ഇനിയും ദയവു ചെയ്ത് ആരും ഇങ്ങനെ പോകല്ലേ

285

Karthik Hariharan

ഫേസ് ബുക്കിലെ സ്ഥിരമായി എഴുതുന്ന ട്രോളുകൾക്ക് ഇടയിൽ കണ്ട ഒരു ആത്മഹത്യാ കുറുപ്പണിത്, സാധാരണ ഗതിയിൽ പലരും മൈൻഡ് പോലും ചെയ്യാത്ത ഒരു പോസ്റ്റ്, അല്ലെങ്കിൽ ചുമ്മാ പരിഹാസമടിച്ചു കളയുന്ന പോസ്റ്റ്. പക്ഷെ അത് ശരിക്കും സംഭവിച്ചു എന്നറിയുന്നു. ഇദ്ദേഹം ആരാണെന്നോ എവിടെയാണെന്നോ എന്താണ് സാഹചര്യമെന്നോ എനിക്ക് അറിയില്ല. ഒരു കാര്യം മാത്രം അറിയാം. ശരിക്കും വേദനജനകം, പറയാൻ വാക്കുകളില്ല 😪

ഇത് ആദ്യമായല്ല, പക്ഷെ അവസാനത്തേത് ആയിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഈ പോസ്റ്റ് കാണുന്ന എന്റെ പ്രിയ സുഹൃത്തുക്കളെ, നിങ്ങളിൽ വളരെ കുറച്ചു പേരെ മാത്രമേ എനിക്ക് നേരിട്ടറിയു. പലരുടെയും സാഹചര്യം എനിക്കറിയില്ല. നിങ്ങളിൽ ആർക്കേലും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ദയവു ചെയ്തു ഒന്ന് ഇൻബോക്സിൽ വരാമോ. ഏതു നിമിഷവും, ഏതു പാതിരാത്രിയാണേലും ഞാൻ കാണും. ഞാൻ ആളുകളെ മാനസികമായി അറിയുന്ന വിദഗ്ധൻ ഒന്നുമല്ല, അതുമായി ഒരു ബന്ധവുമില്ല എന്റെ തൊഴിലിനു, പക്ഷെ ഒരാളെ, ഒരാളുടെ വിഷമങ്ങൾ ശ്രവിക്കാൻ, ആ ആൾക്ക് പറ്റാവുന്ന എന്ത് രീതിയിൽ ഉള്ള സഹായവും ചെയ്തു കൊടുക്കാൻ ആകും എന്ന ഉറപ്പുണ്ട്.

ജീവിതം ഒന്നേ ഉള്ളു സുഹൃത്തുക്കളെ. അത് എന്തുതന്നെ ആയാലും നമ്മൾ പട പൊരുതി ജീവിച്ചേ പറ്റു. എനിക്ക് അറിയില്ല എന്താ പറയേണ്ടതെന്ന്. ശരിക്കും ഷോക്ക്ഡ് ആണ്. എന്റെ പൊന്നു സുഹൃത്തുക്കളെ, നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ആണേൽ ഉറപ്പായും കുറെയേറെ സുഹൃത്തുക്കൾ കാണും, അല്ലെങ്കിലും കുറേപേർ കാണും. അവർ ആരെങ്കിലുമായി ഒന്ന് സംസാരിക്ക്, ഇനി സുഹൃത്തുകളായി ആരുമില്ലേൽ ദയവു ചെയ്തു ഇത് കാണുന്നുണ്ടേൽ എന്നേ ഒന്ന് ഇൻബോക്സ് ചെയ്യ്. ഞാൻ ഒരു നല്ല സ്രോതവ് ആകാം. എന്നേ കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ കൂടെയുണ്ടാകും, ഞാൻ ചത്തിട്ടില്ലേൽ 😪
സഹിക്കണില്ല, ഇനിയും ദയവു ചെയ്ത് ആരും ഇങ്ങനെ പോകല്ലേ