ഗാന്ധി എന്ന കുടുംബ പേര് കോൺഗ്രസിനെ വല്ലാതെ മലീനസപെടുത്തിയിരിക്കുന്നു
രാഹുൽ ഗാന്ധി ഇപ്പൊ ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കണം എന്നുണ്ട്. പക്ഷെ അതിൽ കാര്യമുണ്ടെന്നു ഒരു പ്രതീക്ഷയും എനിക്കില്ല. വലതുപക്ഷക്കാർ എങ്ങനെയൊക്കെ ആയാലും കുറഞ്ഞത്
83 total views

രാഹുൽ ഗാന്ധി ഇപ്പൊ ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കണം എന്നുണ്ട്. പക്ഷെ അതിൽ കാര്യമുണ്ടെന്നു ഒരു പ്രതീക്ഷയും എനിക്കില്ല. വലതുപക്ഷക്കാർ എങ്ങനെയൊക്കെ ആയാലും കുറഞ്ഞത് ഒരു ദശബ്ദം കൂടിയെങ്കിലും ഇന്ത്യയൊട്ടകും ഹിന്ദു ബെൽറ്റിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കും എന്നത് ഉറപ്പാണ്. വലതു പക്ഷക്കാരുടെ ആറ്റിക്കുറുക്കിയ ചാണക്യ തന്ത്രങ്ങൾ കൊണ്ടും കൊണ്ഗ്രെസ്സിന്റെ കഴിവില്ലായിമ കൊണ്ടും ആറു കൊല്ലം മുന്നേ നേടിയ ഭരണം അവർക്ക് മുന്നോട്ട് കൊണ്ട് പോകാൻ ഒരു പ്രയാസവുമുണ്ടാകില്ല, ആത്മാർത്ഥമായി തകരാൻ കോൺഗ്രസുകാർ മുൻനിരയിൽ നിൽകുമ്പോൾ.
- ഗാന്ധി എന്ന കുടുംബ പേര് കോൺഗ്രസിനെ വല്ലാതെ മലീനസപെടുത്തിയിരിക്കുന്നു. ഇതു ഏറ്റവും നന്നായി അറിയാവുന്നതു മാറ്റാർക്കുമല്ല രാഹുൽ ഗാന്ധിക്ക് തന്നെയാണ്. ഒരുപക്ഷെ കോൺഗ്രസിൽ ഒരിക്കലും പണത്തിനു വേണ്ടി മറുകണ്ടം ചാടില്ല എന്നുറപ്പുള്ള, കോൺഗ്രസ്സ് തിരിച്ചു വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന എണ്ണിയെടുവുന്ന നേതാക്കളിൽ ഒരാൾ അദ്ദേഹം തന്നെയാണ്. അതിനാൽ തന്നെ സ്വയം ഒഴിഞ്ഞു നില്കാൻ ആവതും ശ്രമിച്ചു കൊണ്ടിരിക്കുന്നു, സ്വയം പിന്നെ നിരയിൽ നിന്നും പണിയെടുക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു. പക്ഷെ കോൺഗ്രെസ്സിലെ കടൽ കിഴവന്മാർ അതിനു സമ്മതിക്കില്ല എന്ന് മാത്രമല്ല കൊണ്ഗ്രെസ്സിനെ വേരോടെ ഇല്ലാതാകുന്ന ദിവസം വരെയും അവർ ചരട് വലിച്ചു കൊണ്ടേ ഇരിക്കും.
- രാഹുൽ ഗാന്ധി എന്ന പപ്പു ഇമേജ് – വലത് തീവ്രവാദികൾ അരച്ചുകുരുക്കി കൊടുത്ത ഈ ഇമേജ് ഇപ്പോഴും തരം കിട്ടുമ്പോഴൊക്കെ എടുത്തു പ്രയോഗിക്കുന്നുണ്ട്. അതിനു കാരണം മറ്റൊന്നുമല്ല, ഒന്നിനും കൊള്ളാത്ത ഒരു നേതാവാണ് എതിർവശത്തു എന്ന ബോധപൂർവമായ ഒരു സൃഷ്ടിച്ചെടുക്കൽ. പല കാര്യങ്ങളിലും അറിഞ്ഞോ അറിയാതെയോ രാഹുൽ ഗാന്ധി തന്നെ വീണു പോകുന്നുമുണ്ട്. അതിനൊരു ഉദാഹരണമാണ് നല്ല ഭംഗിയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാടിൽ സേഫ് സീറ്റ് തേടി വന്നു സ്വന്തം തട്ടകത്തിൽ നാണം കെട്ടു തോറ്റത്.
