പശ്ചാത്യരുടെ മര്യാദകൾ കാണുമ്പൊൾ ശരിക്കും അത്ഭുതപ്പെട്ടു പോകും
പശ്ചാത്യരുടെ മര്യാദകൾ നമ്മൾ കാണുമ്പൊൾ അല്ലെങ്കിൽ കേൾക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോകും. അവർക്ക് സ്കൂൾകാലം മുതൽ ലഭിക്കുന്ന ബിഹേവിയറൽ ട്രെയിനിങ് കാരണമാണ് ഇത് എന്നാണ്
176 total views

Karthik Hariharan
പശ്ചാത്യരുടെ മര്യാദകൾ നമ്മൾ കാണുമ്പൊൾ അല്ലെങ്കിൽ കേൾക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോകും. അവർക്ക് സ്കൂൾകാലം മുതൽ ലഭിക്കുന്ന ബിഹേവിയറൽ ട്രെയിനിങ് കാരണമാണ് ഇത് എന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെ പബ്ലിക്കിൽ ഇടപെടാം, എങ്ങനെ മര്യാദ കാണിക്കാം തുടങ്ങി സ്ത്രീകളോട് എങ്ങനെ മാന്യമായി സംസാരിക്കാം എന്നത് വരെ അവർ സ്കൂൾ തലത്തിൽ തന്നെ ട്രെയിൻ ചെയ്ത് എടുക്കുന്നുണ്ട്. രണ്ട് ചെറിയ ഉദാഹരണങ്ങൾ.
1. അമേരിക്കൻ പ്രസിഡന്റിനെ വഹിച്ചു കൊണ്ടുള്ള എയർഫോഴ്സ് വൺന്റെ ദൗത്യത്തിനെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററി കാണുകയായിരുന്നു. അതിൽ ചില റിയൽ സീൻസ് കണ്ടു. പ്രസിഡന്റ് ഒബാമ ആദ്യമായി എയർ ഫോഴ്സ് വണിൽ കയറുമ്പോൾ പൈലറ്റും ക്രൂ മെമ്പർമാരും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു. “വെൽകം ഓൺബോർഡ് ടു എയർ ഫോഴ്സ് വൺ സർ” എന്നതിനു മറുപടിയായി പ്രസിഡന്റിന്റെ വാചകം ഇങ്ങനെയാണ്. “താങ്ക്യൂ സർ, ഹൌ ആർ യൂ ആൻഡ് ഹൌ ഇസ് യുവർ ഡേ?”. അതായത് പ്രസിഡന്റ് തന്നെ സർ എന്ന് അഭിവാദ്യം ചെയ്ത വ്യക്തിയെ തിരിച്ചും സർ എന്ന് അഭിവാദ്യം ചെയ്യുന്നു. നമ്മുടെ നാട്ടിൽ ഇതൊക്കെ കേട്ട്കേഴ്വി എങ്കിലും ഉണ്ടോ എന്ന് സംശയമാണ്.
2. ഇത് ഞാൻ ഇന്നലെ ഒരു യൂഎസ് ക്ലയന്റുമായി സംസാരിച്ചപ്പോൾ ഉണ്ടായ അനുഭവമാണ്. ഒരു അമ്പതിനു അടുപ്പിച്ചു പ്രായമുള്ള സ്ത്രീയാണ്. അവരുടെ രീതിയിൽ പ്രായം കണക്കാക്കിയുള്ള ബഹുമാനം ഒന്നും ആരും കാണിക്കില്ല, ആ പ്രായമുള്ള സ്ത്രീയെ ഞാനും പേരു വിളിച്ചു തന്നെയാണ് അഭിസംബോധന ചെയ്യാറുള്ളത്, അവർ തിരിച്ചും അങ്ങനെ തന്നെ. പറയാൻ വന്നത് മറ്റൊന്നാണ്. അവർ എനിക്ക് ഒരു ട്രെയിനിങ്ങ് തരുന്നതിനു ഇടയ്ക്ക് ഒരു എക്സൽ ഷീറ്റ് തുറന്നു കുറെ കളറുകളിൽ മാർക്ക് ചെയ്ത കള്ളികളിൽ കൂടി കാര്യം പറഞ്ഞു തരുന്നു. ഒരു രണ്ട് മൂന്നു മിനുട്ട് കഴിഞ്ഞപ്പോൾ പൊടുന്നനെ അവർ ട്രെയിനിങ് നിർത്തിയിട്ട് എന്നോട് ഇങ്ങനെ പറഞ്ഞു. “Oh, I am really sorry Karthik, forgot to ask you if you are ok with the colors in excel and just want to be sure you don’t have color blindness!” അതായത് എനിക്ക് ആ എക്സൽ ഷീറ്റിലെ കളറുകൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്, വർണ്ണാന്ധത ഇല്ലല്ലോ എന്ന് ആദ്യമേ ചോദിച്ചില്ല, അതിനാണ് സോറി പറഞ്ഞത്. ഞാനാണ് ഈ സ്ഥാനത്ത് മറ്റൊരാൾക്ക് ട്രെയിനിങ് കൊടുക്കുന്നത് എങ്കിൽ സ്വപ്നത്തിൽ പോലും ഇങ്ങനെയൊക്കെ ചോദിക്കില്ല എന്നുറപ്പാണ്, ആ വ്യക്തി എനിക്ക് വർണ്ണാന്ധത ഉണ്ടെന്നു ഇങ്ങോട്ട് പറയാതെ!
ശെരിക്കും ചെറുപ്പത്തിലെ അവർക്ക് ലഭിക്കുന്ന ബിഹേവിയർ ട്രെയിനിങ് ആണ് അവരുടെ സ്വഭാവത്തെ മൗൾഡ് ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട് അവരോട് പലപ്പോഴും ഇടപഴകുമ്പോൾ. ഇതൊക്കെ നമ്മുടെ നാട്ടിലും വരണം. സ്കൂൾതലം മുതലേ ഇങ്ങനെയുള്ള ട്രെനിങ് കുട്ടികൾക്ക് കിട്ടണം.
177 total views, 1 views today

Continue Reading