Connect with us

അടച്ചു കുപ്പിയിലാക്കിയ ഭൂതത്തെ തുറന്നു വിട്ടതിനുള്ള മുഴുവൻ ക്രെഡിറ്റും അണിയറ പ്രവർത്തകർക്കിരിക്കട്ടെ

ഇതൊരു സിനിമയാണ്, ജീവിച്ചിരിക്കുന്നവർക്കുമായോ മരിച്ചു പോയവരുമായോ ഏതെങ്കിലും നടന്ന സംഭവവുമായോ യാതൊരു ബന്ധവുമില്ല

 37 total views

Published

on

Karthik Hariharan

ചില മാലിക്ക് കാര്യങ്ങൾ

  1. ഇതൊരു സിനിമയാണ്, ജീവിച്ചിരിക്കുന്നവർക്കുമായോ മരിച്ചു പോയവരുമായോ ഏതെങ്കിലും നടന്ന സംഭവവുമായോ യാതൊരു ബന്ധവുമില്ല ഈ പ്ലോട്ടിനു എന്ന് തുടക്കത്തിൽ ഡിസ്ക്ലയിമർ വച്ചിട്ടുണ്ട്. എന്ന് വച്ചാൽ നടന്ന ഒരു സംഭവത്തിൽ നിന്നും ഇൻസ്പിറേഷൻ എടുത്തതാണ് സിനിമ, എന്നാൽ ആ നടന്ന സംഭവത്തെ അതേപടി പകർത്തി വച്ചിരിക്കുന്നതല്ല.
  2. ഇസ്‌ലാമോഫോബിയ ഇരവാദം ഇറക്കുന്നവരോട് – ബീമാപള്ളി – ചെറിയത്തുറ കഥാസന്ദർഭം തന്നെയാണ് ഈ പടത്തിനെ ഇൻസ്പിറേഷൻ എന്ന് പറയേണ്ട ആവശ്യമില്ല. സംഘടിതരായ രണ്ട് വിഭാഗം കൂട്ടം ആളുകൾ തിങ്ങിപ്പാർക്കുന്ന കമ്മ്യൂണലി അത്യധികം സെൻസിറ്റീവ് ആയ സ്ഥലങ്ങൾ തന്നെയാണ്, സംശയമുള്ളവർക്ക് നേരിട്ട് പോയി വീക്ഷിക്കാം. പോലീസിന് കയറാൻ പറ്റാത്ത സ്ഥലങ്ങൾ തന്നെയാണ് അവിടെ. എന്ത്കൊണ്ട് ആ സ്ഥലങ്ങൾ അങ്ങനെയായി എന്നുള്ളത് വേറെ ചർച്ചാവിഷയം ആണ്. കൊറോണ സമയത്ത് ഈ സ്ഥലങ്ങളിലെ പോലീസിന്റെ തോക്ക് കാണിച്ചു പരെഡ് നടത്തൽ പോലുള്ള മനുഷ്യത്വ വിരുദ്ധ ഇടപാടുകൾ ഒരുപാടു വിവാദമായതാണ്, അതെന്തുകൊണ്ട് അങ്ങനെ അവർ ചെയ്യുന്നു എന്നതും ചേർത്തു വായിക്കണം.

