞതിൻ പ്രകാരം 38 കിലോമീറ്റർ ഉണ്ട്. അവിടെ ഏതാൻ പറ്റിയാൽ ചെങ്കോട്ട, രാജ്ഘട്ട്, ചാന്ദിനിചൗക്ക് പോലുള്ള തന്ത്രപ്രധാന മേഖലകളിൽ കയറുന്നത് പുഷ്പം പറിക്കുന്ന ലാഘവത്തിൽ ചെയ്യാവുന്ന കാര്യമാണെന്ന് ഇവിടെ കൊടുത്തിരിക്കുന്ന മാപ് കണ്ടാൽ മനസിലാകും. അപ്പൊ അവരെ മനപ്പൂർവം അങ്ങോട്ടേക്ക് പോകാൻ അനുവദിച്ചത് തന്നെയല്ലേ?
- എന്തോ ആയിക്കോട്ടെ, ഐടിഒയിൽ സമരാനുകൂലികൾ എത്തി. ഏതാനും മണിക്കൂർ മുന്നേ റിപ്പബ്ലിക്ക് ദിനാഘോഷ ഷോഓഫ് കഴിഞ്ഞ തന്ത്രപ്രധാന മേഖലയിൽ അവരെ തടയാൻ നാലും മൂന്നും ഏഴു പേരെ ഉള്ളോ എന്ന ചോദ്യത്തിന് ആരുത്തരം പറയും?
- ഇന്ത്യയുടെ പുകൾപ്പറ്റ ഐബി എന്ന ഇന്റലേജിൻസ് ബ്യുറോ മാങ്ങ പറിക്കാൻ പോയോ? ഇന്ന് ഒരു സംഘർഷ സാധ്യത ഉണ്ടായിരുന്നു എന്നു അവർക്കിന്നലെ ഊഹിക്കാൻ പോലും പറ്റിയില്ലേ? അതിനനുസരിച്ചു കേന്ദ്ര സർക്കാരിനും ദില്ലി പോലീസിനും നിർദേശങ്ങൾ കൊടുക്കാൻ എന്ത് കൊണ്ട് പറ്റിയില്ല?
- അവസാനമായി വികാരനിർബരർ ആയ കർഷകർ ചെങ്കോട്ട കീഴടക്കിയ ഉടനെ ആരോ കാത്തു നിന്നത് പോലെ ലക്ഷകണക്കിന് ഫാൾസ് ന്യൂസുകൾ പറ പറക്കുന്നു. അവിടെ ഉയർത്തിയത് ഖലിസ്ഥാൻ പതാക ആണത്രേ, കർഷകൻ ഷോ കാണിച്ചു ട്രാക്ടർ മറിഞ്ഞു വീണു മരിച്ചതാണത്രേ. ക്ഷണ നേരം കൊണ്ട് ഇത് ഇന്ത്യയിലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി. വെൽ പ്ലാൻഡ് ആയി കാത്തു നിന്നു ഇരയെ കൊത്തിയ ഈ രീതിയിൽ ആർക്കും സംശയമില്ലേ? അണികൾ ക്ഷണനേരം കൊണ്ട് എന്തോ ട്രിഗ്ഗർ കിട്ടിയമാതിരി ഫേസ്ബുക്കിൽ എല്ലാവിധ കർഷക സമര ന്യൂസുകളുടെയും കമന്റ് സെക്ഷനുകളിലും ഒട്ടിപ്പ് ആരംഭിച്ചു. ട്വിറ്റെറിൽ ട്രെൻഡിംഗ് ആയി.
ചുരുക്കി പറഞ്ഞാൽ കർഷകരുടെ ഒരു രോമത്തിൽ പോലും ഇത്രനാളും തൊടാൻ പറ്റാത്തിരുന്ന കേന്ദ്ര സർക്കാരിന് വീണു കിട്ടിയ ഒരു ആയുധമായിരുന്നു ഇന്നത്തെ കർഷക മാർച്ച് എന്നാണ് എനിക്ക് തോന്നുന്നത്. മാർച്ച് അക്രമാസക്തം ആകുംവരെ ആവശ്യം പോലെ സഹായം, പിന്നീട് പ്രകോപിപ്പിക്കൽ, അവസാനം രാജ്യദ്രോഹി മുദ്രകുത്തൽ. അത് കഴിഞ്ഞാൽ ഈ സമരത്തിന്റെ കാറ്റൂരി വിടാം എന്ന് അമിത് ഷാജി സ്വപ്നം കണ്ടിട്ടുണ്ടാവണം. എന്തായാലും സ്വല്പനേരം വികാരം കൊണ്ടെങ്കിലും അവരുടെ നേതാക്കൾ പറഞ്ഞ പ്രകാരം അവർ തിരിച്ചു പോയി തുടങ്ങി എന്ന് കേൾക്കുന്നു, എന്ന് വച്ചാൽ ഈ പദ്ധതി പ്ലാൻ ചെയ്തവന്മാരുടെ സ്വപ്നം വെള്ളത്തിൽ ആയെന്നു. സമാധാനമായി സമരം ചെയ്തു അമിത്തിന്റെയും മോദിയുടെയും കാറ്റൂരി വിടാൻ ഈ സമരത്തിനു ആകട്ടെ.
വാൽ – സമരത്തെ സ്വന്തം നേട്ടങ്ങൾക്കായി അല്ലെങ്കിൽ ഇതിൽ നിന്നും എങ്ങനെയെങ്കിലും തടിയൂരാൻ തള്ളി പറഞ്ഞ വയനാടൻ എംപിയും എന്റെ സ്വന്തം ഒക്സ്ഫോടുകാരൻ എംപിയും അവരുടെ പാർട്ടിയും അങ്ങോട്ട് മാറിനിന്നു വിലപിച്ചുകൊണ്ടിരിക്ക്. നിനക്കൊന്നും എന്റടുത്തു നിന്നും ഒരു മറുപടി കിട്ടാനുള്ള യോഗ്യതയില്ല എന്ന് കൂട്ടിക്കോ