- വലത് തീവ്രവാദികൾ അല്ല, പകരം കമ്മ്യൂണിസ്റ്റുകാരാണ് താങ്ങളുടെ ശത്രുക്കൾ എന്ന് പലയാവർത്തി പല കോൺഗ്രസ്സ്/സഖ്യ നേതാക്കളുടെയും കേരളത്തിലെ പ്രഖ്യാപനങ്ങൾ. ഇതുപോലെ ദേശീയ പാർട്ടിയാണ് എന്നത് മറന്നു അല്ലെങ്കിൽ വിട്ടു കളഞ്ഞിട്ട് അതാത് സ്റ്റേറ്റുകളിൽ പ്രദേശികമായി ശത്രുക്കളെ ഉണ്ടാക്കിയെടുക്കൽ. വരുന്ന ബീഹാർ തിരഞ്ഞെടുപ്പിലെ സഖ്യ സാദ്ധ്യതകളുടെ പോക്ക് ഉദാഹരണം.
-
ഇന്നത്തെ കോൺഗ്രസ്സ് ഒരു നിലപാടില്ലാത്ത പാർട്ടിയാണെന്നു പലയാവർത്തി തോന്നിയിട്ടുണ്ട്. ആദ്യം അനുകൂലിച്ച ശബരിമല വിധിയിൽ അവർ എങ്ങനെ മലക്കം മറിഞ്ഞു കേരളത്തിൽ അവസാന ലാപ്പിൽ സ്കോർ ചെയ്തു എന്നത് ഉദാഹരണം.
-
അവസാനമായി കോൺഗ്രസ്സും ഹിന്ദുത്വ പാർട്ടി തന്നെയാണ്, അത്ര തീവ്രമായി ഹിന്ദുത്വ പറയുന്നില്ലെങ്കിലും. പ്രബല ‘പ്രൊഫഷണൽ’ നേതാവായ ഒക്സ്ഫോഡ് എംപി വരെ എങ്ങനെയാണ് ഹിന്ദുത്വത്തിന് വേണ്ടി വാദിക്കുന്നത് ഉദാഹരണം. എന്നാൽ ഹിന്ദിബെൽറ്റിൽ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുകയാണെങ്കിൽ ഭൂരിപക്ഷമായ വർഗീയ ഹിന്ദുക്കൾ ആദ്യം ചിന്തിക്കുന്നത് മൃദുവായി ഹിന്ദുത്വം പറയുന്ന കോൺഗ്രസിനെക്കാളും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നതാകും താങ്കൾക്ക് ലാഭം എന്നായിരിക്കും.
ഇതിനൊക്കെ അപവാദം വരണമെങ്കിൽ, നെഹ്റു വിഭാവനം ചെയ്ത സെക്യൂലറിസം എന്താണെന്നു കോൺഗ്രസ്സ് തലമുറ ചിന്തിച്ചു തുടങ്ങണം, ആത്മാർത്ഥതയുള്ള നിലപാട് ഉണ്ടാവണം, ഗാന്ധി കുടുംബം തത്കാലത്തേക്ക് എങ്കിലും പിൻനിരയിലേക്ക് മാറണം, മറുകണ്ടം ചാടില്ല എന്നുറപ്പുള്ള കുറച്ചു പേരെ മുൻനിരയിൽ കൊണ്ടുവരണം.
ഇനി ഫാസിസ്റ്റുകൾ കീഴോട്ട് ഇറങ്ങണമെങ്കിൽ ഒന്നുകിൽ ഇന്ത്യയോട്ടാകും സ്വാധീനമുള്ള കോൺഗ്രസ്സ് പാർട്ടി മാറി ചിന്തിച്ചു തുടങ്ങണം, എല്ലായിടത്തും സഖ്യസാദ്ധ്യതകൾ തേടണം. അല്ലെങ്കിൽ അവർ നാമാവശേഷം ആയി മറ്റൊരു പ്രതിപക്ഷം ഉയർന്നു വരണം. ഓർക്കുക, നാസികൾ ജർമ്മനി ഭരിച്ചത് പന്ത്രണ്ടു കൊല്ലമാണ്, മുസോളനി ഇറ്റലി ഭരിച്ചത് ഇരുപതു കൊല്ലവും!
84 total views, 1 views today