  3. ബീമാപ്പള്ളി സംഭവത്തിൽ ഇടതിനെ വെള്ളപൂശൽ തിയറി – അല്ല ചങ്ങായിമാരെ, അന്നത്തെ ഇടത് മുഖ്യമന്ത്രി ആയിരുന്ന വിഎസും ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയും മനഃപൂർവം മുസ്ലിങ്ങളെ കൊല്ലാൻ ആജ്ഞാപ്പിക്കുവായിരുന്നു എന്നാണോ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത്? വിഎസ് പോകട്ടെ, കേരളത്തിലെ രണ്ട് പ്രമുഖ പാർട്ടികളുടെയും മുഖ്യമന്ത്രിമാർക്ക് അങ്ങനെ ചെയ്‌താൽ ഉണ്ടാകുന്ന ഗുണം എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഗുണമാണോ ദോഷമാണോ അവർക്കുണ്ടാകുക എന്നും ചിന്തിച്ചിട്ടുണ്ടോ? ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾ ഏകദേശം ഒരുപോലെ ഉള്ളയിടമാണ് കേരളം. (മറ്റേ രാജ്യം ഭരിക്കുന്ന ചെറ്റകൾ ഇതിനപ്പുറവും ചെയ്യും എന്നത് വേറെ കാര്യം, അതോണ്ട് അവരെപ്പറ്റി പറയാൻ ഉദ്ദേശിക്കുന്നില്ല). എന്നാൽ ഒരു പ്രമുഖ വീഴ്ച്ച സർക്കാരിന്റെ ഭാഗത്തും സംഭവിച്ചിട്ടുണ്ട് എന്നത് പറയാതെ വയ്യ. അന്ന് വെടിവയ്ക്കാൻ ആജ്ഞകൊടുത്തയാളും മറ്റു പോലീസ് ഭീകരന്മാർക്കും ഒരു ശിക്ഷയും ഇതുവരെ വാങ്ങികൊടുക്കാൻ സാധിച്ചിട്ടില്ല, കുടിച്ച കള്ളിന്റെ ലഹരിയിൽ ഒരാളെ നിഷ്കരുണം വണ്ടിയിടിച്ചു കൊന്നിട്ട് പോലീസ് സഹായത്തോടെ തെളിവുകൾ എല്ലാം മായ്ച്ചു ഇപ്പോഴും നല്ല പിള്ള ചമഞ്ഞു ഉന്നതങ്ങളിൽ വിലസുന്ന കൊലയാളി ശ്രീറാമിനെ പോലെ തന്നെയാണ് അന്നും ഉണ്ടായത്.

  4. സിനിമ വെറും കഥയാണ് എന്ന് അംഗീകരിച്ചു കൊണ്ട് തന്നെ അതിൽ കാണിച്ചിരിക്കുന്ന ഒരു കാര്യം എനിക്ക് ഒട്ടും ദഹിച്ചില്ല. പ്രകൃതിദുരന്തമേറ്റ് പാലായനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകളെ മുസ്ലിം പള്ളിയിൽ കയറ്റിയില്ല. ഇത് കേരളത്തിൽ ഒരിടത്തും നടക്കുന്ന കാര്യമല്ല എന്നുറപ്പാണ്, അതുകൊണ്ട് ഇത് പോലത്തെ രംഗങ്ങൾ ഒഴിവാക്കാമായിരുന്നു. പ്രത്യേകിച്ച് ബീമാപ്പള്ളി മേഖലയിൽ. ആറ്റുകാൽ പൊങ്കാല, ബീമാപ്പള്ളി ഉറൂസ് ജില്ലയിലെ പ്രമുഖ ആഘോഷങ്ങളാണ്, എല്ലാ മതവിഭാഗങ്ങളും പങ്കെടുക്കുന്ന ആഘോഷം. എത്രയോ തവണ ബീമാപള്ളിയിൽ കുഞ്ഞുനാൾ തൊട്ടേ പോയിട്ടുണ്ട് എന്നതിനാൽ അവിടുത്തെ സംഭവങ്ങളെ ബേസ് ചെയ്തെടുത്ത കഥ ആയതിനാലും അത് തെറ്റ് തന്നെയാണ് എന്നുറപ്പിച്ചു പറയാൻ എനിക്ക് സാധിക്കും.

  5. പോലീസ് അട്രോസിറ്റി – ബീമാപള്ളിയിൽ നടന്നത് അവിടെ കയറാൻ സാധിക്കാത്ത പോലീസുകാരുടെ ഈഗോ ഹർട്ട് ആയി നിന്നിരുന്ന സമയത്തു അവർ വീണു കിട്ടിയ അവസരത്തിൽ മൃഗീയമായി കേറി മേഞ്ഞു. പോലീസുകാരുടെ ഭാഗത്തു നിന്നും എന്ത് വീഴ്ച്ച ഉണ്ടാകുകയാണെങ്കിലും അതിൽ എത്രയും വേഗം പ്രതികരിക്കുകയും പറ്റാവുന്ന അത്രയും ആളുകളിൽ എത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. പോലീസിനെതിരെ ഞാൻ സംസാരിച്ചിട്ടുള്ള പല പോസ്റ്റുകളിലും സുഹൃത്തുക്കൾ നല്ല രീതിയിൽ തിരിച്ചു പ്രതികരിക്കാറുമുണ്ട്. പക്ഷെ സോറി, ഈ പോലീസിംഗ് സ്വഭാവം കുഞ്ഞു നാൾമുതലേ കണ്ടുവളർന്ന ഒരാൾ എന്ന നിലയ്ക്ക് എനിക്ക് അതിനോടൊന്നും യോജിക്കാൻ സാധിക്കില്ല എന്നു തന്നെ പറയട്ടെ. എന്തിനു പറയുന്നു പ്രമാദമായ കസ്റ്റഡി ഉരുട്ടിക്കൊല ചെയ്തത്തിനു കോടതി ശിക്ഷ വിധിച്ച എന്റെ സ്വന്തം നാട്ടുകാരനായ ഒരു കക്ഷി (ഇപ്പോൾ ചത്തു പോയി) നാട്ടിൽ എത്രയോ കാലം ആ സംഭവത്തിന് ശേഷവും ഒന്നും സംഭവിക്കാത്തമാതിരി വിലസി നടന്ന കാര്യവും എപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരിക്കും. ബീമാപ്പള്ളി സംഭവത്തിലും തെറ്റ് പോലീസിന്റെ ഭാഗത്ത് തന്നെയാണ് എന്നതിനു എന്നേ സംബന്ധിച്ചു യാതൊരു സംശയവുമില്ല. പറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഒരു പതിനാറു വയസ്സുക്കാരൻ ഫിറോസ് എന്ന കുട്ടിയെ ആണ് അന്ന് പോലീസുകാർ നിഷ്കരുണം ആദ്യം വെടിവച്ചിട്ടത്. എന്നിട്ട് കുട്ടിയുടെ ശവശരീരം വലിച്ചുകൊണ്ട് പോകുന്ന അതി ക്രൂരമായ കാഴ്ച്ച അന്നേ കണ്ടു മനസ് മരവിച്ചതാണ്, ഈ സംഭവമൊക്കെ അതേപടി ക്യാൻവാസിൽ പകർത്തിയത് കണ്ടപ്പോൾ അന്നത്തെപോലെ തന്നെയുള്ള ഒരു തേങ്ങൽ ആയിരുന്നു മനസ് നിറയെ.

റിയൽ ലൈഫിൽ നടന്ന ഒരു സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വളരെ മികച്ച മേക്കിങ്ങോടു കൂടി അല്പം ഫിക്ഷനും കൂടി ചേർത്ത് എടുത്ത മാലിക്ക് തീർച്ചയായും കണ്ടിരിക്കേണ്ട പടം തന്നെയാണ്. ചില്ലറ പോരായ്മകൾ ഉണ്ടെങ്കിലും അന്ന് അടച്ചു കുപ്പിയിലാക്കിയ ഭൂതത്തെ തുറന്നു വിട്ടതിനുള്ള മുഴുവൻ ക്രെഡിറ്റും ഈ പടത്തിന്റെ അണിയറ പ്രവർത്തകർക്കിരിക്കട്ടെ. അടച്ചു പൂട്ടിയ കഥകൾ ഒന്നുകൂടി ചർച്ചയാവട്ടെ.

 38 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement